Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിക്കായുള്ള നിയമനിര്‍മാണം

സ്വന്തം മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരവും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ഈ ആനുകൂല്യം നല്‍കിയിരിക്കുന്നതിനാല്‍ ഇവരെല്ലാം മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുകയാണ്. അഴിമതി ഒരു കുറ്റമല്ലെന്നും, അത് വിഭവസമാഹരണമാണെന്നും സൈദ്ധാന്തികമായി വിശ്വസിക്കുന്നവരാണല്ലോ സിപിഎമ്മിലുള്ളത്. ഇത്തരക്കാരുടെ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 1, 2022, 05:00 am IST
inEditorial

വിമര്‍ശനങ്ങളെ അവഗണിച്ച് ലോകായുക്ത നിയമഭേദഗതി പാസാക്കിയ നടപടി അധികാരത്തിലിരുന്ന് അഴിമതി നടത്തുന്നവര്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുതെന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും പിടിവാശിയാണ് കാണിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ അവര്‍ കുറ്റക്കാരാണെന്ന് ലോകായുക്ത വിധിച്ചാല്‍ സ്ഥാനമൊഴിയണമെന്ന നിയമവ്യവസ്ഥയാണ് ഇല്ലാതാക്കിയത്. പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയാല്‍ നിയമസഭയ്‌ക്ക് പുനഃപരിശോധിക്കാം. മന്ത്രിമാരെയാണ് ലോകായുക്ത കുറ്റക്കാരായി കണ്ടെത്തുന്നതെങ്കില്‍ മുഖ്യമന്ത്രിക്കും, എംഎല്‍എമാര്‍ക്കെതിരെയാണ് വിധിയെങ്കില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാം. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തകരല്ലെന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്. ഇതോടെ അഴിമതിക്കാരായ ഒരാളും ലോകായുക്തവഴി ശിക്ഷിക്കപ്പെടില്ലെന്ന് പിണറായി സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നു. തികഞ്ഞ അധികാര ദുരുപയോഗമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കോടതിയുടെ അധികാരപരിധിയിലേക്ക് നിയമസഭ കടന്നുകയറിയിരിക്കുകയാണ്. പഴയ നിയമപ്രകാരം ലോകായുക്തയുടെ വിധിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു. ഉത്തരവ് അനുകൂലമെങ്കില്‍ സ്ഥാനത്ത് തിരിച്ചെത്താനും കഴിയും. പക്ഷേ ഇതിനിടയില്‍ രാജിവയ്‌ക്കേണ്ടിവുമെന്നതാണ് ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജനാധിപത്യവും നിയമവുമൊക്കെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ അത് അംഗീകരിക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ കരിനിഴലില്‍ കഴിയുന്നതാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനിടയായ സാഹചര്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ഇഷ്ടക്കാരായ പാര്‍ട്ടിക്കാര്‍ക്ക് കൊടുത്തുവെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവരികയായി രുന്നു. ഓര്‍ഡിന ന്‍സിന്റെ കാലാവധി കഴിയുകയും, പുതിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിക്കാതിരിക്കുകയും ചെയ്തതാണ്  നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഒന്നാം പി ണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനി യമനം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് ലോകായുക്തയുടെ വിധിയെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്നു. ദുരിതാശ്വാസനിധി വകമാറ്റിയതില്‍ കുറ്റക്കാരനാണെന്ന് ഉറപ്പുള്ളതിനാല്‍ ഇതേ സാഹചര്യം മുഖ്യമന്ത്രിയും നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് ലോകായുക്തയുടെ അധികാരം തന്നെ എടുത്തുകളഞ്ഞിരിക്കുന്നത്. ഇനി ഈ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും പേടിക്കേണ്ടതില്ല. രാജിവയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കി സ്വന്തം മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരവും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ഈ ആനുകൂല്യം നല്‍കിയിരിക്കുന്നതിനാല്‍ ഇവരെല്ലാം മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുകയാണ്. അഴിമതി ഒരു കുറ്റമല്ലെന്നും, അത് വിഭവസമാഹരണമാണെന്നും സൈദ്ധാന്തികമായി വിശ്വസിക്കുന്നവരാണല്ലോ സിപിഎമ്മിലുള്ളത്. ഇത്തരക്കാരുടെ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെയും നിയമഭേദഗതിക്കെതിരെയും ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐ വലിയകോലാഹലമുയര്‍ത്തുകയുണ്ടായി. മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ ഭേദഗതിയെ എതിര്‍ത്ത് വാര്‍ത്തികളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. ഈ ഇടപെടല്‍ മൂലം ലോകായുക്തയുടെ അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. എല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് പെട്ടെന്നു തന്നെ തെളിഞ്ഞു. മുഖ്യമന്ത്രിക്കെതിരെയാണ് ലോകായുക്ത വിധിയെങ്കില്‍ നിയമസഭയ്‌ക്ക് തീരുമാനിക്കാമെന്ന ഭേദഗതി നിര്‍ദേശിച്ച് സിപിഐ വിദഗ്‌ദ്ധമായി ഒത്തുകളിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം ഒരു തരത്തിലും തനിക്ക് എതിരാവില്ലെന്ന് അറിയാമെന്നതിനാല്‍ സിപിഐയുടെ ഭേദഗതിയെ മുഖ്യമന്ത്രി കണ്ണുമടച്ച് അംഗീകരിച്ചു. സിപിഐ നേതൃത്വത്തിന്റെ അഴിമതി വിരോധത്തിന്റെയും രാഷ്‌ട്രീയ സദാചാരത്തിന്റെയും മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണത്. നിയമസഭയുടെ ചരിത്രത്തിലെ കറുത്തദിനം എന്നൊക്കെ വിമര്‍ശിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സഭ ബഹിഷ്‌കരിച്ചുവെങ്കിലും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതികളോട് അവര്‍ക്കും ഇരട്ടത്താപ്പാണ്. കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എതിര്‍ക്കുന്നതും, സഹകരണ ബാങ്ക് അഴിമതികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നതും ഇതിന് തെളിവാണ്. ഭരണഘടനാ തത്വങ്ങള്‍ക്കും സുപ്രീംകോടതി വിധികള്‍ക്കും എതിരായ നിയമനിര്‍മാണങ്ങളില്‍ ഒപ്പുവയ്‌ക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ളത്.

Tags: cpmകേരള നിയമസഭകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.