Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്കെതിരെ ഫേക്ക് ന്യൂസ് പ്രളയം; പോഷകാഹാരക്കുറവിന് ഭജന ചൊല്ലാന്‍ മോദി പറഞ്ഞുവെന്ന പ്രചരണം ശുദ്ധ നുണ

തുടര്‍ച്ചയായി പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ ഫേക്ക് ന്യൂസുകള്‍ (വ്യാജവാര്‍ത്തകള്‍) പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ ജനപ്രീതി കുറയ്‌ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലിയാല്‍ മതിയെന്ന് മോദി 'മന്‍ കി ബാത്തി'ല്‍ പറഞ്ഞുവെന്നാണ് ഒടുവിലത്തെ വ്യാജപ്രചരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 09:22 pm IST
inIndia

ന്യൂദല്‍ഹി: തുടര്‍ച്ചയായി പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ ഫേക്ക് ന്യൂസുകള്‍ (വ്യാജവാര്‍ത്തകള്‍) പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ ജനപ്രീതി കുറയ്‌ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ മോദിയ്‌ക്കെതിരെ പ്രചരിക്കുന്ന ഫേക്ക് ന്യൂസ് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലിയാല്‍ മതിയെന്ന് മോദി തന്റെ റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാത്തി’ല്‍ പറഞ്ഞുവെന്നാണ് പ്രചരണം.  

കേരളത്തില്‍ മാധ്യമം ദിനപത്രം ഉള്‍പ്പെടെ ഒട്ടേറെ മോദിവിരുദ്ധ മാധ്യമങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലും ഈ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിപ്പിക്കപ്പെട്ടു. 

പക്ഷെ ഇന്ത്യാ ടുഡേയുടെ ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂം (എഎഫ് ഡബ്ല്യു എ) നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് കണ്ടെത്തി.  

ട്വിറ്ററില്‍ പ്രചരിച്ച ഇത് സംബന്ധിച്ച വ്യാജവാര്‍ത്ത:

മാധ്യമം ദിനപത്രത്തില്‍  പ്രചരിച്ച വ്യാജവാര്‍ത്ത:

മന്‍ കി ബാത്തിന്റെ 92ാം എപ്പിസോഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞതെന്നാണ് പ്രചാരണം. ആഗസ്ത് 28ന് മോദി നടത്തിയ ഈ പ്രഭാഷണം ആരംഭിയ്‌ക്കുന്നത് ആസാദി കാ അമൃത് മഹോത്സവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. 

ഈ പ്രസംഗത്തില്‍ ഏകദേശം 12 മിനിറ്റ് നേരം ഇദ്ദേഹം പോഷകാഹാരക്കുറവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെപ്രസംഗത്തില്‍ പറഞ്ഞ കാര്യം എന്താണെന്ന് നോക്കാം: “ഭക്തിഗാനങ്ങള്‍ പോഷാകാഹാരക്കുറവിനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കാനാവുമോ? മേരെ ബച്ചാ അഭിയാന്‍ എന്ന പദ്ധതിയില്‍ മധ്യപ്രദേശിലെ ദത്തിയ ജില്ലയില്‍ ഇത് വിജയകരമായി ചെയ്തിട്ടുണ്ട്. ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭജന്‍ പരിപാടികളില്‍ പോഷന്‍ ഗുരു (പോഷകാഹാരകാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ഗുരുതുല്ല്യനായ വ്യക്തി) എന്നറിയപ്പെടുന്ന അധ്യാപകരെയും വിളിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ അമ്മമാര്‍ അംഗന്‍വാടി കേന്ദ്രത്തിലേക്ക് ഒരു കൈപ്പിടി ധാന്യവുമായി എത്തും. ശനിയാഴ്ചയിലെ ഫല ഭോജനത്തിന് ഈ ധാന്യം ഉപയോഗിക്കും. ഇത് അംഗന്‍വാടി കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കൂടാന്‍ സഹായിച്ചെന്ന് മാത്രമല്ല, അത് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂടി സഹായിച്ചു. “- മോദി മന്‍ കി ബാത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപമാണിത്.  

ഇതില്‍ നിന്നും ആദ്യത്തെ ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് മോദിക്കെതിരെ ദുഷ് പ്രചാരണം നടന്നത്. ദുഷ്പ്രചരണക്കാര്‍ മോദി പറഞ്ഞ തദ്ദേശീയമായ ഭക്ഷ്യസംസ്കാരത്തിന്റെ പങ്കിനെ കുറച്ച് കാണിച്ച് ഭജന ചൊല്ലുന്നതിനെ പെരുപ്പിച്ച കാട്ടുകയായിരുന്നു. ദി വൈര്‍ എന്ന മാസികയും ഇതിന് തത്തുല്യമായ വിമര്‍ശനമാണ് നടത്തിയത്. ‘പോഷാകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലണമെന്ന് മോദി; വിഡ്ഡിത്തമെന്ന് പ്രമുഖര്‍’ എന്ന തലക്കെട്ടിലാണ് മാധ്യമം ദിനപത്രം ഈ വാര്‍ത്ത നല്‍കിയത്. മോദി ഒരു ഭജനസദസ്സില്‍ ഇരിക്കുന്ന ചിത്രമാണ് ഈ വാര്‍ത്തയ്‌ക്കൊപ്പം മാധ്യമം നല്‍കിയിരിക്കുന്നത്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വാര്‍ത്തപ്രചരിപ്പിച്ച് മോദിയുടെ ജനപ്രീതി തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം തന്നെയാണിത്.  

Tags: മോദിമാധ്യമംഫേക്ക് ന്യൂസ്narendramodiപോഷകാഹാരക്കുറവിപ്രധാനമന്ത്രി മോദിആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂംmodiഭജനമന്‍ കീ ബാത്ത്മന്‍ കി ബാത്ത്പ്രചാരണംവ്യാജംfake news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.