Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ദേശീയ നിര്‍വാഹക സമിതിക്കു ദല്‍ഹിയില്‍ തുടക്കം; ആവേശമായി നരേന്ദ്ര മോദി; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചാവിഷയം

പട്ടേല്‍ ചൗക്കില്‍ നിന്നാരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ സമ്മേളന നഗരിയായ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന വേദികളില്‍ അവതരിപ്പിച്ചു.

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 17, 2023, 08:52 am IST
inIndia

ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ദല്‍ഹിയില്‍ തുടക്കം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിനുശേഷം ചേരുന്ന ബിജെപിയുടെ വിപുലവും നിര്‍ണായകവുമായ യോഗമാണിത്. ഒന്‍പത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിച്ചു യോഗം ഉദ്ഘാടനം ചെയ്തു. ദല്‍ഹിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി റോഡ് ഷോ നയിച്ചാണ് പ്രധാനമന്ത്രി യോഗവേദിയിലേക്ക് എത്തിയത്. ഒന്‍പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടണമെന്ന് ജെ.പി. നദ്ദ യോഗത്തില്‍ ആവശ്യപ്പെട്ടു. 2023 വളരെ പ്രധാനമാണ്. ഈ വര്‍ഷത്തെ ഒന്‍പത് നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ പൊതുതെരഞ്ഞെടുപ്പും പോരാടി വിജയിക്കണമെന്നും നദ്ദ നിര്‍ദ്ദേശിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുപ്രചരണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ഒന്‍പത് കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതാണ് പ്രമേയമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേ പിക്കുകയും ബിജെപിക്കെതിരെ നിഷേധാത്മക പ്രചാരണം നടത്തുകയുമാണ് പ്രതിപക്ഷം. അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി സുപ്രീംകോടതിയെ ഉള്‍പ്പെടെ സമീപിച്ചപ്പോഴെല്ലാം പ്രതിപക്ഷത്തിന് തിരിച്ചടി കിട്ടി. പെഗാസസ്, റഫാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ വിസ്ത, സംവരണം, നോട്ട് നിരോധനം എന്നിവയുമായി ബന്ധപ്പെട്ടാലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു, പ്രമേയത്തില്‍ പറയുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച നദ്ദ മുന്നില്‍ നിന്ന് നയിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി പറയുകയും ചെയ്തതായി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

പട്ടേല്‍ ചൗക്കില്‍ നിന്നാരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ സമ്മേളന നഗരിയായ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന വേദികളില്‍ അവതരിപ്പിച്ചു. യോഗത്തിന് മുന്നോടിയായി ദേശീയ ഭാരവാഹി യോഗം ബിജെപി കേന്ദ്രകമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. ജെ.പി. നദ്ദ, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ നിന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എം.ഗണേശന്‍, കെ. സുഭാഷ്, പ്രകാശ് ജാവദേക്കര്‍, രാധാമോഹന്‍ അഗര്‍വാള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 35 കേന്ദ്രമന്ത്രിമാര്‍, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 350 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags: narendramodibjpelectionബിജെപി ദേശീയ എക്സിക്യൂട്ടീവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.