Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന് പഞ്ചാബില്‍ ചരമഗീതം രചിച്ച നവജോത് സിങ്ങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം; ആപിന്റെ വിജയത്തില്‍ സന്തോഷമെന്ന് സിദ്ദു

പഞ്ചാബില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഇല്ലാതാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ്ങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം ആളിക്കത്തുന്നു. രാഷ്‌ട്രീയത്തില്‍ നിന്നും സിദ്ദു വിരമിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 10:12 pm IST
inIndia

ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഇല്ലാതാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ്ങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം ആളിക്കത്തുന്നു. രാഷ്‌ട്രീയത്തില്‍ നിന്നും സിദ്ദു വിരമിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

അമൃതസര്‍ ഈസ്റ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച സിദ്ദു ദയനീയമായി പരാജയപ്പെട്ടിരുന്നു. ആപിന്റെ പുതുമുഖതാരമായ ജീവന്‍ ജ്യോത് കൗര്‍ ആണ് സിദ്ദുവിനെ തോല്‍പിച്ചത്. ഇവിടെ ശിരോമണി അകാലിദളിന്റെ പ്രമുഖ നേതാവായ ബിക്രം മജീദിയയും സിദ്ദുവും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മത്സരത്തില്‍ ബിക്രം മജീദിയ മൂന്നാം സ്ഥാനത്തേക്കും സിദ്ദു രണ്ടാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ സിദ്ദുവിനെതിരെ കോണ്‍ഗ്രസിനുള്ളിലും കടുത്ത അമര്‍ഷം പുകയുകയാണ്. 

രാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം കപില്‍ശര്‍മ്മയുടെ ഷോയില്‍ അവതാരകനായി പോകാനും വീണ്ടും ക്രിക്കറ്റ് കമന്‍ററിയിലേക്ക് പോകാനും നിര്‍ദേശിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്. അര്‍ച്ചന പുരാണ്‍ സിങ്ങ് എന്ന നടിയുടെ സിദ്ദുവിന്റെ തോല്‍വിയോടെ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. കാരണം 2019ല്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച സിദ്ദു കപില്‍ ശര്‍മ്മ ഷോയില്‍ നിന്നും ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തത് അര്‍ച്ചന പുരാണ്‍ സിങ്ങായിരുന്നു. ഇപ്പോള്‍ സിദ്ദു വീണ്ടും കപില്‍ ശര്‍മ്മ ഷോയിലേക്ക് തിരിച്ചുവന്നാല്‍ അര്‍ച്ചന പുരാണ്‍ സിങ്ങ് സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടിവരുമെന്നാണ് പലരും കളിയാക്കുന്നത്.കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്ക് മരണമാല്യമണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളുും പലരും സിദ്ദുവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യുന്നു.

ഇതേ സമയം സിദ്ദു വെള്ളിയാഴ്ച ആംആദ്മിയുടെ വിജയത്തെ അഭിനന്ദിച്ചു. പരാജയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് ബേജാറാകാന്‍ ഇല്ലെന്നും സിദ്ദു പറഞ്ഞു. തനിക്ക് കുഴികുഴിച്ചവര്‍ പത്തടി താഴ്ചയില്‍ കുഴിച്ചുമൂടപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പരോക്ഷമായി വിമര്‍ശിച്ച് സിദ്ദു പറഞ്ഞു. അതേ സമയം ഛന്നിയെ മുഖ്യമന്ത്രി മുഖമായി ജനങ്ങള്‍ സ്വീകരിച്ചുവോ ഇല്ലയോ എന്നതിനെക്കുറിച്ചൊന്നും ചിന്തിച്ച് ഉറക്കം കളയാനില്ലെന്നും സിദ്ദു പറഞ്ഞു. ഇത്രയും വലിയ പരാജയത്തെ നിസ്സാരമായി കാണുന്ന സിദ്ദുവിന്റെ രീതികളെയും പലരും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു.

Tags: ബിക്രം സിങ് മജിതിയആം ആദ്മി പാര്‍ട്ടിജീവന്‍ ജ്യോത് കൗര്‍aapകോണ്‍ഗ്രസ് മുക്ത് പഞ്ചാബ്punjabഅര്‍ച്ചന പുരാണ്‍ സിങ്ങ്മാധ്യമ പ്രവര്‍ത്തകര്‍അമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുശിരോമണി അകാലിദള്‍ചരണ്‍ജിത് സിങ് ചന്നിbjpപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.