Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിജെപി മുന്നോട്ടുതന്നെ

മുസ്ലിം-യാദവ് വോട്ടു ബാങ്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ജനകീയാടിത്തറയാണെന്ന് പറയാറുണ്ടെങ്കിലും അതിന് മാറ്റം വന്നിരിക്കുന്നു. ബിജെപി ജയിച്ച രാംപൂര്‍ മണ്ഡലത്തില്‍ 50 ശതമാനത്തിലേറെയാണ് മുസ്ലിം ജനസംഖ്യ. സമാജ്‌വാദി പാര്‍ട്ടി ജയം ഉറപ്പാക്കിയ ഈ സീറ്റ് ബിജെപി നേടിയത് രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 06:00 am IST
in Editorial

വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും വിജയക്കൊടി പാറിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ രാംപൂര്‍-അസംഗഢ് ലോക്‌സഭാ മണ്ഡലങ്ങളിലും ത്രിപുരയിലെ നാലില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക്  ജയിച്ചുകയറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയൊന്നും ബിജെപി  നേടിയ തിളങ്ങുന്ന വിജയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നില്ല. പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തില്‍ അകാലിദള്‍(അമൃത്‌സര്‍) വിഭാഗത്തിന്റെ ഖാലിസ്ഥാന്‍ പക്ഷപാതിയായ സ്ഥാനാര്‍ത്ഥി വിജയിച്ചത് ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. ഭഗവന്ത്മാന്‍ മുഖ്യമന്ത്രിയായതോടെ ഒഴിവുവന്ന സീറ്റില്‍ ജയിക്കാന്‍ കഴിയാതിരുന്നത് എഎപിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പഞ്ചാബിലെയും ദല്‍ഹിയിലെയും ഭരണകക്ഷിയായ എഎപിയെ പ്രതിനിധീകരിക്കുന്ന ഒരാള്‍ പോലും ലോക്‌സഭയില്‍ ഇല്ലാതായി. അതേസമയം ത്രിപുരയില്‍ ഒരു നിയമസഭാ സീറ്റില്‍ ജയിക്കാനായതില്‍ കോണ്‍ഗ്രസ്സിനും ദല്‍ഹിയില്‍ ഒരു സീറ്റ് നേടാനായതില്‍ എഎപിക്കും ആശ്വസിക്കാം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം സഖ്യവും ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ഓരോ സീറ്റ് നേടിയത് സ്വാഭാവികം. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റേത് സിറ്റിങ് സീറ്റായിരുന്നു.  

ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത്-അത് ലോക്‌സഭയിലേക്കായാലും നിയമസഭയിലേക്കായാലും-വലിയ വാര്‍ത്തയല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ക്കഥപോലെ സംഭവിക്കുന്നതാണത്. പക്ഷേ ലോക്‌സഭാ മണ്ഡലങ്ങളായ അസംഗഢിലും രാംപൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് ഈ രണ്ട് മണ്ഡലങ്ങളുടെയും രാഷ്‌ട്രീയ ചരിത്രം അറിയാവുന്നവരെ ഞെട്ടിച്ചിരിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ കോട്ടയായാണ് ഇവ രണ്ടും അറിയപ്പെടുന്നത്. എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും പാര്‍ട്ടി നേതാവ് അസംഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഒഴിവു വന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്ന് ജയിച്ചത് മുലായംസിങ്ങായിരുന്നു. 2019 ല്‍ മകന്‍ അഖിലേഷും. മാസങ്ങള്‍ക്ക് മുന്‍പു  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസംഗഢ്-രാംപൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന നിയമസഭാ സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടി തൂത്തുവാരിയതാണ്. അവിടെനിന്നാണ് ഇപ്പോഴത്തെ മാറ്റം സംഭവിച്ചിരിക്കുന്നത്. മുസ്ലിം-യാദവ് വോട്ടു ബാങ്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ജനകീയാടിത്തറയാണെന്ന് പറയാറുണ്ടെങ്കിലും അതിന് മാറ്റം വന്നിരിക്കുന്നു. ബിജെപി ജയിച്ച രാംപൂര്‍ മണ്ഡലത്തില്‍ 50 ശതമാനത്തിലേറെയാണ് മുസ്ലിം ജനസംഖ്യ. സമാജ്‌വാദി പാര്‍ട്ടി ജയം ഉറപ്പാക്കിയ ഈ സീറ്റ് ബിജെപി നേടിയത് രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു.

മുഖ്യമന്ത്രി മണിക് സാഹ മത്സരിച്ചതടക്കം മൂന്നു സീറ്റുകള്‍ നേടിയ ബിജെപി ത്രിപുരയിലെ മുന്നേറ്റം  തുടരുകയാണ്. സംസ്ഥാനത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ബിജെപിയെ തോല്‍പ്പിച്ച് ത്രിപുര തിരിച്ചുപിടിക്കുമെന്ന അവകാശവാദവുമായി നടക്കുന്നവരാണ് സിപിഎം നേതാക്കള്‍. രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കൂട്ടാക്കാത്ത ഇത്തരം നേതാക്കളെ കേരളത്തിലും കാണാം. ത്രിപുര സമ്പൂര്‍ണമായി കാവിയണിഞ്ഞിരിക്കുകയാണെന്നും ചുവപ്പ് ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. യുപിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ചരിത്രപരമാണ്. ഇതിന് മുന്‍പ് ബിജെപി വന്‍ വിജയം നേടിയ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ഇളകാതെ നിന്ന മണ്ഡലങ്ങളാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം പോന്നിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്‌ത്താനുള്ള ശ്രമങ്ങള്‍ യുപിയില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതിന് അടിവരയിടുന്നതാണ് അസംഗഢിലെയും രാംപൂരിലെയും വിജയങ്ങള്‍. അടുത്തകാലത്ത് ഒരു ബിജെപി നേതാവ് മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് മതവിഭാഗീയതയുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചിരുന്നു. ജനസംഖ്യയില്‍ പകുതിയിലേറെ മുസ്ലിം ജനസംഖ്യയുള്ള മണ്ഡലത്തില്‍പ്പോലും ഇത് വിലപ്പോവുന്നില്ലെന്നാണ് ഉത്തര്‍പ്രദേശ് നല്‍കുന്ന സൂചന. ഏറെ നിര്‍ണായകമായി കരുതപ്പെടുന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ സ്വഭാവം എന്തായിരിക്കുമെന്ന ചിത്രവും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ തെളിയുന്നുണ്ട്.

Tags: bjpelections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

പുതിയ വാര്‍ത്തകള്‍

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.