Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീലങ്കയിലെ വൈദ്യുത പദ്ധതികള്‍ ഇന്ത്യ ഏറ്റെടുത്തു; പ്രതിരോധ രംഗത്ത് സഹായിക്കും; മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കും; രാവണ നാടിന്റെ കൈപിടിച്ച് ഭാരതം

നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട് ബോര്‍ഡുകളും സ്ഥാപിച്ചു നല്കും. ആധാര്‍ മാതൃകയില്‍ ശ്രീലങ്ക നടപ്പാക്കുന്ന യുണീക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതിക്ക് ധനസഹായം നല്കാനും ചര്‍ച്ചകളില്‍ തീരുമാനമായി.ഭീകരത, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ യോജിച്ചു പോരാടാനും എസ്. ജയശങ്കറും ജി.എല്‍. പെരിസുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചു

Janmabhumi Online by Janmabhumi Online
Mar 29, 2022, 11:11 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊളംബോ: ശ്രീലങ്കയിലെ മൂന്നു ദ്വീപുകളില്‍ വൈദ്യുത പദ്ധതികള്‍ പണിയാനുള്ള കരാര്‍ ഇന്ത്യ ഏറ്റെടുത്തു. ഇവിടങ്ങളില്‍ വൈദ്യുത നിലയങ്ങള്‍ നിര്‍മിക്കാന്‍ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം ചൈനയ്‌ക്ക് അനുമതി നല്കിയിരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ തീരത്തോട് അടുത്തായതിനാല്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ജാഫ്‌നയ്‌ക്കടുത്തുള്ള ദ്വീപുകളില്‍ ഹൈബ്രിഡ് വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ന് ഇരു രാജ്യങ്ങളും ഒപ്പിട്ടു. 

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ലങ്കന്‍ വിദേശകാര്യ മന്ത്രി ജി.എല്‍. പെരിസും പങ്കെടുത്തു. ലങ്കയുടെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്ത്യ പണിയുന്ന മൂന്നാമത്തെ വൈദ്യുത പദ്ധതിയാണിത്. കിഴക്കന്‍ സാമ്പൂരില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും മാന്നാറിലും പൂനേരിലും അദാനി ഗ്രൂപ്പുമാണ്  വൈദ്യുത നിയലങ്ങള്‍ സ്ഥാപിക്കുക. നൈനത്തീവ്, നെടുന്തീവ്, അനലൈത്തീവ് എന്നിവിടങ്ങളില്‍ മൂന്ന് നിലയങ്ങള്‍ പണിയാന്‍ 2021 ജനുവരിയില്‍ ലങ്കന്‍ സര്‍ക്കാര്‍ ചൈനയ്‌ക്ക് അനുമതി നല്കിയിരുന്നു. എഡിബിയാണ് ശ്രീലങ്കയ്‌ക്ക് വായ്പ നല്കാമെന്ന് അറിയിച്ചിരുന്നതും. ചൈനീസ് കമ്പനി സിനോസോറിനാണ് ചുമതല നല്കിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെ ചൈന വൈദ്യുതി നിലയം പണിയുന്നതിനെ ഇന്ത്യ എതിര്‍ത്തു.  

വായ്പയ്‌ക്കു പകരം ഗ്രാന്റ് (ധനസഹായം) നല്കി നിലയങ്ങള്‍ പണിയാം എന്ന വാഗ്ദാനം അടുത്തിടെ ഇന്ത്യ മുന്നോട്ടുവച്ചു. ഇത് ലങ്ക സ്വീകരിക്കുകയായിരുന്നു. സമുദ്ര രക്ഷാ കേന്ദ്രം സ്ഥാപിക്കും  ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാരിടൈം റസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ ആരംഭിക്കും. പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതാണ് ഈ നടപടി. ഇന്ത്യ ഇതിന് 60 ലക്ഷം ഡോളര്‍ ഗ്രാന്റ് നല്കും. ഭാരത് ഇലക്‌ട്രോണിക്‌സ് ആകും ഇത് നിര്‍മിക്കുക. ഇതിനു പുറമേ പോയന്റ് പെദ്രോ,പേശാലൈ, ഗുരുനഗര്‍, ബലപിടിയ എന്നിവിടങ്ങളില്‍ ഇന്ത്യ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കും.

നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട് ബോര്‍ഡുകളും സ്ഥാപിച്ചു നല്കും. ആധാര്‍ മാതൃകയില്‍ ശ്രീലങ്ക നടപ്പാക്കുന്ന യുണീക്ക്  ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതിക്ക്  ധനസഹായം നല്കാനും ചര്‍ച്ചകളില്‍ തീരുമാനമായി.ഭീകരത, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ യോജിച്ചു പോരാടാനും എസ്. ജയശങ്കറും ജി.എല്‍. പെരിസുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചു. ലങ്കയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ബിംസ്റ്റിക് സമ്മേളനത്തിലും ജയശങ്കര്‍ പ്രഖ്യാപിച്ചു.

Tags: indianarendramodichinamodi governmentശ്രീലങ്കWind
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

Kerala

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം

India

ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ഫ്ലഡ്‌ലൈറ്റുകൾ റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്യാനുള്ള കഴിവ് ഞങ്ങൾക്കുണ്ട് : അവകാശവുമായി പാകിസ്ഥാൻ

India

നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു റെക്കോർഡ് ! ക്രൊയേഷ്യയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി
India

മകള്‍ ജയിക്കണമെന്ന അച്ഛന്റെ മോഹം….ചൈനയിലെ ഷെയിന്‍ ഫാഷനും റിലയന്‍സും ചേരുന്നു; അംബാനിയുടെ മോഹം മകള്‍ ഇഷയുടെ വിജയം

പുതിയ വാര്‍ത്തകള്‍

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം, 100 പേരെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു ; നിരവധി പേരെ കാണാതായി

കൊല്ലത്തിനും ഇരവിപുരത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

‘അമേരിക്കയെ ആക്രമിച്ചാൽ, ചിന്തിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകും’ ; ഇറാനെ പൂട്ടാനൊരുങ്ങി ട്രംപ് 

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies