Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സെമികണ്ടക്ടര്‍ മേഖലയില്‍ ലോകശക്തിയാകാന്‍ ഇന്ത്യ; മോദി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഇന്‍റലില്‍ ആദ്യകാല ചിപ് ഡിസൈന‍ര്‍ കൂടിയായ രാജീവ് ചന്ദ്രശേഖറെ…

ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്‍റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 05:05 pm IST
inIndia

ന്യൂദല്‍ഹി:ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്‍റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതോടെ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അതിവേഗം മുന്നേറുകയാണ്.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സെടുത്ത വ്യക്തിയാണ്. വിനോദ് ധാം ആണ് ഇന്‍റലിലേക്ക് ചിപ് ഡിസൈനിംഗ് രംഗത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ പ്രത്യേകം തെരഞ്ഞെടുത്തത്. 1486 എന്ന ഇന്‍റല്‍ പ്രോസസര്‍ ഡിസൈന്‍ ചെയ്ത് ആര്‍കിടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു രാജീവ്. പിന്നീട് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്മെന്‍റ് പ്രോഗ്രാമും ചെയ്തു. ബിപിഎല്‍ മൊബൈല്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യവസായസംരംഭങ്ങള്‍ സ്ഥാപിച്ച പരിചയവും രാജീവിന് ഇന്ത്യയെ സെമികണ്ടക്ടര്‍ മേഖലയില്‍ തിളക്കമുള്ള അധ്യായം എഴുതിച്ചേര്‍ക്കാന്‍ സഹായിക്കും.

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഇന്ത്യ സവിശേഷമായ ഒരു ചുവടുവെപ്പ് നടത്തി. സെമി കണ്ടക്ടര്‍ സംരംഭങ്ങളെ ആഗോള തലത്തില്‍ ഒരുമിപ്പിക്കുന്നതിനായി സ്വിറ്റ്സര്‍ലാന്‍റിലെ റിസ്ക് ഫൈവ് (ആര്‍ ഐഎസ് സി ഫൈവ്) എന്ന അസോസിയേഷനില്‍ ഇന്ത്യ അംഗമായി. ഇന്ത്യയെ ചിപ് നിര്‍മ്മാണ രംഗത്ത് ഒരു ടാലന്‍റ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശഖര്‍ പറയുന്നു. സെര്‍വറുകള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ എന്നിവയ്‌ക്കുള്ള ചിപ് വിതരണം ചെയ്യാന്‍ ഇന്ത്യയ്‌ക്കാവുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശ്വസിക്കുന്നു. ഇതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യ റിസ്ക് ഫൈവ് മൈക്രോപ്രൊസസര്‍ പദ്ധതിയും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു.

ലോകം ചിപ് ക്ഷാമത്തില്‍ വലയുകയാണ്. കോവിഡും അതുമൂലം നിര്‍മ്മാണം കുറഞ്ഞതും ചിപുകളുടെ ക്ഷാമത്തിന് വഴിവെച്ചു. അതിവേഗം മാറുന്ന സാങ്കേതിക വിദ്യയും മറ്റൊരു പ്രശ്നമാണ്. എങ്കിലും ചിപ് നിര്‍മ്മാണ രംഗത്തെ സാധ്യതകള്‍ മുതലെടുത്ത് വന്‍നിര്‍മ്മാണ ശക്തിയായി വളരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തായ് വാനാണ് ഈ രംഗത്തെ വമ്പന്‍മാര്‍. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്.

അടുത്ത വര്‍ഷം ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ശക്തി പ്രൊസസറും സി-ഡാക്കിന്റെ വേഗ പ്രൊസസറും പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ് കമ്പനികളെ സെമി കണ്ടക്ടര്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നു. സെമികണ്ടക്ടര്‍ മേഖലയില്‍ നിന്നും 100 കോടി ഡോളര്‍ ആസ്തിയുള്ള യൂണികോണുകളെ സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഉദാഹരണത്തിന്‍ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ചിപ് എന്ന കമ്പനി ഇന്ത്യയ്‌ക്ക് വേണ്ടി അഗുംബെ എന്ന പേരില്‍ ആദ്യ 5ജി ചിപ്സെറ്റുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

സെമി കണ്ടക്ടര്‍ മേഖലല്‍ വിവിധ കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ചതാണ് റിസ്ക് ഫൈവ് എന്ന സംഘടന. ഇതില്‍ പ്രീമിയം ബോര്‍‍ഡ് അംഗമായതോടെ ഇന്ത്യയ്‌ക്കും ഈ മേഖലയില്‍ ഒട്ടേറെ സഹായം ലഭിക്കും. ഇപ്പോള്‍ 70ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 2000ല്‍ ഏറെപ്പേര്‍ അംഗങ്ങളാണ്. സെമി കണ്ടക്ടറുകളുടെ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പ്രോത്സാഹന പാക്കേജ് എന്ന നിലയ്‌ക്ക് കേന്ദ്രം 76,000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഈ ദിശയിലുള്ള ശരിയായ ചുവടുവെയ്‌പായിരുന്നു.

Â

Tags: ശാസ്ത്ര സാങ്കേതിക രംഗംയൂണികോണ്‍സ്റ്റാര്‍ട്ടപ്പുകള്‍സാങ്കേതികംസ്റ്റാര്‍ട്ടപ്Rajeev Chandrasekharചിപ്പുകള്‍ചിപ് ക്ഷാമംറിസ്ക് ഫൈവ്സെമികണ്ടക്ടര്‍നരേന്ദ്രമോദിമന്ത്രി രാജീവ് ചന്ദ്രശേഖര്‍സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പുകള്‍മോഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.