ഗുവഹത്തി :വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.
ഏകദിന ക്രിക്കറ്റില്‍ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. വിന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 43.3 ഓവറില്‍. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ജേതാക്കളായി. പുറത്താകാതെ 223 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ശുഭമാന്‍ ഗില്‍ ആണ് വിജയ ശില്‍പി.
മൂന്നു ബാറ്റര്‍മാരുടെ തകര്‍പ്പന്‍ സെഞ്ചറിയോടെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് അടിച്ചുകൂട്ടി. വെസ്റ്റിന്‍ഡീസിനായി ഓപ്പണര്‍ ജോണ്‍ കാംബെല്‍ (68 പന്തില്‍ 101), ക്യാപ്റ്റന്‍ ഷായ് ഹോപ് (94 പന്തില്‍ 104), അമീര്‍ ജാങ്കൂ (77 പന്തില്‍ 114) എന്നിവരാണ് മൂന്നക്കം കണ്ടത്. 40ാം ഓവറിന് ശേഷമാണ് ഇന്ത്യയ്‌ക്കു വിക്കറ്റുകള്‍ വീഴ്‌ത്താന്‍ സാധിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഗില്ലും രോഹിത് ശര്‍മയും നല്‍കിയത്. രോഹിത് ശര്‍മ സെഞ്ച്വറി നേടി. രോഹിതും ഗില്ലും ചേര്‍ന്ന് 255 റണ്‍സാണ് അടിച്ചെടുത്തത്. 75 പന്തില്‍ 10 ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സാണ് രോഹിത് നേടിയത്. രോഹിത് ശര്‍മയ്‌ക്കുശേഷം ഏകദിനത്തില്‍ ഒന്നിലധികം ഇരട്ട സെഞ്ചുറി നേടുന്ന താരമായി ഗില്‍ മാറി. നേരത്തെ 2023-ല്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 208 റണ്‍സെടുത്തിട്ടുണ്ട് ഗില്‍.
















