Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനയെ നേരിടാന്‍ പ്രതിജ്ഞാബദ്ധം

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്‌ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിന്റെ നിലപാട് മാനിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 26, 2022, 05:34 am IST
inEditorial

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ സമാപിച്ച ക്വാഡ് ഉച്ചകോടി ലോകത്തിന് നല്കിയിരിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്. മാറിയ കാലത്ത് ഏറ്റവും കരുത്തുറ്റതും ഫലപ്രദവുമായ ശാക്തിക ചേരികളിലൊന്നായി ഈ സഖ്യം മാറിയിരിക്കുന്നു. ഇന്തോ-പസഫിക് മേഖലയിലെ ഭൗമരാഷ്‌ട്രീയത്തെയും സുരക്ഷാ സാഹചര്യങ്ങളെയും സ്വാധീനിക്കുന്ന വിധത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട കൂടിച്ചേരലുകളിലൊന്നായിരുന്നു ഇത്. ഭാരതം, ജപ്പാന്‍, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് കൊവിഡ് മഹാമാരിയുടെയും റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെയും നിഴലില്‍നിന്ന് പുറത്തുവന്ന് തങ്ങളുടെ പൊതുതാത്പര്യം പ്രകടമാക്കിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ സഖ്യത്തില്‍പ്പെടുന്ന രാജ്യങ്ങളുടെ തലവന്മാര്‍ ഒത്തുചേരുന്നത്. കഴിഞ്ഞ സപ്തംബറില്‍ വാഷിങ്ടണില്‍ സമ്മേളിച്ച ഇവര്‍ പിന്നീട് രണ്ട് തവണ ഓണ്‍ലൈനായും യോഗം ചേര്‍ന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്വാഡ് സഖ്യം നേടിയ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ചൈനയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2017 ല്‍ ക്വാഡ് സഖ്യം രൂപംകൊണ്ടത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് മുന്‍കയ്യെടുക്കുകയുണ്ടായി. ക്വാഡ് സഖ്യത്തില്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ചൈനയുമായുള്ള ബന്ധം ഇതിനു മുന്‍പുതന്നെ മോശമാവാന്‍ തുടങ്ങിയിരുന്നു.

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്‌ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശനം  നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിന്റെ നിലപാട് മാനിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ റഷ്യയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കാത്തതെന്ന് ഭാരതം  വ്യക്തമാക്കിയിരുന്നു. ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങരുതെന്ന അമേരിക്കയുടെയും മറ്റും നിര്‍ദേശത്തെയും ഭാരതം തള്ളിക്കളയുകയുണ്ടായി. അതേസമയം തങ്ങള്‍  യുദ്ധത്തിനെതിരാണെന്നും, സമാധാനപരമായ സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അതിര്‍ത്തികള്‍ മാനിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും ഭാരതം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയുടെയും ഭാരതത്തിന്റെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധമന്ത്രിമാരും കൂടിക്കാഴ്ച നടത്തി ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തത് വിയോജിപ്പുകള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു.  

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതവും അമേരിക്കയും സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ അഭിപ്രായഭിന്നതകള്‍ മറച്ചുവച്ചതുമില്ല. ഇതോടെ ഇരുരാജ്യങ്ങളും അകലുകയാണെന്നും, ചൈനയ്‌ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തില്‍ ഇനിയങ്ങോട്ട് അമേരിക്കയുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്നും ചില ശക്തികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഭാരതത്തിനെതിരെ എക്കാലവും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന ചൈനയ്‌ക്കൊപ്പം നില്ക്കുന്നവരാണ് ഇങ്ങനെ മുതലക്കണ്ണീരൊഴുക്കിയത്. ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എല്ലാ തെറ്റിദ്ധാരണകളും നീങ്ങിയിരിക്കുകയാണ്. വിവിധമേഖലകളില്‍ പൂര്‍വാധികം ശക്തമായി സഹകരിക്കാനുള്ള പ്രധാന തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയിലുണ്ടായി. ഭാരതവും അമേരിക്കയും തമ്മിലുള്ള അകല്‍ച്ചയില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശപ്പെടേണ്ടിവന്നിരിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യം ചെലുത്താനുള്ള ചൈനയുടെ നീക്കത്തെ സംയുക്തമായി ചെറുക്കാന്‍ ധാരണയായി എന്നതാണ് ക്വാഡ് ഉച്ചകോടിയുടെ പ്രാധാന്യം.

നയതന്ത്രതലത്തിലെ ഈ ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാനു മുകളിലൂടെ ചൈന വിമാനം പറത്തിയത്. ചൈനയെ നേരിടുന്നതിലെ ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ടോക്കിയോയില്‍ പ്രകടമായത്.

Tags: indiachina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.