Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്കന്‍ വെട്ടേറ്റ് മരിച്ചു,​ പ്രതിയായ യുവതി അറസ്റ്റില്‍

മാരകമായി മുറിവേറ്റ അബ്ദുള്‍ സലാം രക്തം ഒഴുകുന്ന നിലയില്‍ നഗരത്തിലൂടെ നടന്നു. തുടര്‍ന്ന് വെയിറ്റിങ് ഷെഡിലെത്തി കിടന്നു. അപ്പോഴേക്കും സാരമായ തോതില്‍ രക്തം വാര്‍ന്ന് പോയിരുന്നു. ഇത് കണ്ട യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 10:37 am IST
inIdukki

തൊടുപുഴ: നഗരത്തിലെ വെയിറ്റിങ് ഷെഡ്ഡില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയയാള്‍ മരിച്ചത് മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വെട്ടേറ്റതാണെന്ന് പോലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പന്നിമറ്റം തെക്കേതില്‍ വീട്ടില്‍ സെലീന(50) അറസ്റ്റിലായി. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുള്‍ സലാം (അമ്പി-52) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അബ്ദുള്‍ സലാമിന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമിതമായ രക്തം സ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക നിഗമനമെന്ന് സര്‍ജ്ജന്‍ സൂചിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. ലഹരിക്കടിമപ്പെട്ട് സ്ഥിരമായി നഗരത്തില്‍ അലഞ്ഞ് തിരിയുന്ന സ്ത്രീയാണ് അറസ്റ്റിലായ സെലീന.

തിങ്കളാഴ്‌ച്ച വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: പതിവായി തൊടുപുഴ ടൗണ്‍ഹാളിന് സമീപത്തെ വെയിറ്റിംഗ് ഷെഡിലാണ് അബ്ദുള്‍ സലാം കിടന്നുറങ്ങിയിരുന്നത്. പിടിച്ചുപറി, മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണിയാള്‍. സെലീന നിരവധിയാളുകളെ ഇതിന് മുമ്പും ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപാതക കേസിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് സെലീന അബ്ദുള്‍ സലാം കിടക്കുന്ന വെയിറ്റിങ് ഷെഡിന് സമീപമെത്തി. അബ്ദുള്‍ സലാമിന്റെ പക്കലിരുന്ന മദ്യം തനിക്ക് വേണമെന്ന് സെലീന ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ അബ്ദുള്‍ സലാം തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സെലീന അബ്്ദുള്‍ സലാമിന്റെ കാല്‍ക്കുഴക്ക് മുകളിലായി വെട്ടി മുറിവേല്‍പ്പിച്ചു. മാരകമായി മുറിവേറ്റ അബ്്ദുള്‍ സലാം രക്തം ഒഴുകുന്ന നിലയില്‍ നഗരത്തിലൂടെ നടന്നു. തുടര്‍ന്ന് വെയിറ്റിങ് ഷെഡിലെത്തി കിടന്നു. അപ്പോഴേക്കും സാരമായ തോതില്‍ രക്തം വാര്‍ന്ന് പോയിരുന്നു. ഇത് കണ്ട യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇയാള്‍ മരിച്ചു.

പോലീസ് സെലീനയെ കസ്റ്റഡിയിലെടുത്തെങ്കിലും താനല്ല അക്രമിച്ചതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരിക്കേറ്റ ശേഷം അബ്ദുല്‍ സലാം നഗരത്തില്‍ നടക്കുന്നതിനിടെ പലരുടേയും അടുക്കല്‍ ചെന്ന് സെലീനയാണ് മുറിവേല്‍പ്പിച്ചതെന്ന കാര്യം പറഞ്ഞിരുന്നു.

ഇവരില്‍ ചിലരെ കണ്ടെത്തി ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സെലീന കുറ്റം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ അക്രമം നടത്തിയ രീതി സെലീന പോലീസിന് മുന്നില്‍ വിവരിച്ചു. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നഗരസഭാ പാര്‍ക്കിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്തായി പാലത്തില്‍ നിന്ന് കത്തി താഴേക്ക് എറിഞ്ഞു. ഇത് തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തി. കത്തി കളഞ്ഞ ശേഷം ജ്യോതി സൂപ്പര്‍ ബസാറിന് സമീപത്ത് സ്ഥിരമായി സെലീന തങ്ങുന്ന കംഫര്‍ട്ട് സ്റ്റേഷനിലെത്തി കുളിച്ച് വസ്ത്രം മാറി.

അക്രമ സമയത്ത് ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം ഉള്‍പ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പോലീസ് കണ്ടെത്തി. അറസ്റ്റിലായ സെലീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Â

Â

Tags: കൊലപാതകംകേസ്വനിതThodupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.