Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരുണാനിധി കുടുംബത്തിനെതിരെ കോടികളുടെ അഴിമതി ആരോപിച്ച് അണ്ണമാലൈ; ബിആര്‍ജി എനര്‍ജിക്ക് നല്‍കിയ കരാര്‍ റിട്ട. ജഡ്ജി അന്വേഷിക്കണം: ബിജെപി

കരുണാനിധി കുടുംബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി ആഞ്ഞടിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈ. ബിജിആര്‍ എനര്‍ജി എന്ന കടലാസ് കമ്പനിക്ക് എന്നൂര്‍ താപവൈദ്യുതി നിലയം സ്ഥാപിക്കാന്‍ നല്‍കി 4,472 കോടിയുടെ കരാര്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 06:18 pm IST
inIndia

മധുരൈ: കരുണാനിധി കുടുംബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി ആഞ്ഞടിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈ. ബിജിആര്‍ എനര്‍ജി എന്ന കടലാസ് കമ്പനിക്ക് എന്നൂര്‍ താപവൈദ്യുതി നിലയം സ്ഥാപിക്കാന്‍ നല്‍കി 4,472 കോടിയുടെ കരാര്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.

‘ഈ കരാറിന് ബിആര്‍ജി കമ്പനിയെ തെരഞ്ഞെടുത്തതിനെ വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി ന്യായീകരിക്കുകയാണ്. ഈ കമ്പനിക്ക് ഇത്രയും വലിയ പദ്ധതി നടപ്പാക്കാനുള്ള ശേഷിയില്ല. ഈ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ ആകെയുള്ളത് 33 കോടി രൂപയാണ്. സാധാരണക്കാരുടെ നികുതിപ്പണം പാഴാക്കുന്നത് കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ ബിജെപിയ്‌ക്കാവില്ല. ഡിഎംകെ കോര്‍പറേറ്റ് കമ്പനികളെ പിന്തുണയ്‌ക്കുന്നു. ഇത് മൂലം സംസ്ഥാനം വൈദ്യതി രംഗത്ത് പ്രതിസന്ധി അനുഭവിക്കും’ – അണ്ണാമലൈ പറഞ്ഞു.

ബിജിആര്‍ എനര്‍ജി നല്‍കിയ ടെണ്ടര്‍ തമിഴാനാട് ജനറേഷന്‍ ആന്‍റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന്‍ (ടിഎഎന്‍ഇഡിസിഒ) 2018ല്‍ എ ഐഎഡിഎംകെ സര്‍ക്കാര്‍ തള്ളിയിരുന്നതാണ്. ഈ കമ്പനിക്കാണ് ഇപ്പോള്‍ എന്നൂര്‍ താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ‘യോഗ്യതയോ, സാമ്പത്തിക അടിത്തറയോ, അനുഭവപരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഗോപാലപുരം കുടുംബത്തിന്റെ (മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ കുടുംബം) അനുഗ്രഹത്തോടെയാണ് കോടികളുടെ ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് ഖജനാവില്‍ നിന്നും പാഴാക്കുന്നത്.’- അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ കരാര്‍ സംബന്ധിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

‘കഴിഞ്ഞ 15 വര്‍ഷത്തെ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്റ്റാലിന് താന്‍ കത്തെഴുതും. സെബിയ്‌ക്ക് ഈ കമ്പനിയെക്കുറിച്ച് പരാതി നല്‍കും.- അണ്ണാമലൈ പറഞ്ഞു.

പദ്ധതിക്ക് വേണ്ട സെക്യൂരിറ്റി തുക കെട്ടിവെയ്‌ക്കാത്തതിനാല്‍ 2021 മാര്‍ച്ച് 23ന് ടിഎഎന്‍ഇഡിസിഒ ഈ കമ്പനിയുടെ കരാര്‍ റദ്ദാക്കിയിരുന്നതാണ്. ‘2021 മാര്‍ച്ച് 31 വരെ ബിജിആര്‍ എനര്‍ജിയുടെ പക്കലുണ്ടായിരുന്നത് വെറും 33.30 കോടി മാത്രമാണ്. പിന്നെ എങ്ങിനെയാണ് ഈ സാമ്പത്തിക വര്‍ഷം 355.42 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനിക്ക് പ്രഖ്യാപിക്കാന്‍ കഴിയുക?’- അദ്ദേഹം ചോദിച്ചു.

ടിഎഎന്‍ജിഇഡിസിഒയുടെ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ബിജിആര്‍ എനര്‍ജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ട തുക 10 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറയ്‌ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയോട് ടിഎഎന്‍ജിഇസിഡിസിഒയുടെ മുമ്പാക് പുതിയ ബിസിനസ് നിര്‍ദേശം വെയ്‌ക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനി ഹൈക്കോടതിയ്‌ക്ക് മുമ്പാകെ ഹാജരായില്ല. – അണ്ണാമലൈ വാദിക്കുന്നു.

പകരം ഇതുവരയുള്ള നഷ്ടപരിഹാരമായി തമിഴ്‌നാട് സര്‍ക്കാര്‍ 500 കോടി നല്‍കണമെന്ന ആവശ്യവുമായി ബിജിആര്‍ എനര്‍ജി മുന്നോട്ട് വന്നു. ഇതിന്റെ പേരില്‍ വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി പൊതുമാപ്പ് ചോദിച്ചിരിക്കുകയാണ്. അതിന് പിന്നാലെ മാര്‍ച്ച് 10ന് ബിജിആര്‍ എനര്‍ജി അറിയിച്ചത് തങ്ങള്‍ക്ക് 660 മെഗാവാട്ട് പദ്ധതിയുടെ കരാര്‍ ടിഎഎന്‍ജിഇഡിസിഒ വീണ്ടും അനുവദിച്ചുവെന്നാണ്.

ഇതിനോട് അണ്ണാമലൈ ട്വിറ്ററില്‍ പ്രതികരിച്ചതിങ്ങിനെ:

 ‘നിങ്ങള്‍ക്ക് ഒരു ശക്തമായ കുടുംബവും ഭരിയ്‌ക്കുന്ന അറിവാലയത്തിന്റെ സ്വാധീനവും ഉണ്ടെങ്കില്‍ ബിജിആര്‍ എനര്‍ജിയെ (കടലാസിന്റെ വില പോലുമില്ലാത്ത കമ്പനി) മാസങ്ങള്‍ക്കുള്ളില്‍ ഒരു ഭീമന്‍ കമ്പനിയാക്കി മാറ്റാമല്ലോ…’.

ബിജിആറിന് വേണ്ടി ഇപ്പോള്‍ ഡിഎംകെ സര്‍ക്കാര്‍ ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്.

Tags: കരുണാനിധിവി. സെന്തില്‍ ബാലാജിട്വിറ്റര്‍bjpട്വീറ്റ്മദ്രാസ് ഹൈക്കോടതിബിആര്‍ജി എനര്‍ജിഎം.കെ. സ്റ്റാലിന്‍എന്നൂര്‍ താപവൈദ്യുതി നിലയംഅണ്ണാമലൈഅറിവാലയംകുടുംബംK Annamalaiഅഴിമതികമ്പനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.