Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വളപ്പൊട്ടുകള്‍

കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 07:00 am IST
in Literature

സജികുമാര്‍ കുഴിമറ്റം

സായന്തനമായിരുന്നു. സിന്ദൂരച്ഛവി പടര്‍ന്ന അസ്തമനാംബരത്തില്‍ ചെമ്പരത്തിത്തുമ്പിലെ പൂംപരാഗംപോലെ പീതവര്‍ണ്ണം ഇടചേര്‍ന്നലിഞ്ഞ് അലൗകിക ദീപ്തി പരത്തി. പകല്‍നീണ്ട പ്രയാണത്തില്‍ തളര്‍ന്ന ദേശാടനക്കിളികള്‍ രാവില്‍ ഒന്നിളവേല്‍ക്കാന്‍ ഉന്നതമായ വൃക്ഷശിഖരം തേടി ഇന്ദ്രധനുസ്സ് തീര്‍ത്ത് കിഴക്കോട്ടു പാ റിനീങ്ങി. 

വിളക്കാംകുന്നിനപ്പുറം ക്ഷേത്രശ്രീകോവിലില്‍ ദീപാരാധനയുടെ മണിമുഴങ്ങി. ഇടയ്‌ക്കയുടെ നാദമധുരത്തിനൊപ്പം ഗീതഗോവിന്ദത്തിന്റെ തേന്‍ശീലുകള്‍ നേര്‍ത്തകാറ്റില്‍ ഒഴുകിവന്നു. ആഹാ! എന്തു പ്രസന്നമാണീ പ്രണയസന്ധ്യ എന്നവന്‍ വിസ്മയംകൊണ്ടു.

തെങ്ങിന്‍തോപ്പിലെ വിജനമായ ഒറ്റയടിപ്പാതയില്‍ നിന്നും ആരും കാണുന്നില്ല എന്ന് ഒന്നൂടി ഉറപ്പാക്കി വയല്‍വരമ്പിലേക്ക് കാലെടുത്തു വയ്‌ക്കുമ്പോള്‍ കട്ടകാരകളും കൈതോലകളും വേലിപ്പരത്തികളും ചുറ്റിപ്പിണര്‍ന്ന തോട്ടുവക്കിലെ ചിറയില്‍ ഒരു ബിന്ദുപോലെ അവളുടെ മുഖം കണ്ടു.

തേന്മാവില്‍ ചുറ്റിയ വനജ്യോത്സ്‌നയുടെ തളിര്‍ലത പോലെ പ്രണയലോലയായി അവള്‍… നീളന്‍ നീലജൂബ്ബയുടെ പോക്കറ്റില്‍ അവന്‍ കൈകടത്തി. പൊതി ഭദ്രമായി അതിലുണ്ട് എന്ന് ഒന്നൂടിയുറപ്പാക്കി. വലിയ പരീക്ഷയുടെ ജയം കഴിഞ്ഞ് നടക്കാവിലെ ഉത്സവത്തിന് കൂട്ടുകാരി വാങ്ങിയ കുപ്പിവളകള്‍ കണ്ടപ്പോഴാണ് അവളും അതേപോലെ രണ്ടു ഡസന്‍ കുപ്പിവളകള്‍ വേണമെന്നു പറഞ്ഞത്.

പൂരവും വേലയും കൂടി നടക്കുന്നവനെങ്കിലും ഒരു ചിന്തിക്കടയുടെ മുന്നിലും കുപ്പിവളക്കിലുക്കങ്ങളും അതിലും മനോജ്ഞമായ കിളിക്കൊഞ്ചലുകളും കേട്ടുനിന്നിട്ടില്ലാത്തവന് ആ ആഗ്രഹത്തോടു മുഖംതിരിക്കാന്‍ ആവില്ലായിരുന്നു.  

വിളകൊയ്യാറായ വയല്‍വരമ്പില്‍ നിന്ന് തോട്ടുവക്കിലെ കൈതപ്പടര്‍പ്പിലേക്ക് കയറുമ്പോള്‍ മേലേമാനത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം  നേര്‍ത്ത ശശിലേഖയും ചിരിതൂവുന്നു. വളയിട്ട കൈകളുടെ ചന്തംകണ്ടുനില്‍ക്കേ ചന്ദനസുഗന്ധിയായി കുളിര്‍കാറ്റുവീശി… തണുവണിത്തെന്നലില്‍ തനുതളര്‍ന്നവള്‍ അവന്റെ മാറില്‍ച്ചേര്‍ന്നു.

വയല്‍വിജനതയില്‍ വളപ്പൊട്ടുകള്‍ തേങ്ങി….ഇളംമേനിയില്‍ ചോരച്ചുവപ്പാല്‍ അവ തീര്‍ത്ത സഹസ്രദള പദ്മങ്ങളില്‍ ഒന്നു ചുംബിക്കാനോ  തലോടാനോ പോലും ഇടതരാതെ മുറിവേറ്റ മനസ്സുമായി അവളോടിപ്പോയി. പൊട്ടിയ വളത്തുണ്ടുകള്‍ നിധിപോലെ നെഞ്ചോരംചേര്‍ത്ത് ഒരു ഭീരുവിനെപ്പോലെ പ്രയാണത്തിന്റെ തുടക്കം ആ രാവിലായിരുന്നു.

രണ്ടു വ്യാഴവട്ടങ്ങളുടെ ഇടവേളയ്‌ക്കു ശേഷം  അതേ വളപ്പൊട്ടുകളും നരച്ചു മുഷിഞ്ഞതെങ്കിലും അന്നത്തെ നീളന്‍ നീല ജൂബയുമായി തിരിച്ചെത്തിയ സന്ധ്യയില്‍ ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥലജല വിഭ്രാന്തിയില്‍ പെട്ട ദുര്യോധനനെപ്പോലെ വഴിയറിയാതെ അയാള്‍ കുഴങ്ങി. പഴയ തെങ്ങിന്‍തോപ്പിലെ ഒറ്റയടിപ്പാതയില്‍ നാലുവരിയുടെ ബൈപ്പാസ്.

അതിലെ വിളക്കുകാലിന്‍ ചുവട്ടില്‍ പഴയ  പുഴയോരത്തെ കട്ടകാരകളും കൈതോലകളും വേലിപ്പരത്തിയും നിറഞ്ഞ രഹസ്യസ്ഥലി തേടവേ ലേഖാലോലമായ ആകാശത്തെ ചുംബിക്കുന്ന  ഫഌറ്റ് സമുച്ചയം അയാളുടെ വയല്‍ക്കാഴ്ചകളെ എന്നേയ്‌ക്കുമായി മറച്ചുകളഞ്ഞു.

Tags: കഥസാഹിത്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

സമസ്ത കേരള സാഹിത്യ പരിഷത്തും ശ്രീകൃഷ്ണ കോളേജും സംയുക്തമായി സംഘടിപ്പിച്ച കോവിലന്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
Thrissur

കോവിലന്റെ സാഹിത്യരചനകള്‍ അനീതിക്കെതിരെ പ്രതികരിക്കാനുള്ള അധ്വാനം: രാധാകൃഷ്ണന്‍

Literature

മഴ നനയുന്ന കുട്ടി

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.