Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ക്രിസ്തുമതം സ്വീകരിക്കാന്‍ പീഡനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി ലാവണ്യയുടെ ആത്മഹത്യ; അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ലാവണ്യയുടെ മാതാപിതാക്കളും കോടതിയെ അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 01:28 pm IST
inIndia

ചെന്നൈ: ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്‌കൂള്‍ അധികൃതരുടെ പീഡനം സഹിക്കാനാകാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തെന്ന് പരാതി ഉയര്‍ന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.  തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ തിരുക്കാട്ടുപാളി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എം.ലാവണ്യയുയെ ആത്മഹത്യയാണ് സിബിഐ അന്വേഷണത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ലാവണ്യയുടെ മാതാപിതാക്കളും കോടതിയെ അറിയിച്ചിരുന്നു.  

സ്‌കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌കൂളിന് അടുത്തുള്ള സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹോസ്റ്റലിലാണ് ലാവണ്യ താമസിച്ചിരുന്നത്. എന്നാല്‍ മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ. ഇതിന്റെ പേരില്‍ പല രീതിയിലും സ്‌കൂള്‍ അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. പൊങ്കല്‍ അവധിക്ക് ലാവണ്യയെ വീട്ടിലേക്ക് വിടാനും അധികൃതര്‍ തയ്യാറായില്ല. അവധി ദിവസങ്ങളില്‍ സ്‌കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് പൂന്തോട്ടത്തില്‍ അടിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി എടുത്ത് കഴിച്ച് ലാവണ്യ ആത്മഹത്യാശ്രമം നടത്തിയത്.

കുട്ടി അവശയായതോടെ പ്രദേശത്തെ ക്ലിനിക്കില്‍ പ്രവേശിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം അറിയുന്നത്. മാതാപിതാക്കളെത്തിയാണ് ലാവണ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്നലെ അന്ത്യം സംഭവിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ ചിത്രീകരിച്ച ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതില്‍ ലാവണ്യ ഉന്നയിക്കുന്നത്.

ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തുടര്‍പഠനത്തിനും സഹായിക്കാമെന്ന് സ്‌കൂളുകാര്‍ വാഗ്ദാനം ചെയ്തതായി ലാവണ്യ ഈ വീഡിയോയില്‍ പറയുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലും ഇക്കാര്യം ചോദിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാത്തതോടെ അവര്‍ എപ്പോഴും ദേഷ്യപ്പെടുമായിരുന്നുവെന്നും ലാവണ്യ പറയുന്നുണ്ട്. റേച്ചല്‍ മേരി എന്നയാളുടെ പേരും ഇതില്‍ പറയുന്നുണ്ട്. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരുക്കാട്ടുപള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയിരുന്നു. ഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, രാഷ്‌ട്രീയ സംഘടനയായ ഇന്ദു മക്കള്‍ പാര്‍ട്ടി തുടങ്ങീ നിരവധി സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.  

Tags: christianഅന്വേഷണംCBIsuicide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.