Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തേടിവരും കണ്ണുകളില്‍; അയ്യപ്പഭക്തിഗാനത്തിലൂടെ കടന്നുവന്ന ചലച്ചിത്ര പിന്നണി ഗായിക അമ്പിളിയുടെ ഗാനസപര്യക്ക് അരനൂറ്റാണ്ട്

അരനൂറ്റാണ്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും പാടിയ രണ്ടുഗാനങ്ങളും തിരുനടയില്‍ പാടി പടിയിറങ്ങണമെന്നാണ് അമ്പിളിയുടെ മോഹം. അന്തരിച്ച സിനിമാ സംവിധായകന്‍ കെ.ജി രാജശേഖരനാണ് ഭര്‍ത്താവ്. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവര്‍ മക്കളാണ്.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Jul 16, 2022, 05:03 pm IST
in Entertainment

അയ്യപ്പഭക്തിഗാനത്തിലൂടെ ആലാപനരംഗത്തേക്കു കടന്നുവന്ന ചലച്ചിത്ര പിന്നണി ഗായിക അമ്പിളിയുടെ ഗാനസപര്യക്ക് അരനൂറ്റാണ്ട് തികയുന്നു. 13-ാം വയസ്സില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നിര്‍വ്വഹിച്ച ശ്രീ അയ്യപ്പന്‍ എന്ന ചലച്ചിത്രത്തിലെ ‘തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി’ എന്ന ഗാനം ആലപിച്ച് സിനിമാ സംഗീത ലോകത്ത് സവിശേഷ ശ്രദ്ധ നേടിയ ഗായികയാണ് അമ്പിളി രാജശേഖരനെന്ന മലയാളികളുടെ സ്വന്തം ഗായിക അമ്പിളി. 1970 കളുടെ ആദ്യനാളുകളിലാണ് അമ്പിളി ചലച്ചിത്രപിന്നണി ഗാനരംഗത്തേക്കു കടന്നുവരുന്നത്. സംഗീതത്തില്‍ ഏറെ അഭിരുചിയുണ്ടായിരുന്ന സുകുമാരിയമ്മയുടേയും ആര്‍.സി തമ്പിയുടേയും മകളായി തിരുവനന്തപുരത്തു ജനിച്ച അമ്പിളിയുടെ യഥാര്‍ഥ നാമം പത്മജ എന്നായിരുന്നു. സംഗീതജ്ഞന്‍ മലബാര്‍ ഗോപാലന്‍ നായരുടെ ശിഷ്യയായിരുന്നു അമ്മ. മൂന്ന് വയസു മുതല്‍ തന്നെ പാട്ടില്‍ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങി. അമ്മയാണ് ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത്. ആകാശവാണിയിലെ സംഗീതജ്ഞനായിരുന്ന എസ്. രത്‌നാകരന്റെ കീഴില്‍ ചെറുപ്പം മുതല്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങി. സ്‌കൂള്‍, കോളേജ് യുവജനോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചലച്ചിത്രരംഗത്തു കടന്നുവരാനായി മാതാപിതാക്കളോടൊപ്പം മദ്രാസിലേക്കു താമസം മാറ്റിയതും ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യത്വം സ്വീകരിക്കാനായതും അമ്പിളിയുടെ ജീവിതത്തിലെ വഴിത്തിരിവായി.  

1970 ല്‍ ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ ‘കരാഗ്രേ വസതേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം.  എങ്കിലും 1972ല്‍ ‘ശ്രീഗുരുവായൂരപ്പന്‍’ എന്ന ചിത്രത്തിലെ ‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 1973 ല്‍ ‘വീണ്ടും പ്രഭാത’ത്തിലെ ‘ഊഞ്ഞാലാ’ എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 1975 ല്‍ ‘സ്വാമി അയ്യപ്പനു’ വേണ്ടി പാടിയ ‘തേടി വരും കണ്ണുകളില്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം സവിശേഷ ശ്രദ്ധ നേടിക്കൊടുത്തു. ഈ ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. കുട്ടികളുടെ ശബ്ദത്തില്‍ പാടാനുള്ള കഴിവുള്ളതിനാല്‍ ബേബി സുമതിയടക്കം അഭിനയിച്ച കുട്ടി കഥാപാത്രങ്ങള്‍ക്ക് വേണ്ടി പാടാനുള്ള ധാരാളം അവസരങ്ങള്‍ കിട്ടി.

1990 കളുടെ ആദ്യം വരെ ചലച്ചിത്രപിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പി. സുശീലയും എസ്. ജാനകിയും വാണി ജയറാമും ഉള്‍പ്പെടെ ശ്രദ്ധേയരായ ഒട്ടനവധി ഗായികമാര്‍ തിളങ്ങിനിന്നിരുന്ന കാലത്താണ് അമ്പിളിയും അവര്‍ക്കിടയിലൂടെയെത്തി അരങ്ങുവാണത്. അന്നൊക്കെ സിനിമകളില്‍ ഒമ്പതും പത്തും പാട്ടുകളുണ്ടാകും. മറ്റു ഗായികമാര്‍ക്കൊപ്പം ഒരു പാട്ട് അമ്പിളിക്കായും നീക്കിവച്ചിരുന്ന കാലമായിരുന്നു അത്. പി. ദേവരാജന്‍, രാഘവന്‍മാഷ്, എം.കെ അര്‍ജുനന്‍, സലില്‍ ചൗധരി എന്നിവര്‍ ഈണമിട്ട പാട്ടുകള്‍ അമ്പിളി ആലപിച്ചു. എന്റെ  നീലാകാശം, രാജപൈങ്കിളി രാമായണക്കിളി രാഗം താനം പാടൂ, ആരാരോ സ്വപ്‌നം, തുമ്പീ തുമ്പീ തുള്ളാന്‍ വായോ, തന്നന്നം താനന്നം താളത്തിലാടി എന്നിങ്ങനെ എത്രയോ ഗാനങ്ങള്‍ ആ സ്വരമാധുരിയില്‍ മലയാളികള്‍ ആസ്വദിച്ചു.  

ഗുരുവായൂരപ്പന്റെ നാരായണീയം 50 രാഗങ്ങളില്‍ പാടി റെക്കോര്‍ഡ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആധ്യാത്മിക ഗാനങ്ങള്‍, മീരാ ഭജന്‍, സായി ഭജന്‍, കൃഷ്ണ ഭജന്‍ എന്നിങ്ങനെ ധാരാളം ഭക്തിഗാന ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നിങ്ങനെ ഒട്ടനവധി ഭാഷകളില്‍ അമ്പിളിയുടെ സ്വരരാഗഗംഗാപ്രവാഹം അലയടിച്ചു.

2009 ല്‍ സുഹൃത്ത് മായാമോഹനുമൊത്ത് ‘മായമ്പ് ഗോള്‍ഡന്‍ മെലഡീസ്’ എന്ന ഗാനമേള സമിതി രൂപീകരിച്ച് സംഗീതരംഗത്ത് സജീവമായിരുന്നു. റോക് ശൈലിയിലുള്ള ഗാനങ്ങള്‍ ഇടകലര്‍ത്തിയുള്ള അമ്പിളിയുടെ ഗാനമേളകള്‍ വളരെ പ്രസിദ്ധമായിരുന്നു. ഇപ്പോള്‍ 63 ന്റെ നിറവില്‍ വീണ്ടും ഒരു അയ്യപ്പഭക്തി ഗാനം പാടിയതിന്റെ നിര്‍വൃതിയിലാണ് അമ്പിളി. ‘തേടി വരുന്നു സത്യസ്വരൂപനെ’ എന്ന് തുടങ്ങുന്ന ശ്രീകുമാര്‍ ആമ്പല്ലൂര്‍ രചിച്ച് ആചാര്യ ആനന്ദ്കൃഷ്ണ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനത്തിന്റെ റെക്കോഡിംഗ് മദ്രാസില്‍ പൂര്‍ത്തിയായി. 13 വയസില്‍ പാടിയ തേടിവരും കണ്ണുകളില്‍ എന്ന ഗാനവും 63 ല്‍ പാടിയ തേടിവരുന്നു സത്യസ്വരൂപനെ എന്ന ഗാനവും ശബരിമല അയ്യപ്പസന്നിധിയില്‍ ആലപിക്കാനുള്ള ആഗ്രഹത്തിലാണ് മലയാളിയുടെ പ്രിയ ഗായിക. അയ്യപ്പമുദ്രയണിഞ്ഞ് വ്രതാനുഷ്ഠാനങ്ങളോടെ ഈ വര്‍ഷം തന്നെ പതിനെട്ടാംപടി കയറി സ്വാമിയെ തേടിയെത്തും.  

അരനൂറ്റാണ്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും പാടിയ രണ്ടുഗാനങ്ങളും തിരുനടയില്‍ പാടി പടിയിറങ്ങണമെന്നാണ് അമ്പിളിയുടെ മോഹം. അന്തരിച്ച സിനിമാ സംവിധായകന്‍ കെ.ജി രാജശേഖരനാണ് ഭര്‍ത്താവ്. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവര്‍ മക്കളാണ്.

Tags: singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.