Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തിൽ തീവ്രവാദ വിരുദ്ധസെൽ രൂപീകരിക്കും, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; സങ്കല്‍പ് പത്ര പ്രകാശനം ചെയ്ത് ബിജെപി

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള പുതിയ നിയമം കൊണ്ടുവരും. പെണ്‍കുട്ടികള്‍ക്ക് പ്രീ പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്നും ഗുജറാത്തിനെ ഒരു ട്രില്യണ്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നും പത്രികയില്‍ ബിജെപി വാഗ്ദാനം നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 03:05 pm IST
in India

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയായ സങ്കല്‍പ് പത്ര  പ്രകാശനം ചെയ്തു. ഭീഷണികളും തീവ്രവാദ സംഘടനകളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും സ്ലീപ്പർ സെല്ലുകളും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും സംസ്ഥാനത്ത് ‘തീവ്രവാദ വിരുദ്ധ സെൽ’ രൂപീകരിക്കുമെന്ന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ  പറഞ്ഞു.

2036ലെ ഒളിംപിക്‌സിന് വേദിയാകാനുതകുന്ന തരത്തില്‍ ഗുജറാത്തിലെ കായിക സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്നും ഇതിന്റെ ഭാഗമായി ഗുജറാത്ത് ഒളിമ്പിക് മിഷനു കീഴിൽ ലോകോത്തര കായിക സൗകര്യ കേന്ദ്രങ്ങൾ നിർമിക്കുമെന്നും ജെ. പി. നദ്ദ വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള പുതിയ നിയമം കൊണ്ടുവരും. പെണ്‍കുട്ടികള്‍ക്ക് പ്രീ പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്നും ഗുജറാത്തിനെ ഒരു ട്രില്യണ്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നും പത്രികയില്‍ ബിജെപി വാഗ്ദാനം നല്‍കുന്നുണ്ട്.  

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കല്‍, ഒരു ലക്ഷം വനിതകള്‍ക്ക് തൊഴില്‍, വ്യവസായ ഇടനാഴി, സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം, 20 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍, സൗരാഷ്‌ട്ര മേഖലയ്‌ക്ക് പ്രത്യേക കുടിവെള്ള പദ്ധതികള്‍, കൂടുതല്‍ എംയിസ് ആശുപത്രികള്‍, 10,000 കോടി രൂപയുടെ കാര്‍ഷികവിള സംഭരണ പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാർഷിക അടിസ്ഥാന വികസനത്തിന് 10,000 കോടി രൂപ, ജലസേചന സംവിധാനം ശക്തിപ്പെടുത്താൻ 25,000 കോടി രൂപ ചെലവഴിക്കും. ഗോശാലകളുടെ ശാക്തീകരണത്തിന് 500 കോടി,ആയിരം മൊബൈൽ വെറ്ററിനറി ആശുപത്രികൾ കൂടി ആരംഭിക്കും. ദക്ഷിണ ഗുജറാത്തിലും സൗരാഷ്‌ട്രയിലും രണ്ട് സീ ഫുഡ് പാർക്കുകൾ ഒരുക്കും. യുവാക്കൾക്കായി 20 ലക്ഷം തൊഴിലവസരങ്ങൾ വികസിപ്പിക്കും.സ്‌കൂൾ ഓഫ് എക്‌സലൻസ് തയ്യാറാക്കാൻ 10,000 കോടി രൂപ ചെലവഴിക്കും.  

രാജ്യത്തെ ആദ്യത്തെ ബ്ലൂ ഇക്കണോമി ഇൻഡസ്ട്രിയൽ കോറിഡോർ സജ്ജമാകും. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തും. മുഴുവൻ ഗുജറാത്തിനെയും 04, 06 പാതകളുമായി ബന്ധിപ്പിക്കും. മേൽപ്പാലം നിർമിക്കും. ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എന്നിവർ പങ്കെടുത്തു. പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി ബിജെപി നവംബര്‍ അഞ്ചു മുതല്‍ 15 വരെ ഗുജറാത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശപ്പെട്ടികള്‍ സ്ഥാപിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 

ഗുജറാത്തിന്റെ മക്കളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ അപമാനിച്ചതാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സര്‍ദാര്‍ പട്ടേല്‍ തങ്ങളുടേതാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. മരണപ്പെട്ട് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ദാര്‍ പട്ടേലിന് ഭാരതരത്‌ന നല്‍കിയത്. ഗാന്ധി-നെഹ്‌റു കുടുംബം അല്ലാത്ത നരസിംഹറാവു പ്രധാനമന്ത്രി ആയതിനാലാണ് അന്ന് നല്‍കിയത്.  

ഗാന്ധി-നെഹ്‌റു കുടുംബത്തില്‍പെട്ട ആളായിരുന്നു അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെങ്കില്‍, ബിജെപി സര്‍ക്കാറിന്റെ കാലത്ത് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയ സമയത്ത് മാത്രമെ സര്‍ദാര്‍ പട്ടേലിന് ഭാരതരത്‌ന ലഭിക്കുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറുടെ അവസ്ഥ അറിയണമെങ്കില്‍ രാഹുല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലില്‍ പോയി താമസിക്കണമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Tags: electionGujrat ModelGujrath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

India

സ്ത്രീകൾക്ക് സൗജന്യ എൽപിജി, 2,000 രൂപ, ഫാസ്റ്റ് ട്രാക്ക് കോടതികൾ: തമിഴ്നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.