Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാട് അമ്മയാണ്; ആസാമില്‍ വനവാസികലകളുടെ സംഗമം; സാല്‍മരക്കാട്ടിലെ ഉത്സവത്തിന് ആയിരങ്ങള്‍

കാടിനുള്ളില്‍ തുറന്ന വേദിയൊരുക്കിയാണ് കലാപരിപാടികള്‍. വെളിച്ചത്തിനും ശബ്ദത്തിനുമടക്കം ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇവിടെ ഇടമില്ല. കാടിന്റെ കല, കാടിന്റെ താളം, കാടിന്റെ നാദം വനവാസി ജനതയുടെ കലാ സമര്‍പ്പണം. രാഭ ഗോത്രജനതയുടെ വീരചരിത്രം പറയുന്ന ഋഷി ജൊലോങ്ക എന്ന നാടകത്തോടെയാണ് ഇക്കുറി ഉത്സവത്തിന് തിരിതെളിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 06:17 pm IST
inIndia
രാംപൂരില്‍ ആരംഭിച്ച വനവാസി കലകളുടെ ഉത്സവത്തില്‍ നിന്ന്‌

രാംപൂരില്‍ ആരംഭിച്ച വനവാസി കലകളുടെ ഉത്സവത്തില്‍ നിന്ന്‌

ഗുവാഹതി: സാല്‍മരച്ചുവട്ടിലെ ഉത്സവങ്ങള്‍ക്കായി നാല് നാള്‍ ആസാമിലെ ഗോത്രജനത രാംപൂര്‍ ഗ്രാമത്തില്‍. നാടകവും നാടന്‍ നൃത്തവുമായി എല്ലാവര്‍ഷവും ഡിസംബറിലാണ് പൈതൃകകലകള്‍ക്ക് ഗോല്‍പാര ജില്ലയിലെ രാംപൂരില്‍ അരങ്ങൊരുങ്ങുന്നത്. കാട് അമ്മയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 15ന് ഉത്സവത്തുടി ഉയര്‍ന്നത്. നാളെ അവസാനിക്കും.

കാടിനുള്ളില്‍ തുറന്ന വേദിയൊരുക്കിയാണ് കലാപരിപാടികള്‍. വെളിച്ചത്തിനും ശബ്ദത്തിനുമടക്കം ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇവിടെ ഇടമില്ല. കാടിന്റെ കല, കാടിന്റെ താളം, കാടിന്റെ നാദം വനവാസി ജനതയുടെ കലാ സമര്‍പ്പണം. രാഭ ഗോത്രജനതയുടെ വീരചരിത്രം പറയുന്ന ഋഷി ജൊലോങ്ക എന്ന നാടകത്തോടെയാണ് ഇക്കുറി ഉത്സവത്തിന് തിരിതെളിഞ്ഞത്. പതിമൂന്നു വര്‍ഷമായി തുടര്‍ന്നുവരുന്ന ഈ നാടോടി ഉത്സവത്തിന് തുടക്കമിട്ട ബദുങ്ഡുപ്പ കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ ശുക്രാചാര്യ രാഭയുടെ ശിഷ്യന്‍ ധനഞ്ജയ് രാഭയാണ് ഋഷി ജൊലോങ്കയുടെ സംവിധായകന്‍.

2008ലാണ് ഗുരു കനയ്യലാലിന്റെ പ്രേരണയില്‍ ശുക്രാചാര്യ തനത് ഉത്സവത്തിന് ആദ്യമായി വേദിയൊരുക്കിയത്. 2018ല്‍ അദ്ദേഹം അന്തരിച്ചതിന് ശേഷം ദൗത്യം ഭാര്യ ചീമ രാഭ ഏറ്റെടുത്തു. ഇത്തവണ ആസാമിലെ ഗോത്രകലാപ്രതിഭകള്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള വനവാസി കലാരൂപങ്ങളും അവതരിപ്പിക്കുന്നുണ്ട്. അനസൂയ ശുഭസിംഗെയുടെ മൈ സ്വീറ്റ് റോട്ടന്‍ ഹെറിട്ടണ്‍സ് ആണ് ശ്രീലങ്കയില്‍ നിന്ന് അവതരിപ്പിക്കുന്ന നാടകം.

മുന്‍കാലങ്ങളില്‍ ദക്ഷിണകൊറിയ, ബ്രസീല്‍, പോളണ്ട്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രകലാരൂപങ്ങളും രാംപൂരിലെത്തിയിട്ടുണ്ട്. അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധേയമാവുക എന്നതല്ല സ്വന്തം വേരില്‍ വളരുകയും പടരുകയുമാണ് ഈ പ്രകൃത്യുത്സവത്തിന്റെ സന്ദേശവും ലക്ഷ്യവുമെന്ന് ചീമ രാഭ പറഞ്ഞു. നാട് കാടിനുള്ളിലേക്ക് ഒഴുകുന്നത് കലയുടെ മാസ്മരികതയിലാണ്. കാടിന്റെ ജീവിതമാണ് നാടിന്റെയും അടിസ്ഥാനമെന്ന് ആസാം ജനത തിരിച്ചറിയുന്നു എന്നതാണ് സാല്‍മരക്കാടുകളിലേക്ക് എല്ലാവര്‍ഷവും എത്തിച്ചേരുന്ന ആസ്വാദകരുടെ വലിയ കൂട്ടം ചൂണ്ടിക്കാണിക്കുന്നത്.

Tags: അസംfestivalആദിവാസി ഊര്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.