Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വെറ്റില വില്‍ക്കുമ്പോഴും ശേഖറിന്റെ മനസില്‍ വിരിയുന്നത് കവിത

സ്നേഹവീട് എന്ന സമൂഹ മാധ്യമ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ശേഖറിന്റെ കവിതാ സമാഹാരം പുസ്തകമാക്കാനുള്ള ഒരുക്കം ആരംഭിച്ചു. തൂലികയും കടലാസും, വായനപ്പുര, അക്ഷരത്തുള്ളികള്‍, അക്ഷര മലരുകള്‍ തുടങ്ങിയ നവ മാധ്യമ സാഹിത്യ കൂട്ടായ്‌മകളില്‍ സജീവമാണ് 54 കാരനായ ശേഖര്‍ ആലത്തൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 03:22 pm IST
inPalakkad

ആലത്തൂര്‍: കവിതയെഴുതാനുള്ള ‘മൂഡ്’ വരാന്‍ മിക്ക എഴുത്തുകാര്‍ക്കും പല സംഗതികളും ഒത്തുവരണം. ആലത്തൂര്‍ കോര്‍ട്ട് റോഡിലെ ഫാറൂഖിന്റെ വെറ്റിലക്കടയില്‍ ജോലിചെയ്യുന്ന ശേഖറിന് ജോലിക്കിടയിലും കവിതയെഴുത്തിനുള്ള ‘മൂഡ്’ വരും. വെറ്റിലയും അടയ്‌ക്കയുമൊക്കെ പൊതിഞ്ഞ് കൊടുക്കുമ്പോഴും മനസ് നിറയെ കവിതയാണ്. ജോലിക്കിടെയുള്ള സമയം തുണ്ടുകടലാസ് അടയ്‌ക്ക ചാക്കിന് മേലെവെച്ച് നിന്നുകൊണ്ടുതന്നെ വരികള്‍ കുറിക്കും.

വാനൂര്‍ വള്ളക്കുന്നത്താണ് ശേഖറിന്റെ വീട്. അഞ്ച് വര്‍ഷമായി വെറ്റിലക്കടയിലാണ് ജോലി. നേരത്തേ പരമ്പരാഗത തൊഴിലായ സ്വര്‍ണപ്പണിയും ധനകാര്യ സ്ഥാപനത്തിലെ ജോലിയും നോക്കിയിരുന്നു. ചെറുപ്പം മുതലുള്ള വായനയാണ് ശേഖറിനെ എഴുത്തുകാരനാക്കിയത്. 20 വര്‍ഷമായി കവിതയും ചെറുകഥയും എഴുതുന്നു. ഇതിനകം ആയിരത്തിലധികം കവിതകളും പത്ത് ചെറുകഥകളും പൂര്‍ത്തിയാക്കി.

സ്നേഹവീട് എന്ന സമൂഹ മാധ്യമ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ശേഖറിന്റെ കവിതാ സമാഹാരം പുസ്തകമാക്കാനുള്ള ഒരുക്കം ആരംഭിച്ചു. തൂലികയും കടലാസും, വായനപ്പുര, അക്ഷരത്തുള്ളികള്‍, അക്ഷര മലരുകള്‍ തുടങ്ങിയ നവ മാധ്യമ സാഹിത്യ കൂട്ടായ്‌മകളില്‍ സജീവമാണ് 54 കാരനായ ശേഖര്‍ ആലത്തൂര്‍.

പത്താം ക്ലാസ് വരെ മാത്രം പഠിച്ച ശേഖറിനെ അമ്മാവന്‍ ഹരിഹരനാണ് വായനയുടെ ലോകത്തേക്കാനിയച്ചത്. നല്ല വായനാശീലമുള്ള ഒരു സാധാരണക്കാരന്‍ മാത്രമാണ് ഹരിഹരന്‍. വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും അമ്മാവന്‍ ശേഖറിന് ചെറുപ്പത്തിലേ വായിക്കാന്‍ നല്‍കിയിരുന്നു. അമ്മാവനാണ് തന്റെ സൃഷ്ടികളുടെ പ്രധാന നിരൂപകനെന്ന് ശേഖര്‍ പറയുന്നു. ടൈലറിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭാര്യ പ്രിയ എല്ലാ പിന്തുണയും നല്‍കുന്നു. മക്കളായ പ്ലസ്ടു കഴിഞ്ഞ സ്നേഹയും ഒമ്പതാം ക്ലാസുകാരി ശ്വേതയും ഇപ്പോള്‍ നിരൂപണം ഏറ്റെടുത്തു.

കടയില്‍ നിന്ന് കുത്തിക്കുറിച്ച വരികള്‍ അതിരാവിലെ എഴുന്നേറ്റ് ചിട്ടപ്പെടുത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെക്കും. ഇദ്ദേഹത്തിന്റെ കവിതകള്‍ സിന്‍സി സെബാസ്റ്റ്യന്‍ എന്ന ഗായിക ആല്‍ബമാക്കിയിട്ടുണ്ട. മല്ലിക എന്ന അധ്യാപിക ചില കവിതകള്‍ ആലപിച്ച് ഓഡിയോ ആക്കി. ചുറ്റുപാടുമുള്ള സാധാരക്കാരുടെ ജീവിതവും പ്രാരാബന്ധവും സ്വപ്നങ്ങളും തമാശകളുമൊക്കെയാണ് രചനയുടെ വിഷയങ്ങള്‍.

Tags: കവിതSekharBetel leaves
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും….

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.