Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മറക്കാതിരിക്കാം ഒരുമയും തനിമയും

ഓണത്തിന്റെ ഐതിഹ്യപ്പെരുമ നൂറ്റാണ്ടുകളെ അതിജീവിച്ചും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്നു പറയുന്നതില്‍ തന്നെയുണ്ട് ഈ ഐതിഹ്യത്തിന്റെ വ്യാപ്തി. അന്വേഷിച്ചു ചെല്ലുമ്പോള്‍ മഹാബലിയുടെയും ഓണത്തപ്പന്റെയും കഥകള്‍ കേരളത്തിന്റെ അതിരുകള്‍ കടന്ന് ഗുജറാത്തിലും അസമിലുമൊക്കെ എത്തുന്നതു കാണാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2022, 06:00 am IST
inEditorial

സമത്വത്തിന്റെയും സമൃദ്ധിയുടെയുമൊക്കെ ഉത്സവമായ ഓണം ഇക്കുറി മലയാളിയെ തേടിയെത്തിയത് പുതുമകളോടെയാണ്. പ്രളയവും കൊവിഡുമെല്ലാം കടന്ന് ജനങ്ങള്‍ക്ക് സമാധാനത്തോടെയും  സ്വാതന്ത്ര്യത്തോടെയും ഒത്തുചേരാന്‍ കഴിയുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വര്‍ണപ്പൂക്കളങ്ങള്‍ എവിടെയും പ്രത്യക്ഷപ്പെട്ടു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധിക്കാലത്ത് പൂക്കളിറുക്കാനും, ഓരോരോ കളികളിലേര്‍പ്പെടാനും കഴിഞ്ഞതില്‍ കുട്ടികള്‍ വലിയ സന്തോഷത്തിലുമായിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഓണക്കാലത്തെ പതിവ് ഉത്സവാന്തരീക്ഷം തിരിച്ചെത്തി. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കൊവിഡ് നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അയവുവന്നതോടെ ആളുകള്‍ ധൈര്യമായി പുറത്തിറങ്ങിയിരിക്കുന്നു. നഗരങ്ങളും ചെറുപട്ടണങ്ങളും മഹാമാരിയില്‍ നഷ്ടപ്പെട്ടുപോയ നവോന്മേഷം വീണ്ടെടുത്തു. വിപണികള്‍ സജീവമായതോടെ മഴയെ അവഗണിച്ചും വില്‍പ്പന പൊടിപൊടിച്ചു. തുണിക്കടകളിലും മറ്റും തിരക്കോടു തിരക്കാണ്. ഹോട്ടലുകളിലും മറ്റും മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥിതി ഈ ഓണക്കാലത്ത് വന്നതില്‍ ജനങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. പഴയതുപോലെ ഷോപ്പിങ്ങിന് അവസരം ലഭിച്ചതാണ് യുവതീയുവാക്കളെ ആഹ്ലാദിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ ഒന്നിനു പുറകെ ഒന്നായി വന്ന തരംഗത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ ഇങ്ങനെയൊരു ഓണാഘോഷം പ്രതീക്ഷിച്ചതല്ല.

ഓണം എന്നുകേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്നത് മഹാബലി എന്ന നീതിമാനായ ഭരണാധികാരിയുടെ മുഖമാണ്. കള്ളവും ചതിയും കള്ളത്തരവുമൊന്നുമില്ലാത്ത ഒരു ഭരണത്തിലൂടെ പ്രജകളെ സന്തുഷ്ടരാക്കിയിരുന്ന കാലം. സത്യവും നീതിയും സമത്വവുമൊക്കെ കേവലം ആശയങ്ങളായിരുന്നാല്‍ പോരാ. സമൂഹത്തില്‍ പ്രാവര്‍ത്തികമാവണം എന്ന സന്ദേശം ഓണം നല്‍കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്കു മാത്രമല്ല, വ്യക്തികള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാവും. മാറിയ കാലത്ത് നീതിമാനായ ഒരു ഭരണാധികാരി ഉള്ളതുകൊണ്ടുമാത്രം സമൂഹത്തില്‍ നന്മ പുലരണമെന്നില്ല. ജനങ്ങള്‍ അതനുസരിച്ച് പെരുമാറുകയും വേണം. ഓണം ഉദ്‌ഘോഷിക്കുന്നതുപോലെ നമ്മുടെ നാട് എന്നും സമ്പല്‍സമൃദ്ധമായിരുന്നു. സമ്പത്ത് നീതിപൂര്‍വ്വമായി പങ്കുവയ്‌ക്കുന്നതിലാണ് നമുക്ക് പിഴവുപറ്റിയത്. ഒരു വിഭാഗം സുഖാഡംബരങ്ങളില്‍ മുങ്ങിക്കഴിയുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലും രോഗപീഡയിലും മറ്റും ആണ്ടുകിടക്കുന്ന സ്ഥിതി ഓണം നല്‍കുന്ന മഹത്തായ സന്ദേശത്തോട് പൊരുത്തപ്പെടുന്നതല്ല. നമുക്ക് ആനന്ദിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ സഹജീവികള്‍ക്കും അതിന് കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ മറന്നുപോകരുത്. നാം അത്തം മുതല്‍ പത്തു ദിവസം നീളുന്ന ഓണാഘോഷം അടിച്ചുപൊളിക്കുമ്പോള്‍ തിരുവോണത്തിനുപോലും അവധി ലഭിക്കാത്തവര്‍ നമുക്കിടയിലുള്ള കാര്യം മറന്നുപോകാറുണ്ട്. പോലീസുകാര്‍, നഴ്‌സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഇങ്ങനെ കര്‍ത്തവ്യനിരതരാണ്. ഇവരോട് ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു.

ഓണത്തിന്റെ ഐതിഹ്യപ്പെരുമ നൂറ്റാണ്ടുകളെ അതിജീവിച്ചും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്നു പറയുന്നതില്‍ തന്നെയുണ്ട് ഈ ഐതിഹ്യത്തിന്റെ വ്യാപ്തി. അന്വേഷിച്ചു ചെല്ലുമ്പോള്‍ മഹാബലിയുടെയും ഓണത്തപ്പന്റെയും കഥകള്‍ കേരളത്തിന്റെ അതിരുകള്‍ കടന്ന് ഗുജറാത്തിലും അസമിലുമൊക്കെ എത്തുന്നതു കാണാം. ദേശീയവും സാംസ്‌കാരികവുമായ ഈ പശ്ചാത്തലം അറിയാതെയും ബോധപൂര്‍വം വിസ്മരിച്ചും ഓണത്തിന്റെ ഐതിഹ്യത്തെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നു. കള്ളക്കഥകള്‍ മെനഞ്ഞ് ജനങ്ങളില്‍ ശത്രുത വളര്‍ത്താനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ ഇക്കൂട്ടര്‍ കാലങ്ങളായി ഏര്‍പ്പെടുകയാണ്. മഹാബലിയെയും സാക്ഷാല്‍ വിഷ്ണുവിന്റെ  അവതാരമായ വാമനനെയും പരസ്പരം ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതി ഇതിലൊന്നാണ്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുകയായിരുന്നുവെന്ന കഥ മെനഞ്ഞവര്‍ സ്വന്തം അജ്ഞത  വെളിപ്പെടുത്തുക മാത്രമല്ല, ജനങ്ങളില്‍ അനൈക്യം വളര്‍ത്തുകയുമാണ് ചെയ്തത്. അതിബലവാനും നീതിമാനുമായ മഹാബലിയെ പെരുവയറനായ കോമാളിയായി ചിത്രീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഓണത്തെ മതേതരവല്‍ക്കരിക്കാനുള്ള വെമ്പലില്‍ സാംസ്‌കാരികത്തനിമ ചോര്‍ത്തിക്കളയാനുള്ള ഗൂഢപദ്ധതിയുമുണ്ട്. ഇതില്‍നിന്നൊക്കെ ഓണത്തെയും ഓണാഘോഷത്തെയും വീണ്ടെടുത്തേ മതിയാവൂ. തിരുവോണ നാളില്‍ എല്ലാ വായനക്കാര്‍ക്കും ജന്മഭൂമി വര്‍ണശബളമായ ഓണാശംസകള്‍ നേരുന്നു.

Tags: keralaOnam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.