Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടി പദവിയുടെ മറവില്‍ സ്വത്ത് സമ്പാദനം: ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയോട് വിവരം തേടി കേന്ദ്ര കമ്മിറ്റി, പിബിയും ചര്‍ച്ച ചെയ്‌തേക്കും

താന്‍ വ്യക്തിപരമായി ഇക്കാര്യത്തില്‍ ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉള്‍പാര്‍ട്ടി സമരത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടന്നതെന്നും പി. ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2022, 03:36 pm IST
in India

ന്യൂദല്‍ഹി : എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റിഅംഗവുമായ ഇ.പി. ജയരാജനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേന്ദ്ര കമ്മിറ്റി വിവരം തേടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടാണ് കേന്ദ്ര കമ്മിറ്റി വിശദീകരണം തേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.  

അതേസമയം ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പോളിറ്റ് ബ്യൂറോയുടെ അനുമതി വേണം. ഇക്കാര്യം നേതാക്കള്‍ സംസംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്്. പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍  പോളിറ്റ് ബ്യൂറോയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ സാധ്യത. ഇ.പി. ജയരാജനെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി. ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കും.  

ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് പി. ജയരാജന്റെ ആരോപണം. പാര്‍ട്ടി പദവിയുടെ മറവിലാണ് ഇ.പി. കോടിക്കണക്കിന് സ്വത്തുക്കള്‍ സമ്പാദിച്ചതെന്നും ജയരാജന്റെ ആരോപണങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ വ്യക്തിപരമായി ഇക്കാര്യത്തില്‍ ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉള്‍പാര്‍ട്ടി സമരത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടന്നതെന്നും പി. ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി.

തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപി പ്രതികരിച്ചത്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എം.വി. ഗോവിന്ദനെ പാര്‍ട്ടി  സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി എതിര്‍പ്പിലാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്‌നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വി.എസ്- ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശക്തനായിരുന്ന സിപിഎം നേതാക്കളില്‍ ഒരാളായിരുന്നു. ഇ.പി. ജയരാജന്‍.  

അതിനിടെ ഇപി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന കളക്ടര്‍ക്ക് നല്‍കിയ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാതിക്കാരനായ ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിന്‍.  

റിസോര്‍ട്ട് നിര്‍മാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്‌നത്തില്‍ പരിഷത്ത് ആദ്യമായി ഇടപെട്ടത്. പരിഷത്ത് റിസോര്‍ട്ടിനെതിരെ സമരം ചെയ്‌തെങ്കിലും മൊറാഴയിലെ ആയുര്‍വേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസില്‍ദാര്‍ സ്വീകരിച്ചത്.  

പുഴയോട് ചേര്‍ന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാല്‍ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ്  ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തില്‍ ഇടപെടുമ്പോള്‍ ഇ.പി. ജയരാജന്‍ മുന്‍ കൈ എടുത്തുള്ള റിസോര്‍ട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടല്‍ മറുഭാഗത്ത് നിന്നും അത്തരത്തില്‍ ഉണ്ടായി.  

കളക്ടര്‍ക്ക് പരാതി നല്‍കിയതോടെ തഹസില്‍ദാറോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം നടന്നിട്ടും പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും റിസോര്‍ട്ടിനെതിരെ പ്രതിഷേധമില്ലെന്നാണ് അന്നത്തെ തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും സജിന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായിരുന്ന സജിനെ പരാതി നല്‍കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. തനിക്കിപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സജിനും വ്യക്തമാക്കി.

Tags: MV Govindan Masterപി ജയരാജന്‍ഇ.പി. ജയരാജന്‍cpmസിപിഎം കേന്ദ്രകമ്മിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.