Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മന്ത്രി രാജീവിന്റെ നുണവ്യവസായം

സംരംഭങ്ങള്‍ പൊളിയുന്നതോ വ്യവസായം തകരുന്നതോ ഈ പാര്‍ട്ടിക്ക് പ്രശ്‌നമല്ല. പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെടണം. ഭൂപ്രകൃതിക്കും കാലാവസ്ഥയ്‌ക്കും ചേരുന്ന ചെറുകിട സംരംഭങ്ങളാണ് കേരളത്തിനു വേണ്ടത്. ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിനു കഴിയുമായിരുന്നു. അത് ഉണ്ടാവാതെ പോയതിന് കാരണം വികസന വിരുദ്ധവും ജനവിരുദ്ധവുമായ ഇടതുപക്ഷ രാഷ്‌ട്രീയവും ഭരണവുമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 10:35 am IST
inEditorial

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയെന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതന്നെ എല്ലാം ശരിയാക്കും എന്ന അവകാശവാദവുമായിട്ടായിരുന്നല്ലോ. പിന്നീട് ഈ മുദ്രാവാക്യത്തിന് എന്തു സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നും ശരിയായില്ലെന്നു മാത്രമല്ല, ശരിയായിരുന്ന പലതും വഷളാവുകയും ചെയ്തു. ഇതുപോലെയാണ് ഇടതുഭരണത്തില്‍ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനവും. ഒന്നിനും വില കുറഞ്ഞില്ല. വില കുറയ്‌ക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ജനങ്ങളെ ഇപ്രകാരം വഞ്ചിക്കുന്നതിന് സര്‍ക്കാരിന്റെ വക്താക്കള്‍ക്ക് യാതൊരു കുറ്റബോധമോ ജാള്യതയോ ഇല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലയളവിലും പ്രഖ്യാപിക്കപ്പെട്ട വികസന പാക്കേജുകള്‍ വെറും തട്ടിപ്പായിരുന്നു. സര്‍ക്കാരിന്റെ ശ്രമഫലമായി സ്വദേശത്തും വിദേശത്തുമുള്ളവര്‍ സംസ്ഥാനത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്ന അവകാശവാദങ്ങളും പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. നിക്ഷേപ സമാഹരണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ കുടുംബത്തോടെ നടത്തിയ വിദേശയാത്രകള്‍ ധനധൂര്‍ത്തിന്റെ ഘോഷയാത്രകളായിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോഴൊക്കെ ഞങ്ങള്‍ക്ക് അധികാരമുണ്ട്, ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്ന മനോഭാവമാണ് ഇടതുമുന്നണി സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. മന്ത്രിമാരുടെ നാവില്‍ നിന്നുതന്നെ അത് പുറത്തുവരികയും ചെയ്തു.

കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഒടുവില്‍ രംഗത്തുവന്നിരിക്കുന്നത് വ്യവസായ മന്ത്രി പി.രാജീവാണ്. വ്യവസായ സംരംഭകര്‍ നിലവിലുള്ള ഉദ്യോഗാധാറിനു പകരം ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പഴയ രജിസ്‌ട്രേഷനുള്ളവര്‍ തന്നെ കഴിഞ്ഞവര്‍ഷം പുതിയ രജിസ്‌ട്രേഷനിലേക്കു മാറിയിരുന്നു. ഇതൊക്കെ പത്തുമാസത്തിനുള്ളില്‍ തുടങ്ങിയ ഒരു ലക്ഷം പുതിയ സംരംഭങ്ങളായി പ്രഖ്യാപിക്കുകയാണ് വ്യവസായ വകുപ്പ് ചെയ്തത്. ഇതുവഴി രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും വ്യവസായ മന്ത്രി അവകാശപ്പെട്ടു. സ്വന്തം നിലയ്‌ക്ക് ബാങ്കില്‍നിന്ന് സംരംഭങ്ങള്‍ തുടങ്ങിയവരെയും സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തിയിരിക്കുകയാണ്. അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അടച്ചുപൂട്ടിയവയുമൊക്കെ ഇതില്‍പ്പെടുന്നു! പെട്ടിക്കടകളും ബാര്‍ബര്‍ ഷോപ്പുകളും വരെ സര്‍ക്കാര്‍ ശ്രമഫലമായി തുടങ്ങിയ സംരംഭങ്ങളായി കാണിച്ചിരിക്കുന്നു. ഇത്രയും പരിഹാസ്യമായ ഒരു നടപടി ഇന്നുവരെ കേരളം ഭരിച്ച ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല വ്യവസായ വകുപ്പ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ അപമാനിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും ഇത് ശരിവച്ചിരിക്കുന്നു. സത്യസന്ധമായും ആര്‍ജവത്തോടെയും പ്രവര്‍ത്തിക്കുന്നതിനു പകരം ഇത്തരം ഗിമ്മിക്കുകളാണ് പല മന്ത്രിമാരും കാണിക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നടപടികള്‍ ഇതിന് ഉത്തമോദാഹരണമാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിനാല്‍ ആര്‍ക്കും ആരെയും തിരുത്താനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

വ്യവസായ റാങ്കിങ്ങിനെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനാറ് പ്രമുഖ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടാമതാണ് കേരളം. വ്യാവസായികമായ ഈ പിന്നാക്കാവസ്ഥ വര്‍ഷങ്ങളായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതി വന്നതെന്ന് അന്വേഷിക്കുമ്പോള്‍ സിപിഎമ്മും ഇടതുമുന്നണിയുമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഏതെങ്കിലും മേഖലയില്‍ ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ചെങ്കൊടി കാണിച്ച് പേടിപ്പിച്ച് ആട്ടിയോടിക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇതുമൂലം സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പുനലൂരിലെ സുഗതന്‍ ആചാരിയും, കണ്ണൂര്‍ ആന്തൂരിലെ സാജനുമൊക്കെ ഇപ്രകാരം ജീവിതം അവസാനിപ്പിച്ചവരാണ്. അധികാരത്തില്‍ വരുമ്പോഴൊക്കെ നിക്ഷേപം ആകര്‍ഷിക്കുന്നതിനെക്കുറിച്ചും, സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചും, വ്യവസായ വളര്‍ച്ചയെക്കുറിച്ചുമൊക്കെ ഇടതു മന്ത്രിമാര്‍ വാചാലരാവുമെങ്കിലും സിപിഎമ്മിന്റെ നിഷേധാത്മക മനോഭാവത്തിന് യാതൊരു മാറ്റവും വരാറില്ല. കോടതി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുപോലും ‘നോക്കുകൂലി’ അവസാനിപ്പിക്കാന്‍ സിപിഎമ്മും സിഐടിയുവും തയ്യാറായില്ലല്ലോ. സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യംകൊണ്ട് ഒരു ചെറുകിട സംരംഭം തുടങ്ങുന്നയാളെപ്പോലും മുതലാളിയായിക്കണ്ട്, വര്‍ഗശത്രുവായി മുദ്രകുത്തി സിപിഎം കൈകാര്യം ചെയ്യും. സംരംഭങ്ങള്‍ പൊളിയുന്നതോ വ്യവസായം തകരുന്നതോ ഈ പാര്‍ട്ടിക്ക് പ്രശ്‌നമല്ല. പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെടണം. ഭൂപ്രകൃതിക്കും കാലാവസ്ഥയ്‌ക്കും ചേരുന്ന ചെറുകിട സംരംഭങ്ങളാണ് കേരളത്തിനു വേണ്ടത്.  ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിനു കഴിയുമായിരുന്നു. അത് ഉണ്ടാവാതെ പോയതിന് കാരണം വികസന വിരുദ്ധവും ജനവിരുദ്ധവുമായ ഇടതുപക്ഷ രാഷ്‌ട്രീയവും ഭരണവുമാണ്. മാറ്റം വരേണ്ടത് ഇതിനാണ്.

Tags: ministerകേരള സര്‍ക്കാര്‍പി. രാജീവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.