Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 01:31 pm IST
inFootball
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

കൊച്ചി: സൂപ്പര്‍ ലീഗ് കേരള (എസ് എല്‍ കെ) ഫുട്‌ബോളില്‍ ഇത്തവണ സമനില പോരാട്ടങ്ങളില്ല. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ നിര്‍ണയിക്കപ്പെടും. ഇതടക്കം ആവേശം നിറയ്‌ക്കുന്ന എണ്ണം പറഞ്ഞ മാറ്റങ്ങളുമായാണ് എസ്എല്‍കെ പുതിയ പതിപ്പിന് തയ്യാറെടുക്കുന്നത്.

ലീഗ് ജേതാക്കള്‍ക്ക് ഇക്കുറി ഷീല്‍ഡ്

ലീഗ് ഘട്ടത്തില്‍ ഇത്തവണ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീമിന് സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി നല്‍കും. ആവേശം ഇരട്ടിപ്പിച്ചുകൊണ്ട് ഒരു മത്സരം പോലും സമനിലയില്‍ അവസാനിക്കില്ലെന്ന് ഉറപ്പാക്കാന്‍ കൂടി പദ്ധതിയിട്ടിട്ടുണ്ട്. എല്ലാ ലീഗ് പോരാട്ടങ്ങളിലും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ നിര്‍ണയിക്കും. എന്നാല്‍ പോയിന്റ് ഘടന 3-2-1 എന്ന രീതിയില്‍ മാറ്റം വരും. 90 മിനിറ്റ് മത്സരത്തിന്റെ റെഗുലര്‍ ടൈമില്‍ ജയിക്കുന്നവര്‍ക്ക് മൂന്ന് പോയിന്റ്. ഷൂട്ടൗട്ടില്‍ ജയിക്കുന്നവര്‍ക്ക് രണ്ട് പോയിന്റ്. തോല്‍ക്കുന്നവര്‍ക്ക് ഒരു പോയിന്റ് എന്നതായിരിക്കും ഇത്തവണത്തെ സവിശേഷത.

നിലവില്‍ ജപ്പാനിലും ചൈനയിലും ആഭ്യന്തര ലീഗുകളില്‍ ഇത്തരം സമനിലയില്ലാ മത്സരങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ രീതിക്ക് ഫിഫ, എഐഎഫ്എഫ്, കെഎഫ്എ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എസ്എല്‍കെ ഡയറക്ടറും സിഇഒയുമായ മാത്യൂ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ട്പാദ സെമിയും

ആകെ 35 മത്സരങ്ങളാണുണ്ടാകുക. 30 ലീഗ് പോരാട്ടങ്ങള്‍ക്ക് പുറമെ രണ്ട് പാദ സെമി പോരാട്ടങ്ങള്‍ നടക്കും. സെമിയില്‍ ആദ്യപാദ മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ഷൂട്ടൗട്ട് ഉണ്ടാകില്ല. വിജയിയെ നിര്‍ണയിക്കുന്ന രണ്ടാം പാദത്തിലേ ആവശ്യമെങ്കില്‍ ഷൂട്ടൗട്ട് ഏര്‍പ്പെടുത്തൂ.

ടീമുകള്‍ കൂടുന്നത് അടുത്ത തവണ

പുതിയ സീസണിലും ആറ് ടീമുകളേ ഉണ്ടാകുകയുള്ളൂ, അക്കാര്യത്തില്‍ മാറ്റമില്ല. പാലക്കാടും കാസര്‍കോടും കേന്ദ്രീകരിച്ച് ടീമുകള്‍ക്കായി നീക്കങ്ങള്‍ നടത്തിയെങ്കിലും സ്റ്റേഡിയം ഇല്ലാത്തതിനാല്‍ റദ്ദാക്കുകയായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എസ്എല്‍കെ പ്രതിനിധികള്‍ അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് മത്സരം നേരിട്ട് വീക്ഷിക്കാന്‍ കൂടുതല്‍ കാഴ്‌ച്ചക്കാരെത്തുന്നത്. കോഴിക്കോട്ടും കണ്ണൂരും 20,000 വീതവും മലപ്പുറത്ത് 15000ഉം ആണ് സീറ്റിങ് കപ്പാസിറ്റികള്‍ ഇവിടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നാണ് കാണുന്നത്. അതേസമയം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കാഴ്‌ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവ് ലീഗിന് പ്രചാരണം കൂടുന്ന മുറയ്‌ക്ക് ക്രമേണ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് എസ്എല്‍കെ മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

കാണാം സബ്സ്‌ക്രിപ്ഷന്‍ ഇല്ലാതെ സീ 5 ചാനലില്‍

ലോക കപ്പ് ഫുട്‌ബോള്‍ തത്സമയം സംപ്രേഷണം ചെയ്ത യുണൈറ്റഡ് സ്‌പോര്‍ട്‌സ് 8ന്റെ സീ5 ചാനലാണ് എസ്എല്‍കെ യുടെ ഇത്തവണത്തെ ബ്രോഡ്കാസ്റ്റിങ് പാര്‍ട്ട്ണര്‍. മൂന്ന് രാജ്യങ്ങളിലായി നടന്ന ഇക്കൊല്ലത്തെ ലോകകപ്പോടെയാണ് സീ ഗ്രൂപ്പിന്റെ ഈ പുതിയ സ്‌പോര്‍ട്‌സ് ചാനല്‍ നിലവില്‍ വന്നത്. ഇവര്‍ ആദ്യമായാണ് ഒരു ആഭ്യന്തര ടൂര്‍ണമെന്റിന്റെ സംപ്രേഷണ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിന് പുറത്ത് എസ്എല്‍കെയ്‌ക്ക് അത്രമാത്രം പ്രചാരണവും കാഴ്‌ച്ചക്കാരെയുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബെംഗാളി, ഹിന്ദി, ഭാഷകളില്‍ ലൈവ് കമന്റ്രി ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നത് അതിനാലാണെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാത്യൂ ജോസഫും ഫിറോസ് മീരാനും അറിയിച്ചു. മൊബൈലിലും വെബ്‌സൈറ്റിലും ഉള്‍പ്പെടെ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാതെ സൗജന്യമായി സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ കാണാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.

Tags: Kerala Super LeagueSuper League Kerala Shield
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.