Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍ണാടകയില്‍ നിന്ന് അയ്യന് അന്നം തേടി ഒരു മലയാളി

സപ്തംബര്‍ മാസം മുതലാണ് സാധനസാമഗ്രികള്‍ ശേഖരിക്കുവാന്‍ തുടങ്ങുക. ശേഷം നവംബര്‍ മാസത്തോടെ കേരളത്തിലേക്ക് ഇവ കയറ്റി അയക്കുകയാണ് പതിവ്. 2021 മാത്രം കര്‍ണാടയില്‍ നിന്നും അരിയാണ് ശബരിമലയിലേക്കെത്തിച്ചത്

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Mar 27, 2022, 05:17 am IST
in Varadyam
പി.കെ. പണിക്കര്‍ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നു

പി.കെ. പണിക്കര്‍ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നു

സന്നിധാനത്തിന്റെ പ്രവര്‍ത്തനമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ട് കര്‍ണാടകയില്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് വേണ്ടി രാവെന്നോ പകലെന്നോ കണക്കാക്കാതെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് പി.കെ.കെ.പണിക്കര്‍ എന്ന പണിക്കരേട്ടന്‍. അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 49 വര്‍ഷമായി കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പലവ്യഞ്ജനങ്ങള്‍ എത്തിക്കുന്നു. അരി, പഞ്ചസാര, റവ, ഉഴുന്ന്, തുവര പരിപ്പ്, ചെറുപയര്‍, എണ്ണ തുടങ്ങിയവയാണ് ടണ്‍കണക്കിന് എല്ലാ വര്‍ഷവും കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് എത്തിക്കുന്നത്.  

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നാണ് പണിക്കരേട്ടന്റെ ആഗ്രഹം. ഇതിനായി കര്‍ണാടക മുഴുവന്‍ സഞ്ചരിച്ച് അയ്യന് വേണ്ടിയുള്ള സാധന സാമഗ്രികള്‍ ശേഖരിക്കുകയാണ്. ഒട്ടുമിക്ക ജില്ലകളിലും അയ്യപ്പ സേവാസംഘത്തിന് യൂണിറ്റുകള്‍ ഉള്ളതിനാല്‍ മാസത്തില്‍ ഭൂരിഭാഗവും ഇദ്ദേഹം ഇവിടങ്ങളിലേക്ക് യാത്രയിലായിരിക്കും. ഇവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പലവ്യഞ്ജനങ്ങള്‍ എല്ലാം കൂടി ബെംഗളൂരുവില്‍ എത്തിച്ച ശേഷം തരംതിരിച്ച ശേഷമാണ് ശബരിമല സീസണ്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ലോറിയില്‍ കേരളത്തിലേക്ക് കയറ്റി അയയ്‌ക്കുന്നത്. പലപ്പോഴും ലോറിയില്‍ ഇദ്ദേഹവും ഉണ്ടാവും.  

സപ്തംബര്‍ മാസം മുതലാണ് സാധനസാമഗ്രികള്‍ ശേഖരിക്കുവാന്‍ തുടങ്ങുക. ശേഷം നവംബര്‍ മാസത്തോടെ കേരളത്തിലേക്ക് ഇവ കയറ്റി അയക്കുകയാണ് പതിവ്. 2021 മാത്രം കര്‍ണാടയില്‍ നിന്നും അരിയാണ് ശബരിമലയിലേക്കെത്തിച്ചത്. തുവര പരിപ്പ് 35 ടണ്‍, റവ 10 ടണ്‍, ചെറുപയര്‍ 950 കെജി, ഉഴുന്ന് 600 കെജി, 350 ടിന്‍ എണ്ണ തുടങ്ങിയവയും കയറ്റിയയച്ചിട്ടുണ്ട്. ബെല്ലാരി-കോലാര്‍ ജില്ലകളില്‍ നിന്ന് അരിയും, ബീദര്‍-ഗുല്‍ബര്‍ഗ ജില്ലകളില്‍ നിന്നും തുവര പരിപ്പും, ശിവമോഗ ജില്ലയില്‍ നിന്നും റവയും മുളകും മല്ലിയും കൂടുതലായി ലഭിക്കുന്നുണ്ടെന്ന് പണിക്കരേട്ടന്‍ പറയുന്നു. ഇതോടൊപ്പം എല്ലാ വര്‍ഷവും കര്‍ണാടകയില്‍ നിന്നും പണിക്കരുടെ നേതൃത്വത്തില്‍ 165 പേരാണ് ശബരിമലയില്‍ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേരുന്നത്.  

പമ്പ, സന്നിധാനം, വല്യാനവട്ടം എന്നിവിടങ്ങളിലാണ് അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. അന്നദാന ക്യാമ്പില്‍ രാവിലെ മുതല്‍ രാത്രി വരെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലൊക്കെ പണിക്കരുടെ സാന്നിധ്യം എപ്പോഴും ഉണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള മുതല്‍ വിതരണം ചെയ്യുന്നവരെ വരെ വളരെ ശ്രദ്ധയോടെ പണിക്കര്‍ ശ്രദ്ധിക്കുന്നു. പല ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പണിക്കരേട്ടന് വരുന്ന സ്വാമിമാരോട് ഭാഷ തര്‍ജ്ജമ ചെയ്യാന്‍ പ്രശ്‌നമില്ല. മലയാളം, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ പണിക്കരേട്ടന്‍ അനായാസം കൈകാര്യം ചെയ്യും. കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, ദല്‍ഹി, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയില്‍ പാലിക്കേണ്ട മര്യാദകളേപ്പറ്റിയും വിവരിച്ച് നല്‍കാറുണ്ട്. പ്ലാസ്റ്റിക് കൊണ്ടുവരാന്‍ പാടില്ലെന്നും, നല്ല നെയ്യ് മാത്രം കണ്ടുവരണമെന്നുമാണ് പണിക്കരേട്ടന്‍ ഇവരോടെല്ലാം പറയാറുള്ളത്.  

തിരുവല്ല സ്വദേശിയായ പണിക്കര്‍ തന്റെ എട്ടാം വയസ്സുമുതലാണ് ശബരിമല ദര്‍ശനം നടത്തുവാന്‍ തുടങ്ങിയത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നവംബര്‍ ഒന്നിന് മാലയിടുന്ന പണിക്കരേട്ടന്‍ ജനുവരി പകുതിയോടുകൂടിയാണ് മാല അഴിക്കുക. ഈ സമയങ്ങളില്‍ കഠിന വൃതത്തിലായിരിക്കുന്ന ഇദ്ദേഹം. വെള്ള ഷര്‍ട്ടും നീല മുണ്ടുമാണ് ധരിക്കുക.

സ്വന്തമായി ചില ബിസിനസ്സുകള്‍ നടത്തിപ്പോന്നിരുന്ന പണിക്കര്‍ 50 വര്‍ഷം മുമ്പ് ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് കര്‍ണ്ണാടകയിലെത്തിച്ചേര്‍ന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം തന്റെ ജോലി ഉപേക്ഷിക്കുകയും അയ്യപ്പന് വേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമായിരുന്നു. കര്‍ണാടകയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അദ്ദേഹം ശബരിമലയിലേക്ക് സാധനസാമഗ്രികള്‍ അയക്കുവാന്‍ തുടങ്ങി. ആദ്യ കാലങ്ങളില്‍ സാധനസാമഗ്രികള്‍ ലഭിക്കുവാന്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ആളുകള്‍ തന്നെ തിരഞ്ഞ് പിടിച്ചെത്തി സാധനങ്ങള്‍ നാല്‍കാമെന്ന് ഉറപ്പ് നല്‍കുകയാണെന്ന് പണിക്കര്‍ പറയുന്നു.  

നിലവില്‍ 49 തവണയാണ് കര്‍ണാടകയില്‍ നിന്നും അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് സാധന സാമഗ്രികള്‍ കയറ്റി അയച്ചിട്ടുള്ളത്. 50-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഇത്തവണ കയറ്റി അയയ്‌ക്കാനുള്ള സാധനങ്ങള്‍ ഇപ്പോള്‍ത്തന്നെ പലരും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതായി പണിക്കര്‍ പറയുന്നു. ഇതെല്ലാം തന്നെക്കൊണ്ട് അയ്യപ്പന്‍ ചെയ്യിക്കുന്ന കാര്യങ്ങളാണെന്നും, ഇനിയും ഇത് തുടരുമെന്നുമാണ് പണിക്കര്‍ പറയുന്നത്. ഇതോടൊപ്പം അഖിലഭാരത അയ്യപ്പ സേവാസംഘം മുഖപത്രമായ ശ്രീഅയ്യപ്പ മാസിക കര്‍ണാടയിലുള്ള മലയാളികളില്‍ എത്തിക്കുന്നതിനായി അഘോരാത്രം പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.  

സന്നിധാനം അന്നദാന കമ്മറ്റിയുടെ വൈസ് ചെയര്‍മാനും അഖിലഭാരത അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റും കര്‍ണാടക അയ്യപ്പ സേവാസംഘം സ്റ്റേറ്റ് സെക്രട്ടറിയുമാണ് പി.കെ.കെ. പണിക്കര്‍. പി.എം.സതീദേവിയാണ് ഭാര്യ. പ്രദീപ് കെ.പണിക്കര്‍, ദീപ കെ.പണിക്കര്‍ എന്നിവരാണ് മക്കള്‍.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.