Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭയംവേണ്ട; പരീക്ഷയെ ഉത്സവമാക്കാം; പരീക്ഷാപേടിയെ മറികടക്കാന്‍ പ്രധാനമന്ത്രിയുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാം

വിവിധകാരണങ്ങളാല്‍ പ്രതീക്ഷിച്ച രീതിയില്‍ പഠനപ്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. പക്ഷേ, പരീക്ഷയ്‌ക്കായി നല്ലവണ്ണം തയ്യാറാകാന്‍ ഇനിയും ധാരാളം സമയം ഉണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 21, 2023, 05:20 am IST
inArticle

ഡോ. പി. ബി. ഗംഗാധരന്‍

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രധാന പൊതു പരീക്ഷകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ വ്യത്യാസമില്ലാതെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ദേശീയതലത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന പൊതുപരീക്ഷകള്‍ എഴുതാന്‍ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധകാരണങ്ങളാല്‍ പ്രതീക്ഷിച്ച രീതിയില്‍ പഠനപ്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. പക്ഷേ, പരീക്ഷയ്‌ക്കായി നല്ലവണ്ണം തയ്യാറാകാന്‍ ഇനിയും ധാരാളം സമയം ഉണ്ട്.

പരീക്ഷയെ പേടിക്കുന്ന ഒരു പ്രവണതയാണ് നാം നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി വളര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്. അതുകൊണ്ട് ശരിക്കും പഠിച്ചവര്‍ എന്നോ ഒന്നും പഠിക്കാത്തവര്‍ എന്നോ ഉള്ള ഭേദമില്ലാതെ ‘പരീക്ഷാപേടി’ നമ്മുടെ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഒരു പാരമ്പര്യം എന്ന പോലെ നാം വളരെ ശ്രദ്ധിച്ചിട്ടുണ്ടെന്നു പറയുന്നതാകും ശരി. എന്തു തന്നെയാണെങ്കിലും നല്ല ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം ഗംഭീര വിജയമാണ് സാധാരണഗതിയില്‍ കൈവരിക്കുക. പരീക്ഷാപേടിയെയും തത്സംബന്ധമായ മറ്റ് ആശങ്കകളെയും പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും, പരീക്ഷാകാലത്ത് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ അതിജീവിക്കുക വഴി ജീവിതത്തിലെ ഏതു പരീക്ഷയെ അഭിമുഖീകരിക്കാനും വിജയിക്കുവാനും വിദ്യാര്‍ത്ഥികളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ 2018 ല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടങ്ങിയ സംരംഭമാണ് ‘പരീക്ഷാ പേ ചര്‍ച്ച’.

ഈ വര്‍ഷം ജനുവരി 27ന് ന്യൂദല്‍ഹിയില്‍, 2050 വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള  പരിപാടിയില്‍, 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും വേേു:െ//ശിിീ്മലേശിറശമ.ാ്യഴീ്.ശി/ുുര2023 എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുവേണ്ടി ഓരോരുത്തരും തങ്ങള്‍ക്കായി നല്‍കപ്പെട്ടിരിക്കുന്ന പ്രമേയങ്ങള്‍ അഥവാ പ്രബന്ധവിഷയങ്ങളില്‍ ഒന്നിനെക്കുറിച്ച് 500 കാരക്ടറില്‍ കൂടാതെയുള്ള ഒരു വിവരണം കൂടി നല്‍കേണ്ടതുണ്ട്. ഈ വിവരണം സ്വന്തമായുള്ളതും, ലളിതവും ക്രിയാത്മകവും മൗലികത്വം ഉള്ളതുമായിരിക്കണം എന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രത്യേകം-പ്രത്യേകം പ്രമേയങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ദേശീയതല മത്സരത്തിലുള്‍പ്പെടുത്താന്‍ ലഭ്യമാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് പ്രമേയങ്ങളും, അദ്ധ്യാപകര്‍ക്ക് അഞ്ച് പ്രമേയങ്ങളും, രക്ഷിതാക്കള്‍ക്ക് മൂന്ന് പ്രമേയങ്ങളുമാണ് നല്‍കിയിട്ടുള്ളത്.

വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ ദേശീയ തലത്തിലാണ് എന്‍ട്രികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവസാനം തെരഞ്ഞടുക്കപ്പെടുന്നവരില്‍ നിന്നും കുറച്ചു പേര്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ടു സംവദിക്കാനുള്ള അവസരവും ലഭിക്കും. ശരിയായ രീതിയില്‍ എന്‍ട്രീസ് അയക്കുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ പാര്‍ട്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുന്ന എല്ലാവര്‍ക്കും പ്രത്യേക അനുമോദന സാക്ഷ്യപത്രവും, പ്രധാനമന്ത്രി രചിച്ച ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം അടങ്ങിയ പരീക്ഷാ പേ കിറ്റും ലഭിക്കുന്നതാണ്. ഫൈനല്‍ സെലക്ഷനില്‍പ്പെട്ടവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുമായി നേരില്‍ സംവദിക്കാനും, ഫോട്ടോ ആല്‍ബം തയ്യാറാക്കാനും അവസരം ലഭിക്കും.

ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രമേയങ്ങള്‍:

1. സ്വാതന്ത്ര്യ സമരസേനാനികളെ അറിയാം

2. നമ്മുടെ സംസ്‌കാരം നമ്മുടെ അഭിമാനം

3. എന്റെ പുസ്തകം എന്റെ പ്രചോദനം

4. ഭാവിതലമുറയ്‌ക്കുവേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കുക

5. എന്റെ ജീവിതം എന്റെ ആരോഗ്യം

6. എന്റെ സംരംഭക സ്വപ്‌നം

7. പരിമിതികളില്ലാത്ത വിദ്യാഭ്യാസം/ടഠഋങ വിദ്യാഭ്യാസം

8. കളിപ്പാട്ടങ്ങളും കളികളും സ്‌കൂള്‍ പഠനത്തിന്

അദ്ധ്യാപകര്‍ക്കുള്ള പ്രമേയങ്ങള്‍

1) നമ്മുടെ പൈതൃകം

2) പഠനാന്തരീക്ഷം പ്രാപ്തകമാക്കല്‍

3) നൈപുണ്യ വിദ്യാഭ്യാസം

4) കുറഞ്ഞ പാഠ്യപദ്ധതി ഭാരം-  

പരീക്ഷകളെ ഭയപ്പെടേണ്ടതില്ല

5) ഭാവി വിദ്യാഭ്യാസ വെല്ലുവിളികള്‍

രക്ഷിതാക്കള്‍ക്കുള്ള പ്രമേയങ്ങള്‍

1. എന്റെ കുട്ടി എന്റെ അദ്ധ്യാപകന്‍

2. മുതിര്‍ന്നവര്‍ക്കുള്ള വിദ്യഭ്യാസം-  

സകലരെയും സാക്ഷരരാക്കല്‍

3. സഹപഠനവും സഹവികസനവും

വിദ്യാര്‍ത്ഥികള്‍ വിശിഷ്യായുവാക്കള്‍ നവ ഭാരത സ്രഷ്ടാക്കള്‍ ആണ്. ജീവിതത്തില്‍ നിരവധി അനവധി പരീക്ഷകളെ നേരിടേണ്ടവരാണവര്‍. പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. പരീക്ഷ നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അവസരം മാത്രമാണെന്ന് നാം മനസ്സിലാക്കണം.

(തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ എജ്യൂക്കേഷന്‍ ഗൈഡന്‍സ് കൗണ്‍സലിങ് & മൈന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ മനോദര്‍പ്പണ്‍ കൗണ്‍സലര്‍, കണ്‍സള്‍ന്റ് സൈക്കോളജിസ്റ്റ് & ക്ലിനിക്കല്‍ ഹിപ്‌നോതെറാപിസ്റ്റാണ് ലേഖകന്‍)

Tags: Prime Ministerനരേന്ദ്രമോദിപരീക്ഷാ പേ ചര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.