Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചരിത്രം കുറിക്കാന്‍ കോഹ്‌ലി റെഡി

കേപ്ടൗണിലെ പിച്ചില്‍ വിജയം നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തിളങ്ങണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറികള്‍ കുറിച്ച് ഫോമിലേക്കുയര്‍ന്നത് പ്രതീക്ഷ നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 12:00 am IST
in Cricket

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പുത്തന്‍ ചരിത്രമെഴുതാമെന്ന മോഹവുമായി ഇന്ത്യന്‍ ക്രിക്കറ്റ്  ടീം ഇറങ്ങുന്നു. പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം ടെസ്റ്റ് കേപ്ടൗണിലെ ന്യുലാന്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. ഇന്ത്യ ജയിച്ചാല്‍ അത് ചരിത്രമാകും. കാരണം ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍  ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 ന് കളി തുടങ്ങും.  

പുറവേദനയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നത് ഇന്ത്യക്ക് ആശ്വാസമാകും. എല്ലാ കണ്ണുകളും ക്യാപ്റ്റനിലാണ്. രണ്ട് വര്‍ഷമായി ടെസ്റ്റില്‍ ഒരു സെഞ്ച്വറിപോലുമില്ലാത്ത വിരാട് കോഹ്‌ലി അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് വിജയം ഒരുങ്ങും. പരമ്പര നിലവില്‍ സമനിലയാണ് (1-1). ആദ്യ ടെസ്റ്റില്‍ ഇന്ത്യയും കോഹ്‌ലി വിട്ടുനിന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയും വിജയം നേടി.  

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇത് ‘സ്‌പെഷ്യല്‍ ടെസ്റ്റാണ്’  കരിയറിലെ 99-ാം ടെസറ്റ്. കൂടാതെ കോഹ്‌ലിയുടെ മകളുടെ ഒന്നാം ജന്മദിനം ഈ ടെസ്റ്റിനിടയ്‌ക്കാണ്. ഈ സ്‌പെഷ്യല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വിജയമൊരുക്കിയാല്‍ അത് ചരിത്രവുമാകും- മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം.  

1992 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ 22 ടെസ്റ്റുകള്‍ കളിച്ചു. നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. പതിനൊന്നെണ്ണം തോറ്റു. ഏഴു മത്സരങ്ങള്‍ സമനിലയായി. കേപ്ടൗണില്‍ ഇന്ത്യ  അഞ്ചു ടെസ്റ്റുകള്‍ കളിച്ചു. ഇതില്‍ മൂന്നിലും ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. രണ്ട് ടെസ്റ്റുകള്‍ സമനിലയായി.  

കേപ്ടൗണിലെ പിച്ചില്‍  വിജയം നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തിളങ്ങണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറികള്‍ കുറിച്ച് ഫോമിലേക്കുയര്‍ന്നത് പ്രതീക്ഷ നല്‍കുന്നു. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും  നല്ല തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താം.  ഇന്ത്യന്‍ ബൗളിങ് മികച്ചതാണ്. എന്നാല്‍ ഒന്നാം നമ്പറായ പേസര്‍ ജസ്പ്രീത് ബുംറ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പരിക്കേറ്റ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കും. പകരം ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തുമെന്ന് കരുതാം. ആറടി ഉയരമുള്ള ഇഷാന്ത് ശര്‍മ്മയ്‌ക്ക് കേപ്ടൗണിലെ പിച്ചില്‍ മികവ് കാട്ടാനാകുമെന്നാണ് പ്രതീക്ഷ.  

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്‌ത്തിയത് ദക്ഷിണാഫ്രിക്കയുടെ ആത്മവീര്യം ഉയര്‍ത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍, റാസി വാന്‍ ഡെര്‍ ഡുസന്‍, ടെംമ്പാ ബാവുമ്മ എന്നിവരാണ് ബാറ്റിങ്ങളില്‍ അവരുടെ കരുത്ത്. ബൗളിങ്ങില്‍ പേസര്‍ കഗിസോ റബഡ, ലുങ്കി എന്‍ഗിഡി  തുടങ്ങിയവരാണ് ശക്തികേന്ദ്രങ്ങള്‍.  

Tags: indiaടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.