Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തെ മുടിക്കുന്ന ലഹരിക്കടത്തുകള്‍

ചില പ്രത്യേക മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രമാണ് വന്‍തോതില്‍ മയക്കുമരുന്നു ലഹരിക്ക് അടിമകളാവുന്നത്. ഇവരുടെ വിദ്യാഭ്യാസവും ദാമ്പത്യവും ജീവിതവുമൊക്കെ തകരുമ്പോള്‍ മറ്റു ചിലര്‍ വിജയിക്കുകയാണ്. അവര്‍ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ട്. അധികൃതരെ മാത്രം ആശ്രയിക്കാതെ ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധവും ഇതിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 06:00 am IST
in Editorial

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച 1500കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് മുംബൈയില്‍ പിടികൂടിയതും, ഇതുമായി ബന്ധപ്പെട്ട് മലയാളിയായ ഒരാള്‍ അറസ്റ്റിലായതും വലിയ ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ ഇത് അധികൃതരുടെയും ജനങ്ങളുടെയും കണ്ണുതുറപ്പിക്കണം. പഴം ഇറക്കുമതിയുടെ മറവില്‍ ഓറഞ്ച് കാര്‍ട്ടണുകളില്‍ ഒളിപ്പിച്ചുവച്ച മെത്താഫെറ്റാമിനും കൊക്കെയ്‌നുമാണ് പിടികൂടിയത്. ആര്‍ക്കും സംശയം തോന്നാത്തവിധം വ്യവസ്ഥാപിതമായ രീതിയില്‍ കടത്തിക്കൊണ്ടുവന്ന ഇവ രഹസ്യവിവരത്തെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സിന് പിടികൂടാന്‍ കഴിഞ്ഞത്. അറസ്റ്റിലായ വിജിന്‍ വര്‍ഗീസിന്റെ കാലടിയിലെ വീട്ടിലും ഗോഡൗണിലും റെയ്ഡ് നടത്തിയതില്‍നിന്ന് വ്യക്തമാവുന്നത് ഇതിനു മുന്‍പും ഇത്തരം മയക്കുമരുന്നു കടത്ത് നടത്തിയതായാണ്. മയക്കുമരുന്ന് കടത്തിന്റെ മുഖ്യകണ്ണിയായി കരുതപ്പെടുന്ന, ദക്ഷിണാഫ്രിക്കയില്‍ നിന്ന് പഴങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി മന്‍സൂര്‍ ഒളിവിലാണ്. ഇയാള്‍ പിടിയിലാവുന്നതോടെ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. തുര്‍ക്കിയില്‍നിന്നും ബ്രസീലില്‍നിന്നും ഇവര്‍ പഴങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതായും, ഇന്ത്യയിലെത്തിച്ച് കൊച്ചി തുറമുഖം വഴി കേരളത്തിലേക്ക് കൊണ്ടുവന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ കച്ചവടവും മയക്കുമരുന്നിന് മറയായി നടത്തിയതാവാം എന്ന സംശയവും ഉയര്‍ന്നിരിക്കുന്നു. ഇത് ശരിയാണെന്നു വന്നാല്‍ ഈ സംഘം വളരെ വ്യാപകമായിത്തന്നെ മയക്കുമരുന്നു കടത്തിയെന്ന് ഉറപ്പിക്കാം.

മയക്കുമരുന്ന് ലഹരിക്ക് അടിമകളാകുന്നവരുടെ സ്വന്തം നാടായി കേരളം മാറിയിട്ട് കുറെക്കാലമായി. ഹോട്ടലുകളും ഹോസ്റ്റലുകളും വിദ്യാലയങ്ങളുമൊക്കെ ഇതിന്റെ വില്‍പ്പന കേന്ദ്രങ്ങളാണ്. പിടിയിലാവുമെന്ന പേടിയില്ലാതെ ഓണ്‍ലൈന്‍ വില്‍പ്പനയും സജീവം. എന്നിട്ടുപോലും കഞ്ചാവും എംഡിഎംഎയും പോലുള്ള മയക്കുമരുന്നുമായി പിടിയിലാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പോലീസുകാര്‍ പോലും മയക്കുമരുന്നുമായി പിടിയിലാവുമ്പോള്‍ വില്‍പ്പനയുടെ കണ്ണികള്‍ എത്ര ശക്തവും വിപുലവുമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ആവശ്യക്കാര്‍ ഏറെ ഉണ്ടെന്നതു മാത്രമല്ല കേരളത്തിലേക്ക്  മയക്കുമരുന്ന് ഒഴുകാനുള്ള കാരണം. കേരളം മയക്കുമരുന്നു കടത്തിന്റെ ട്രാന്‍സിറ്റ് പോയന്റായി മാറുകയും ചെയ്തിരിക്കുന്നു. ഇടപാടുകള്‍ നടത്താന്‍ ഇവിടം സുരക്ഷിതമാണെന്നും, മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ എളുപ്പമാണെന്നും  ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. പിടിക്കപ്പെട്ടാലും രക്ഷപ്പെട്ടു പോകാമെന്ന വിശ്വാസവും ഇക്കൂട്ടര്‍ക്കുണ്ട്. പ്രതികള്‍ക്കുവേണ്ടി രാഷ്‌ട്രീയ ഇടപെടലുകളുണ്ടാവുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ മാറ്റി നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നു. വലിയ ഒത്തുകളിയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. സമീപകാലത്ത് ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകന്‍ മയക്കുമരുന്നു കേസില്‍ പിടിയിലായിട്ടും കൂട്ടുപ്രതി ഹാജരാവാത്തതിനെ തുടര്‍ന്ന് പണംതിരിമറി കേസായി മാറിയത് കണ്ടതാണല്ലോ. ജയിലിനു പുറത്തുവന്ന രാഷ്‌ട്രീയ നേതാവിന്റെ മകന്‍ ഏജന്‍സികളെ വെല്ലുവിളിക്കുകയുണ്ടായി. ഈ കേസ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടതുപോലെയാണ്.

വളരെയെളുപ്പം പണം നേടാനുള്ള ഇടപാടുകള്‍ക്കപ്പുറം കേരളത്തിലേക്കുള്ള ലഹരിക്കടത്തുകള്‍ക്ക് ദേശവിരുദ്ധവും, സാമൂഹ്യവിരുദ്ധവുമായ ലക്ഷ്യങ്ങളുണ്ട്. നിരവധി രാജ്യങ്ങള്‍ താണ്ടി പലവഴിക്കാണ് മയക്കുമരുന്നുകള്‍ കേരളത്തിലെത്തുന്നതെങ്കിലും ഇവയുടെ പ്രഭവകേന്ദ്രം ആഗോള ഇസ്ലാമിക ഭീകര സംഘടനകളാണ്. ഇവര്‍ക്ക് ഭരണവും നിയന്ത്രണവുമുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ കൈനിലങ്ങളില്‍ കഞ്ചാവുകൃഷി സമൃദ്ധമാണ്. ഇസ്ലാമിക ഭീകരസംഘടനകളുടെ മുഖ്യ വരുമാനസ്രോതസ്സുതന്നെ മയക്കുമരുന്ന് വില്‍പ്പനയാണ്. കഞ്ചാവു കൃഷിയിടങ്ങള്‍ അധീനതയില്‍ കൊണ്ടുവരുന്നതിനായി പരസ്പരം ഏറ്റുമുട്ടാന്‍ പോലും ഇവര്‍ മടിക്കാറില്ല. കുറെക്കാലമായി കേരളത്തെ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്ന ലൗജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും കൈകോര്‍ക്കുന്നു എന്നത് പലരും സമ്മതിക്കാന്‍ മടിക്കുന്ന അപ്രിയസത്യമാണ്. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ ചില പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളാണെന്നത് ഇതിന് അടിവരയിടുന്നു. കേരളത്തില്‍ മയക്കുമരുന്ന് ഉപഭോഗത്തിനുപോലും മതപരമായ മാനങ്ങളുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചില പ്രത്യേക മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രമാണ് വന്‍തോതില്‍ മയക്കുമരുന്നു ലഹരിക്ക് അടിമകളാവുന്നത്. ഇവരുടെ വിദ്യാഭ്യാസവും ദാമ്പത്യവും ജീവിതവുമൊക്കെ തകരുമ്പോള്‍ മറ്റു ചിലര്‍ വിജയിക്കുകയാണ്. അവര്‍ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ട്. അധികൃതരെ മാത്രം ആശ്രയിക്കാതെ ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധവും ഇതിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്.

Tags: keraladrugs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Entertainment

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

പുതിയ വാര്‍ത്തകള്‍

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവത്തിൽ വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

സാംബയ്‌ക്ക് കിക്കോഫ്: ലോകകപ്പില്‍ ബ്രസീലിന് ആദ്യമത്സരം ഞായര്‍ പുലര്‍ച്ചെ, എതിരാളി മൊറോക്കോ

ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്

2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

ടീമിന് മുന്നില്‍ ആശാന്റെ സര്‍പ്രൈസ് പ്രഖ്യാപനം; എസ്താവോയ്‌ക്ക് ലൈസന്‍സ്

ജസ്പാല്‍ റാണയും മനു ഭാക്കറും

ജസ്പാല്‍ റാണ: ഉന്നം തെറ്റാത്ത പിസ്റ്റള്‍ കിങ്

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

2026 വ്യാഴ മാറ്റം: കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

അമേരിക്കയുടെ സ്വപ്ന തുടക്കം; പരാഗ്വേയെ തകർത്തത് 4–1ന്

കാനഡയുടെ ചരിത്ര പോയിന്റ്; ബോസ്നിയക്കെതിരെ സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.