Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

സൗജന്യ ഡയാലിസിസ്: ദേശീയ പദ്ധതി; പണം നല്‍കുന്നതും കേന്ദ്രം; സ്വന്തം പേരിലാക്കി കേരളം

ആശുപത്രികളില്‍ ദേശീയ ഡയാലിസിസ് പദ്ധതി ആരംഭിക്കുമെന്ന് 2016-2017 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Feb 6, 2022, 03:25 pm IST
inHealth

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് യോജനയും കേരളം സ്വന്തം പേരിലാക്കി. പൊതുജനങ്ങള്‍ക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന ദൂരത്തില്‍ ആരോഗ്യമേഖലയിലെ സകല സേവനങ്ങളും എത്തിക്കുവാനുള്ള നയത്തിന്റെ  ഭാഗമായി 2016 ല്‍ ദേശീയ തലത്തില്‍  പദ്ധതി നടപ്പാക്കിയപ്പോള്‍  കേരളം മാറിനിന്നു. ആദ്യഘട്ടത്തില്‍ വിമുഖത കാട്ടിയ കേരളം 2019 ലാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി  പദ്ധതിയ്‌ക്കായി കേന്ദ്രം നല്‍കുകയും ചെയ്തു.

“ഇനി മുതല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാം. ഹോം ഡയാലിസിസ് സുഗമമാക്കുന്നതിന്  പുതിയ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍  കേരള ആരോഗ്യവകുപ്പ ആരംഭിച്ചു. സേവനം സൗജന്യമാണ്, ബാക്കിയുള്ള ജില്ലകളിലേക്കും ഉടന്‍ വ്യാപിപ്പിക്കും”.എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

 ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വിശദമായ പത്രക്കുറിപ്പും ഇറക്കി. കേന്ദ്ര പദ്ധതി എന്നു പറയാതിരിക്കാന്‍ ഇരുവരും ബോധപൂര്‍വം ശ്രമിച്ചു.

വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ വലിയ പദ്ധതി എന്ന നിലയിലാണ്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചത്. 11 ജില്ലകളില്‍ നടന്നുവരുന്ന പദ്ധതി മൂന്നു ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും എന്നു പറഞ്ഞ മന്ത്രി, ദേശീയ പദ്ധതിയാണെന്നത് ബോധപൂര്‍വം മറച്ചു വെച്ചു.

ആശുപത്രികളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ദേശീയ ഡയാലിസിസ് പദ്ധതി ആരംഭിക്കുമെന്ന് 2016-2017 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ ദേശീയ ആരോഗ്യ മിഷന് കീഴില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുകയും 2016ഏപ്രില്‍ മാസം പുറത്തിറക്കുകയും ചെയ്തു. വൃക്ക രോഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ഡയാലിസിസ് അധിഷ്ഠിത ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്

രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ശരീരത്തിനുള്ളില്‍ തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്.

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ വരെ പ്രതിമാസം 36,000 മുതല്‍ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

Tags: Dialysisപെരിറ്റോണിയല്‍ ഡയാലിസിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡയാലിസിസിന് വിധേയരായ രണ്ടു പേർ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു, മരണകാരണം അണുബാധയെന്ന് ബന്ധുക്കൾ

Kerala

സന്ദീപിന്റെ ജീവിതദുരിതം യൂസഫലി കണ്ടു; വൃക്ക മാറ്റിവയ്‌ക്കല്‍ ചികിത്സയ്‌ക്കായി 10 ലക്ഷം കൈമാറി

India

ആദ്യ വാഗ്ദാനം പാലിച്ച് സെയ്‌നി സര്‍ക്കാര്‍; വൃക്കരോഗികള്‍ക്ക് ഇനി ഡയാലിസിസ് സൗജന്യം

Kerala

പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മ അദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Health

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്, പെരിറ്റോണിയല്‍ ഡയാലിസിസ് എല്ലാ ജില്ലകളിലും

പുതിയ വാര്‍ത്തകള്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.