Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിര്‍ഭും കൂട്ടക്കൊല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ തൃണമൂല്‍ നേതാക്കളുടെ ക്രൂരമര്‍ദ്ദനം

എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന ബിര്‍ഭും അക്രമത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്ക് ബംഗാള്‍ നിയമസഭയില്‍ ക്രൂര മര്‍ദ്ദനം. തൃണമൂല്‍ എംഎല്‍എമാരും മന്ത്രിമാരും അതിക്രൂരമായാണ് ബിജെപി എംഎല്‍എമാരെ ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 04:39 pm IST
inIndia

കൊല്‍ക്കൊത്ത: എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന ബിര്‍ഭും അക്രമത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്ക് ബംഗാള്‍ നിയമസഭയില്‍ ക്രൂര മര്‍ദ്ദനം. തൃണമൂല്‍ എംഎല്‍എമാരും മന്ത്രിമാരും അതിക്രൂരമായാണ് ബിജെപി എംഎല്‍എമാരെ ആക്രമിച്ചത്. പരിക്കേറ്റ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായി സുവേന്ദു അധികാരി ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാത്രമല്ല, സഭയിലെ അക്രമത്തിന് കാരണം ബിജെപി എംഎല്‍എമാരാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മനോജ് ടിഗ്ഗ, ശങ്കര്‍ ഘോഷ് എന്നിവരെ സസ്‌പെന്‍റ് ചെയ്തു. ഇവര്‍ക്ക് ഇനി നിയമസഭയുടെ ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ബിര്‍ഭും അക്രമത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കുകയാണ് സസ്‌പെന്‍ഷന്‍ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു. ബിര്‍ഭും അക്രമത്തോടെ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെയാണ് തൃണമൂല്‍ നേതാക്കള്‍ സഭയില്‍ അക്രമം തുടങ്ങിയത്.

ബംഗാള്‍ നിയമസഭയിലെ അക്രമത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ആക്രമണത്തില്‍ ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ മനോജ് ടിഗ്ഗയുടെ ഷര്‍ട്ട് കീറി. ഈ വിഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ചു. ‘മമത ബാനര്‍ജി എന്തോ മറയ്‌ക്കാന്‍ ശ്രമിക്കുകയാണ്,’- വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ അമിത് മാളവ്യ പറഞ്ഞു.

‘തൃണമൂല്‍ രാഷ്‌ട്രീയം മറ്റൊരു തരംതാഴ്ന്ന അവസ്ഥ തുറന്നുകാട്ടി. മമത ബാനര്‍ജി രണ്ടാമതും മുഖ്യമന്ത്രിയായ ചുമതലയേറ്റ ശേഷം അത് വല്ലാതെ ഇടിഞ്ഞുതാഴുകയാണ്.’- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പറഞ്ഞു.

ബിര്‍ഭും അക്രമത്തെ വിമര്‍ശിച്ച ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രാജിവെയ്‌ക്കണമെന്ന ആവശ്യം മുഴക്കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍. ഇക്കാര്യം ആവശ്യപ്പെട്ട് തൃണമൂല്‍ എംപിമാര്‍ സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.

ബിര്‍ഭൂം അക്രമം

മാര്‍ച്ച് 22ന് രാത്രിയാണ് ഒരു സംഘം തൃണമൂല്‍ അക്രമികള്‍ 12 വീടുകള്‍ കത്തിച്ചത്. ഇതില്‍ ഒരു വീട്ടില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കത്തിചാമ്പലായി. പുറത്ത് നിന്നും വാതില്‍ പൂട്ടിയശേഷമാണ് ഈ വീട് കത്തിച്ചത്. ബിര്‍ഭൂമിലെ രാംപുര്‍ഹട്ടിലാണ് ഈ ദാരുണസംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരിച്ചവര്‍ക്കെല്ലാം അതിന് മുന്‍പ് കടുത്ത മര്‍ദ്ദനമേറ്റതായും പറയുന്നു. തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് തൃണമൂല്‍ ഗുണ്ടകള്‍ ഈ അക്രമം നടത്തിയത്. ഇതിന്റെ കേസന്വേഷണം സിബി ഐയെ ഏല്‍പിച്ചിരിക്കുകയാണ്.

Tags: ബംഗാള്‍ നിയമസഭബിര്‍ഭുംബിര്‍ഭും കൂട്ടക്കൊലbjpജഗദീപ് ധന്‍കര്‍അമിത് ഷാബിര്‍ഭൂം അക്രമംബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceബംഗാള്‍ ഗവര്‍ണര്‍സുവേന്ദു അധികാരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.