Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാക്ക് പിഴകളുടെ തെരഞ്ഞെടുപ്പുകാലം

തെരഞ്ഞെടുപ്പുകളില്‍ വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് വാക്കുകൊണ്ടും തന്റെ താത്വിക നിലപാടുകൊണ്ടും വിജയംനേടിയ വ്യക്തിത്വമാണ്. 1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും യുദ്ധമുഖത്തായിരുന്നു.

അഡ്വ. ചാര്‍ളി പോള്‍byഅഡ്വ. ചാര്‍ളി പോള്‍
May 29, 2022, 06:00 am IST
inArticle

തെരഞ്ഞെടുപ്പ് കാലം പ്രസംഗങ്ങളുടെ പെരുമഴക്കാലമാണ്. ഏറ്റവും കൂടുതല്‍ പ്രസംഗകര്‍ ഉദയം കൊള്ളുന്ന കാലം. നാക്ക് പിഴകള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്താണ്. ആവേശം കേറുമ്പോള്‍ നടത്തുന്ന ചില പദപ്രയോഗങ്ങള്‍ അധിക്ഷേപകരവും നിന്ദ്യവുമായിപ്പോകാറുണ്ട്. അണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ കുറച്ചുകൂടി കടന്ന് അധിക്ഷേപ താരാവലികളിലൂടെ ചിലര്‍ കടന്നുപോകും. അത്തരം നാക്കുപിഴകള്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ സമ്മാനിച്ചിട്ടുണ്ടെന്നത് മുന്‍കാലചരിത്രം.  

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ‘സൗഭാഗ്യ’ പ്രയോഗത്തെയും ‘ചങ്ങല പൊട്ടിയ പട്ടി’യേയും നാക്ക് പിഴകളായി ചിലര്‍ കാണുന്നുണ്ട്. ‘നികൃഷ്ടജീവി’ മുതല്‍ ‘പരനാറി’ വരെയുള്ള പ്രയോഗങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാകുന്നു. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ അന്ന് ഇടതുമുന്നണി വിട്ട് യുഡിഎഫ് ചേരിയിലെത്തിയ എന്‍.കെ.പ്രേമചന്ദ്രനെതിരെ പിണറായി വിജയന്‍ നടത്തിയ ”പരനാറി” പ്രയോഗം അണികളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലാണ് കലാശിച്ചത്. മുതിര്‍ന്ന നേതാവ് എം.എ.ബേബിയാണ് അവിടെ തോറ്റത്. നിര്‍ണായക സന്ദര്‍ഭത്തില്‍ മുന്നണി വിട്ടയാളോടുള്ള അരിശമാണ് ആ പരാമര്‍ശങ്ങള്‍ക്കിടവരുത്തിയതെന്ന് വിശദീകരിച്ചെങ്കിലും ജനം അത് അംഗീകരിച്ചില്ലെന്ന് ഫലം വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്പക്ഷമതികളായ വോട്ടര്‍മാരെ സ്വാധീനിക്കും. അവര്‍ തിരിഞ്ഞ് വോട്ട് ചെയ്യും. പറയുമ്പോള്‍ തന്നെ തത്സമയം വിഷ്വല്‍ മീഡിയയില്‍ വരുന്നതിനാല്‍ പറഞ്ഞു പോയവ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തലയൂരാന്‍ പറ്റില്ല. മറ്റു വ്യാഖ്യാനങ്ങള്‍ നടത്താനേ സാധിക്കൂ. പക്ഷെ അവ ഫലം ചെയ്യണമെന്നില്ല. വിവാദങ്ങള്‍ പെട്ടെന്ന് കത്തിപ്പടരും.  

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും വലിയ ജനരോഷമുണ്ടാക്കി. ഇടതുകോട്ടയില്‍ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചു. അരൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. അവിടെയും ആ വാക്കുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ഗുണം ചെയ്തത്. പ്രത്യേകിച്ച് വനിതാ സ്ഥാനാര്‍ത്ഥികളെ പരാമര്‍ശിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണം ‘അവള്‍’ ‘എടീ’ എന്നീ പ്രയോഗങ്ങള്‍പോലും ഒട്ടും കുലീനമല്ല. ഈ വാക്കുകളില്‍ ഒരു കയ്‌പ് ഉണ്ട്. നാവിന്റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്‌ക്കും. ആരായാലും എന്തിന്റെ പേരിലായാലും ഓരോരുത്തരുടെയും നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് മൂല്യമുണ്ടാകണം.  

തെരഞ്ഞെടുപ്പുകളില്‍ വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് വാക്കുകൊണ്ടും തന്റെ താത്വിക നിലപാടുകൊണ്ടും വിജയംനേടിയ വ്യക്തിത്വമാണ്. 1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും യുദ്ധമുഖത്തായിരുന്നു. കോണ്‍ഗ്രസ് അമേരിക്കയുടെ നീക്കങ്ങളെ അനുകൂലിച്ചപ്പോള്‍ വേറിട്ട തന്ത്രവുമായി ഇഎംഎസ് രംഗത്തുവന്നു. സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമാണ് സദ്ദാം ഹുസൈന്‍ നടത്തുന്നതെന്ന് അദ്ദേഹം പ്രസംഗിച്ചു. അത് ഗുണം ചെയ്തു. സദ്ദാമിനെ അനുകൂലിക്കുന്നവരുടെ വോട്ട് ഒന്നിച്ച് ഇടതുപക്ഷത്തിന് ലഭിച്ചു. 14ല്‍ 13 ജില്ലകളിലും ഇടതുപക്ഷം ജില്ലാ കൗണ്‍സില്‍ വിജയികളായി.

അധികാരഭാഷയില്‍ അഹങ്കാരം, അഹന്ത, അപഹാസം, നിന്ദ, പുച്ഛം, അശ്ലീലം, വിടുവായത്തം, ദ്വയാര്‍ത്ഥ പ്രയോഗം, ഭീഷണി, ആഭാസത്തരം, തെറി എന്നിവ നിഴലിക്കരുത്. വാക്കുകള്‍കൊണ്ട് വ്യക്തിഹത്യയും നടത്തരുത്. അത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഫലം നിറയുംതോറും വൃക്ഷത്തിന്റെ കൊമ്പുകള്‍ താഴ്ന്നു വരുമെന്നതു പോലെ, ഉന്നതിയിലെത്തുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുക. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന് തിരിച്ചറിയുക.

Tags: election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.