Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കൊടുംഭീകരവാദിക്ക് ഇത് ജീവിതാന്ത്യം

ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 28, 2022, 06:00 am IST
inEditorial

കശ്മീര്‍ വിഘടനവാദി നേതാവും കൊടുംഭീകരനുമായ യാസിന്‍ മാലിക്കിന് മരണംവരെ തടവുശിക്ഷ വിധിച്ച കോടതിവിധി രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭീകരവാദികൡനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും,

ഭീകരവാദത്തിന് ധനസഹായം നല്‍കിയതിനും കേസെടുത്ത മാലിക്കിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ വാദിച്ചത്. ആറ് വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും നാല്‍പത്തിയഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ജീവപര്യന്തമെന്നാല്‍ ജീവിതാന്ത്യംവരെയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ‘താഴ്‌വരയിലെ മനുഷ്യപ്പിശാച്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഇസ്ലാമിക ഭീകരവാദി ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും നിഷേധിക്കാതിരുന്ന യാസിന്‍, താന്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും സമ്മതിക്കുകയുണ്ടായി. എന്നാല്‍ ഇരുപത്തിയെട്ടു വര്‍ഷമായി അക്രമപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സമാധാനത്തിന്റെ മാര്‍ഗത്തിലായിരുന്നുവെന്ന് കോടതിയെ ധരിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പാക്കിസ്ഥാന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ജെകെഎല്‍എഫ് എന്ന വിഘടനവാദ സംഘടനയുടെ തലവനായ യാസിന്‍ മാലിക് കശ്മീരിലെ ഹിന്ദുവിരുദ്ധ ഹിംസയുടെ ആള്‍രൂപമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചു. 1990കളില്‍ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു യാസിന്‍. കശ്മീര്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന യാസിന്‍ കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റൂബിയയെ തട്ടിക്കൊണ്ടുപോയതിലും അഞ്ച് വ്യോമസേനാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ആരോപണവിധേയനായി. വിഘടനവാദി നേതാവ് മഖ്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ച ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിനെ കൊലപ്പെടുത്തിയതിലും ശ്രീനഗറിലെ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന ലാസ കൗളിനെ കൊലപ്പെടുത്തിയതിലും യാസിന് പങ്കുണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും സമാധാനത്തിന്റെ വക്താവ് ചമയാനും, സംഭാഷണത്തിന്റെ ഭാഗമാവാനുംയാസിന് കഴിഞ്ഞതാണ് വിരോധാഭാസം. കേന്ദ്രം ഭരിച്ച ബിജെപിയിതര സര്‍ക്കാരുകളും ലെഫ്റ്റ് ലിബറല്‍ മാധ്യമങ്ങളും യാസിനെ കശ്മീരിന്റെ വിമോചകനായി അവതരിപ്പിച്ചു. പാക്കിസ്ഥാനില്‍നിന്ന് പണം കൈപ്പറ്റി ആ രാജ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം കശ്മീരിനെ ഭാരതത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ച ഈ ഭീകരവാദിക്ക് ഭാരതവിരുദ്ധ പ്രചാരണം നടത്താന്‍ പോലും ചില മാധ്യമങ്ങള്‍ വേദിയൊരുക്കി. ഇയാള്‍ ചെയ്ത കൊടുംപാതകങ്ങളെ വെള്ളപൂശി കശ്മീര്‍ സമാധാന പ്രക്രിയയുടെ മുഖ്യപങ്കാളിയായി അവതരിപ്പിക്കുകയും ചെയ്തു.

കശ്മീര്‍ നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യാസിനെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച  നടത്തുകയുണ്ടായി. കോണ്‍ഗ്രസ് ഭരണകാലത്ത് ഈ ഭീകരന്‍ സംരക്ഷിക്കപ്പെട്ടതിന്റെ നേര്‍ചിത്രമാണിത്. യാസിനുമായി സന്തോഷം പങ്കിടുന്ന മന്‍മോഹന്റെ ചിത്രം രാജ്യസ്‌നേഹികള്‍ക്കും സമാധാനപ്രേമികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഹവാല പണം സ്വീകരിച്ച് കശ്മീര്‍ ഭീകരവാദികളെ സഹായിച്ചതിന് 2019 ല്‍ യാസിന്‍ മാലിക്കിനെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കശ്മീരിലെ രാഷ്‌ട്രീയ നേതാക്കള്‍ പലരും അതിനെതിരെ രംഗത്തുവരികയുണ്ടായി. യാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പാക്കിസ്ഥാനിലെ ഭരണാധികാരികളില്‍നിന്നും, ബുദ്ധിജീവികളായി അറിയപ്പെടുന്നവരില്‍നിന്നും നിര്‍ലോഭമായി പിന്തുണ ലഭിച്ച യാസിനുമായി അരുന്ധതി റോയിയെപ്പോലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യാസിന് വധശിക്ഷ നല്‍കണമെന്ന് വിചാരണക്കോടതിയില്‍ എന്‍ഐഎ ആവശ്യപ്പെട്ടപ്പോള്‍ പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മറ്റും പറഞ്ഞത് ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്നാണ്. ആകാര്‍ പട്ടേലിനെപ്പോലുള്ള ‘മനുഷ്യാവകാശ രക്ഷസ്സുകളും’ യാസിനുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. കാലം മാറിയത് ഇവര്‍ ഉള്‍ക്കൊള്ളുന്നില്ല. ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്.

Tags: indiaterrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.