Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; ബോംബ് പൊട്ടിത്തെറിക്കുള്ള 9 വാട്ട് ബാറ്ററി നല്‍കിയെന്ന ചെയ്യാത്ത കുറ്റത്തിന് 32 വര്‍ഷത്തെ ജയില്‍വാസം

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ എ.ജി. പേരറിവാളനെ 31 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിക്കാന്‍ ബുധനാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ അദ്ദേഹം ജയില്‍മോചിതനായി. ഇതോടെ പേരറിവാളന്റെ മോചനത്തിന് അമ്മ അര്‍പുതാംബാള്‍ നടത്തിയ 32 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയമായി. ജയില്‍ മോചിതനായെത്തിയ മകന് അമ്മ മധുരം നല്‍കി. അമ്മയ്‌ക്ക് മകനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 05:21 pm IST
inIndia

 ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ എ.ജി. പേരറിവാളനെ 31 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിക്കാന്‍ ബുധനാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ അദ്ദേഹം ജയില്‍മോചിതനായി.  ഇതോടെ പേരറിവാളന്റെ മോചനത്തിന് അമ്മ അര്‍പുതാംബാള്‍ നടത്തിയ 32 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയമായി. ജയില്‍ മോചിതനായെത്തിയ മകന് അമ്മ മധുരം നല്‍കി. അമ്മയ്‌ക്ക് മകനും. 

രാജീവ് ഗാന്ധിയെ വധിക്കാനുള്ള മനുഷ്യബോംബിന് പൊട്ടിത്തെറിക്കാനുള്ള ഊര്‍ജ്ജം പകരാനുള്ള 9 വാട്ട് ബാറ്ററി സംഘടപ്പിച്ച് നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ ജീവിതം മാറ്റിമറിച്ചത്. ശ്രീപെരുമ്പതൂരില്‍ ധനു എന്ന എല്‍ടിടിഇയുടെ മനുഷ്യൂബോംബിന് പൊട്ടിത്തെറിക്കാനുള്ള ബോംബിന് ഊര്‍ജ്ജം പകരാനുള്ള ബാറ്ററി പേരറിവാളന്‍ നല്‍കിയെന്നതായിരുന്നു കേസ്. 1991 മെയ് 21നാണ് രാജീവ് ഗാന്ധി ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീപെരുമ്പതൂരില്‍ എത്തിയത്. അന്ന് വധവും നടന്നു.  

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11ന് അറസ്റ്റിലാകുമ്പോള്‍ പേരറിവാളന്റെ പ്രായം 19 വയസ്സ്. ഒന്ന് ചോദ്യം ചെയ്ത് വിടാമെന്ന് പറഞ്ഞാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പേരറിവാളനെ പൊലീസ് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് 59 ദിവസത്തേക്ക് വിവരമൊന്നുമുണ്ടായില്ല. അതിനിടെ പേരറിവാളന്റെ പേരില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കേസുകള്‍ ആരോപിക്കപ്പെട്ടിരുന്നു. ബോംബിന് വേണ്ടിയുള്ള ബാറ്ററി തന്റെ കടയില്‍ നിന്നും വാങ്ങിയത് പേരറിവാളനാണെന്ന് കടക്കാരന്‍ പൊലീസിന് മൊഴി നല്‍കുന്നു.  ഈ ബാറ്ററി വാങ്ങിയതിന്റെ കടലാസ് നാടകീയമായി സിബി ഐ പേരറിവാളന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുക്കുന്നു. താന്‍ തന്നെയാണ് ബാറ്ററി നല്‍കിയതെന്ന് പേരറിവാളന്‍ തന്നെ സിബി ഐ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തുന്നു.  ഇത് സിബി ഐ റെക്കോഡ് ചെയ്യുകയും ചെയ്തു. ടാഡ വകുപ്പ് പ്രകാരമായിരുന്നു അന്ന് പേരറിവാളനെതിരെ കേസെടുത്തത്. പേരറിവാളന്‍ തടവില്‍ ഒട്ടേറെ പീഡനങ്ങള്‍ക്ക് വിധേയനായി. രാജീവ് വധത്തിലെ പ്രധാന ആസൂത്രകനായ എല്‍ടിടിഇ നേതാവ് ശിവരശന് ബാറ്ററി താന്‍ തന്നെയാണ് നല്‍കിയതെന്ന മൊഴിയും പേരറിവാളന്റെ കയ്യില്‍ നിന്നും പൊലീസ് സംഘടിപ്പിച്ചതോടെ പേരറിവാളന്‍ തമിഴ് പുലിയായി മാറി. പേരറിവാളന് എല്‍ടിടിഇയുമായി ബന്ധമില്ലെന്ന് പേരറിവാളന്റെ അമ്മ പറയുന്നു.  

പിന്നീട് തമിഴ്നാട്ടിലെ കേസന്വേഷണവുമായി ബന്ധമുള്ള സിബി ഐ ഓഫീസര്‍ വി. ത്യാഗരാജന്‍ തന്നെയാണ് പേരറിവാളന്റെ നിഷ്കളങ്കത പുറത്തുകൊണ്ടുവന്നത്. അന്ന് 9-വാട്ട് ബാറ്ററി വാങ്ങിയത് താനാണെന്ന പേരറിവാളന്റെ മൊഴി എടുത്ത അതേ സിബി ഐ ഓഫീസറാണ് വി. ത്യാഗരാജന്‍. പിന്നീട് ത്യാഗരാജന്‍ തന്നെ പേരറിവാളന്റെ നിഷ്കളങ്കത വെളിവാക്കിക്കൊണ്ട് പ്രധാന പ്രതി ശിവരശന്‍ എല്‍ടിടിഇ നേതാവ് പൊട്ടു അമ്മന് അയച്ച ശബ്ദസന്ദേശം ഇദ്ദേഹം പുറത്തുവിട്ടു. അതില്‍ താനും, ശുഭയും മനുഷ്യബോംബായ ധനുവും അല്ലാതെ മറ്റാരും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ശിവരശന്‍ പറയുന്നു. 1991 മെയ് 7നാണ് ഈ ശബ്ദസന്ദേശം ശിവരശന്‍ ഈ വയര്‍ലെസ് സന്ദേശം അയച്ചത്. ഇതോടെ ശിവരശനും ധനവും ശുഭയും അല്ലാതെ നാലാമതൊരാള്‍ വധഗൂഡാലോചനയില്‍ ഇല്ലെന്ന കാര്യം വ്യക്തമായി. ഇത് പേരറിവാളന് രക്ഷയായി. പക്ഷെ പൊലീസ് ബലമായി റെക്കോഡ് ചെയ്ത 9-വാട്ട് ബാറ്ററി നല്‍കിയത് താനാണെന്ന പേരറിവാളന്റെ കുറ്റസമ്മതമാണ് അദ്ദേഹത്തിന് ജീവപര്യന്തം നല്‍കാന്‍ കാരണമായത്. ഇപ്പോള്‍ പേരറിവാളന് 51 വയസ്സായി. ഇപ്പോള്‍ തിരികെ വിടാം എന്ന് പറഞ്ഞാണ് പൊലീസ് അമ്മയുടെയും അച്ഛന്റെയും കയ്യില്‍ നിന്നും പേരറിവാളനെ കൊണ്ടുപോയത്. പിന്നീട് മകന്‍ തീരികെ വരുന്നത് നീണ്ട 32 വര്‍ഷത്തിന് ശേഷം. പേരറിവാളന്റെ അമ്മ അര്‍പുദാംബാള്‍ ജോലാര്‍പേട്ടില്‍ ഒരു സ്കൂള്‍ ടീച്ചറാണ്. 91 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായിട്ടുണ്ട് പേരറിവാളന്‍. തമിഴ്നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഡിപ്ലോമയ്‌ക്ക് ഗോള്‍ഡ് മെഡല്‍ നേടി. ജയിലിലിരുന്ന് എംസിഎ പഠിക്കുകയായിരുന്നു. .നിഷ്കളങ്കനായതുകൊണ്ട് തന്റെ മകന്‍ മടങ്ങിവരുമെന്ന ഒറ്റ വിശ്വാസമായിരുന്നു അമ്മ അര്‍പുതാംബാളിന്. അമ്മയുടെ ആ ഉറപ്പ് യാഥാര്‍ത്ഥ്യമായി. ജയിലിരിക്കെ പേരറിവാളന് ഒട്ടേറെപ്പേര്‍ക്ക് പ്രചോദനം നല്‍കി. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് വരെ ക്ലാസെടുത്തി. ഇപ്പോോള്‍ കാഞ്ചീപുരത്ത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന പേരറിവാളന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന മുന്‍ കുറ്റവാളി പൊന്നപ്പന് വെളിച്ചം കിട്ടിയത് പേരറിവാളനില്‍ നിന്നാണ്.  

പേരറിവാളന്റെ ശിക്ഷ വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച തമിഴ്നാട് ഗവര്‍ണര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രാഷ്‌ട്രപതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ഭരണഘടനാപരമായ സാധുത കൂടി പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി തീരുമാനം എടുത്തത്. 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ഭരണഘടനയിലെ 161ാം വകുപ്പ് ഉപയോഗിച്ച് പേരറിവാളനും മറ്റ് ആറ് കുറ്റവാളികള്‍ക്കും മാപ്പ് നല്‍കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ ഈ അപേക്ഷ സ്വീകരിക്കുകയോ തള്ളുകളയോ ചെയ്യാതെ ഈ പ്രശ്നം രാഷ്‌ട്രപതിക്ക് വിടുകയായിരുന്നു. തന്റെ ദയാഹര്‍ജിയില്‍ വര്‍ഷങ്ങളായി തീരുമാനമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പേരറിവാളന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ബുധനാഴ്ച ജയിലില്‍ നിന്ന് സ്വതന്ത്രനാക്കിയതായി ഉത്തരവിട്ടത്.  

ഭരണഘടനയിലെ 161ാം വകുപ്പ് പ്രകാരമുല്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം വിശദീകരണമില്ലാതെ വര്‍ഷങ്ങളോളം നീണ്ടുപോകരുതെന്നും അത് നിയമപരമായ പുനപറിശോധനയ്‌ക്ക് വിധേയമാക്കാവുന്നതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയിലെ 142ാം വകുപ്പ് പ്രകാരം കുറ്റവാളിയെ മോചിപ്പിക്കുന്നത് ഉചിതമാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. 32 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ സുപ്രീംകോടതി തന്നെ മാര്‍ച്ചില്‍ പേരറിവാളന് ജാമ്യം നല്‍കിയിരുന്നു.  

Tags: എല്‍ടിടിഇrajiv gandhiPerarivalanസുപ്രീംകോടതിരാജീവ് ഗാന്ധി വധക്കേസ്കേസ്അര്‍പുതാംബാള്‍supremecourtശിവരശന്‍യുഎസ്എ.ജി. പേരറിവാളന്‍CBIജയില്‍സുപ്രീംകോടതി ജസ്റ്റിസ്assassination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.