ന്യൂദല്‍ഹി: ക്രെഡിറ്റ് ലിങ്ക്ഡ് സര്‍ക്കാര്‍ പദ്ധതികള്‍ക്കായുള്ള ദേശീയ പോര്‍ട്ടലായ ജന്‍ സമര്‍ഥ് പോര്‍ട്ടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കമ്പനി നിയമത്തിലെ നിരവധി വ്യവസ്ഥകള്‍ കുറ്റമറ്റതാക്കുന്നതിലൂടെയും, ഇന്ത്യന്‍ കമ്പനികള്‍ വളരുക മാത്രമല്ല, പുതിയ ഉയരങ്ങള്‍ കൈവരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പതിമൂന്ന് ക്രെഡിറ്റ് ലിങ്ക്ഡ് ഗവണ്മെന്റ് സ്കീമുകള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ പോര്‍ട്ടലാണ് ജന്‍ സമര്‍ഥ പോര്‍ട്ടല്‍. ഇതിലൂടെ, ഗുണഭോക്താക്കള്‍ക്ക് ലളിതമായ ഘട്ടങ്ങളിലൂടെ യോഗ്യത ഡിജിറ്റലായി പരിശോധിക്കാനും യോഗ്യതയുള്ള സ്കീമിന് കീഴില്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും ഡിജിറ്റല്‍ അംഗീകാരം നേടാനും കഴിയും. ഇതിന് നാല് വായ്പ വിഭാഗങ്ങളും പ്ലാറ്റ്ഫോമില്‍ 125ലധികം വായ്പാ ദാതാക്കളുമുണ്ട്. നിലവില്‍, വിദ്യാഭ്യാസ വായ്പ, അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ലോണ്‍, ഉപജീവന വായ്പ, ബിസിനസ് ആക്ടിവിറ്റി ലോണ്‍ എന്നിങ്ങനെ നാല് ലോണ്‍ വിഭാഗങ്ങളുണ്ട്, കൂടാതെ ഓരോ ലോണ്‍ വിഭാഗത്തിന് കീഴിലും വിവിധ സ്കീമുകള്‍ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത ലോണ്‍ വിഭാഗത്തില്‍ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി യോഗ്യത പരിശോധിക്കാം. ഏതെങ്കിലും സ്കീമിന് കീഴില്‍ നിങ്ങള്‍ യോഗ്യരായിക്കഴിഞ്ഞാല്, ഡിജിറ്റല്‍ അംഗീകാരം ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കണം. ഇഷ്ടപ്പെട്ട വായ്പയ്ക്കുള്ള യോഗ്യത പരിശോധിച്ച ശേഷം ആര്‍ക്കും വായ്പയ്ക്ക് അപേക്ഷിക്കാം.
ഓരോ സ്കീമിനും വ്യത്യസ്ത ഡോക്യുമെന്റേഷന് ആവശ്യകതകളുണ്ട്. പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന്, ആവശ്യമായ അടിസ്ഥാന രേഖകള്‍ ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി, പാന്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: