Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസമില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ചതിന് പിന്നില്‍ ജിഹാദി ബന്ധമുണ്ടോ എന്ന് സംശയം; അന്വേഷണം ശക്തമാക്കി അസം സര്‍ക്കാര്‍

അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് പൊലീസ് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ മധ്യ അസമിലെ നഗാവോണ്‍ ജില്ലയിലെ ബടദ്രാവ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തിലെ ജിഹാദി ബന്ധം അന്വേഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 04:45 pm IST
inIndia

ഗുവാഹത്തി: അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തിലെ ജിഹാദി ബന്ധം അന്വേഷിക്കുന്നു.  

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന ശൈലി ഇപ്പോള്‍ പതിവ് ശൈലിയായി മാറിയിരിക്കുന്നു. ഇതിന് പിന്നില്‍ മതപണ്ഡിതരുമായി ബന്ധമുള്ള മതമൗലികവാദികളുടെ സംഘമാണ്. പലപ്പോഴും പൊലീസ് സ്റ്റേഷന്‍ കത്തിക്കുന്ന, ആക്രമിക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനാന്തര ബന്ധവും നേരത്തെയുള്ള പല കേസുകളിലും തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയില്‍ വ്യാജപ്രചാരണം അഴിച്ചുവിട്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് ഒരു മൗലവിയുടെ നേതൃത്വത്തിലാണ്. ഇയാള്‍ക്ക് മഹാരാഷ്‌ട്രയിലെ മതമൗലികവാദ സംഘടനയായ റാസ അക്കാദമിയുമായി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിരുന്നു.  

അതുപോലെ ബംഗാളിലെ ഒരു യുവാവിന്റെ കൊലയ്‌ക്ക് പിന്നിലും സംസ്ഥാനാന്തര മൗലവിമാരുടെയും മതമൗലിക സംഘടനകളുടെയും ബന്ധം പുറത്തുവന്നിരുന്നു. ഇതോടെയാണ് അസമിലെ പൊലീസ് സ്റ്റേഷന്‍ കത്തിച്ചതിന് പിന്നിലും ഇത്തരം മതമൗലിക സംഘടനകള്‍ ഉണ്ടോ എന്ന കാര്യം ചികയുന്നത്. കാരണം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവം തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കി എന്നാണ് അസം ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നത്.  

പെട്രോളും ഡീസലും ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷന്‍ കത്തിച്ചത്. നൂറുകണക്കിനാളുകളാണ് അക്രമത്തില്‍ പങ്കാളികളായത്. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പൊലീസ് കരുതുന്നത്. “മത്സ്യവില്‍പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റ‍ിയില്‍ കൊന്നു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം എത്തിയത്. ഇതില്‍ എല്ലാവരും മരിച്ചയാളുടെ ബന്ധുക്കളല്ല. ക്രിമനല്‍ പശ്ചാത്തലമുള്ള ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ കത്തിക്കുകയായിരുന്നു. “- ഡിജിപി പറയുന്നു.  

പൊലീസ് സ്റ്റേഷന്‍ കത്തിയതോടൊപ്പം ഇവിടുത്തെ കേസ് ഫലയുകള്‍ മൂക്കാലും കത്തിനശിച്ചു. വേറെ ഏതോ ചില കേസുകളുടെ രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് കരുതുന്നു. ഇതില്‍ ജിഹാദിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളുടെ രേഖകളുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു.  “സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്ന ജിഹാദി ഘടകങ്ങള്‍ ഉള്‍പ്പെട്ട നിലവിലുള്ള കേസുകളുമായി പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.”-  പ്രത്യേക ഡിജിപി ജി.പി. സിങ്ങ് പറയുന്നു.  

പൊലീസ് സ്റ്റേഷന്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ ഒരു പ്രതി രക്ഷപ്പെട്ടതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ കൈകളിലെ കെട്ടഴിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുന്നത് കാണാം. ആള്‍ക്കൂട്ടം പെട്രോളും ഡീസലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ കത്തിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്ക് ജിഹാദി സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതിക്രൂരമായിട്ടായിരുന്നു ആക്രമണം. പൊലീസുകാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. വാഹനങ്ങള്‍ കത്തിച്ചു. അക്രമത്തിന്റെ നിഷ്ഠുരത ആണ് ഈ ആസൂത്രിത അക്രമത്തിന്റെ പൊരുള്‍ തേടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. കേസന്വേഷണത്തിന് 60 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.  

മധ്യ അസമിലെ നഗാവോണ്‍ ജില്ലയിലെ സല്‍ബബാരി പ്രദേശത്തെ ആളുകളാണ് മത്സ്യവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബടദ്രാവ പൊലീസ് സ്റ്റേഷന്‍ കത്തിച്ചത്.  മത്സ്യവ്യാപാരിയായ 39 കാരന്‍ സഫീഖുള്‍ ഇസ്ലാമിലെ പൊലീസ് കസ്റ്റഡിയില്‍ കൊന്നു എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ കത്തിച്ചത്. മെയ് 20നാണ് മീന്‍വില്‍പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്.  

അതേ സമയം സഫീഖുള്‍ ഇസ്ലാമിന്റെ ഭാര്യ ആരോപിക്കുന്നത് പൊലീസ് കൈക്കൂലിയായി പതിനായിരം രൂപയും താറാവും ആവശ്യപ്പെട്ടു എന്നാണ്. താറാവിനെ നല്‍കാം, പണമില്ല എന്ന് പറഞ്ഞപ്പോഴാണ് സഫീല്‍ ഇസ്ലാമിനെ ഇടിച്ചു കൊന്നതെന്നാണ് ഭാര്യയുടെ ആരോപണം. എന്നാല്‍ ഡിജിപി ഇത് തള്ളിക്കളയുന്നു. “സഫീല്‍ ഇസ്ലാമിനെ മെഡിക്കല്‍ ചെക്കപ്പിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഇയാളെ വിട്ടയച്ചതായി ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത പറയുന്നു. ഭാര്യയാണ് ഇയാളെ കൊണ്ടുപോയത്. ഭാര്യ തന്നെ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. പിന്നീടാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിര്‍ഭാഗ്യവശാല്‍ മരിച്ചു.”- പൊലീസ് പറയുന്നു.  

മരിച്ച സഫീഖുള്‍ ഇസ്ലാമിന്റെ കുടലില്‍ ചില പദാര്‍ത്ഥങ്ങള്‍ കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടല്‍ ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഉള്ളതായി കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 

Tags: Jihadi Terrorismfireഅസംഹിമന്ത ബിശ്വ ശര്‍മജിഹാദി ആക്രമണംബടദ്രാവ പൊലീസ് സ്റ്റേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.