വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ചില തിരഞ്ഞെടുത്ത മരുന്നുകൾക്കും അനുബന്ധ ഘടകങ്ങൾക്കും ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക.പേറ്റന്‍റ് ഇന്ത്യയ്‌ക്ക് പുറമെ മറ്റ് 19 പങ്കാളിത്ത രാജ്യങ്ങളിലെ ഈ പ്രത്യേക മരുന്നുകള്‍ക്കും ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ചല മരുന്നുകൾക്ക് 100 ശതമാനം തീരുവ (tariff) ഏർപ്പെടുത്തി ശിക്ഷിക്കാനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടയിലാണ് ഈ വിചിത്രമായ സംഭവം.
ഏതെല്ലാം മരുന്നുകൾക്കാണ് തീരുവയില്ലാത്ത ആനുകൂല്യം ലഭിക്കുന്നത്?
അപൂർവ രോഗങ്ങൾ, വന്ധ്യതയുമായി ബന്ധപ്പെട്ട ശാരീരികപ്രശ്നങ്ങള്‍ക്കുള്ള മരുന്നുകൾ, നൂതനമായ സെൽ-ജീൻ തെറാപ്പികൾ, ആന്റിബോഡി-ഡ്രഗ് കോൺജുഗേറ്റുകൾ (ADCs), മൃഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണഅ തീരുവയില്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഈ മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങൾക്കും പൂജ്യം ശതമാനം ആയിരിക്കും തീരുവ.
തീരുവയില്ലാത്ത (zero-duty) ആനുകൂല്യത്തിന് അർഹമായ രാജ്യങ്ങളുടെ പട്ടിക യുഎസ് വാണിജ്യ വകുപ്പ് ഔദ്യോഗികമായി ‘ഫെഡറൽ രജിസ്റ്ററിൽ’ പ്രസിദ്ധീകരിച്ചു. ഈ ഇളവ് പ്രത്യേക വിഭാഗം മരുന്നുകൾക്കും അവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങൾക്കും ബാധകമാണ്. അതേ സമയം ഈ പട്ടികയിലില്ലാത്ത മറ്റ് ഇന്ത്യൻ മരുന്ന് കയറ്റുമതിക്ക് 100 ശതമാനം തീരുവയും ഈടാക്കും.
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾ ഈ തീരുവ ഇളവ് ആനൂകൂല്യത്തില്‍ ഉൾപ്പെടുന്നു. അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, ഇക്വഡോർ, എൽ സാൽവഡോർ, യൂറോപ്യൻ യൂണിയൻ, ഗ്വാട്ടിമാല, ഇന്തോനേഷ്യ, ജപ്പാൻ, ജോർദാൻ, മലേഷ്യ, നോർത്ത് മാസിഡോണിയ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലൻഡ്, ലിച്ചെൻസ്റ്റീൻ, തായ്‌വാൻ, തായ്‌ലൻഡ്, ബ്രിട്ടൻ, വിയറ്റ്‌നാം എന്നിവയാണ് മറ്റ് രാജ്യങ്ങൾ. അമേരിക്കയുമായുള്ള നിലവിലുള്ളതോ ഭാവിയിലുള്ളതോ ആയ വ്യാപാര-സുരക്ഷാ ചട്ടക്കൂട് കരാറിന് കീഴിൽ ഈ രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന യോഗ്യമായ ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
















