Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ അസദുദ്ദീന്‍ ഒവൈസി തീ തുപ്പുന്നു; വര്‍ഗ്ഗീയകലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗം നിരോധിക്കണമെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: 'മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം'. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്‌ക്കുള്ള ആഹ്വാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 09:45 pm IST
inIndia

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: ‘മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം’. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്‌ക്കുള്ള ആഹ്വാനം.

‘മോദിയും യോഗിയും എപ്പോഴും അധികാരത്തിലുണ്ടാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ മാറിയാല്‍ ആരാണ് നിങ്ങളെ രക്ഷിയ്‌ക്കുക? യോഗി അദ്ദേഹത്തിന്റെ ഗോരഖ്പൂരിലെ മഠത്തില്‍ പോകും, മോദി രാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം ഏതെങ്കിലും മലമുകളിലേക്ക് പോകും. ഇന്ന് ഞങ്ങള്‍ മുസ്ലിങ്ങള്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അതിക്രമങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. അള്ളാ അവന്റെ ശക്തിയാല്‍ നിങ്ങളെ നശിപ്പിക്കും,’- ഇങ്ങിനെ പോകുന്നു ഒവൈസിയുടെ വിദ്വേഷപ്രസംഗം.

നിരവധി ബിജെപി നേതാക്കള്‍ ഒവൈസിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രസംഗം വൈറലായി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഈ പ്രസംഗം നിരോധിക്കണമെന്നാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും യുപി സര്‍ക്കാരും ഒവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നു.

ഒവൈസി ഇന്ത്യയെ അഫ്ഗാനിസ്ഥാനായി കാണരുതെന്ന് ബിജെപിയുടെ മുസ്ലിം നേതാവായ മൊഹ്‌സിന്‍ റാസ പറഞ്ഞു. ‘ഇവിടെ താലിബാന്‍ ഭരണമല്ല. ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗം ഒവൈസി ഒഴിവാക്കണം,’ മൊഹ്‌സിന്‍ റാസ താക്കീത് ചെയ്യുന്നു. ഒവൈസിയെ മുഹമ്മദലി ജിന്നയുമായാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് വിനോദ് ബന്‍സാല്‍ താരതമ്യം ചെയ്തത്.

എന്നാല്‍ താന്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന് അംഗീകരിക്കാന്‍ ഒവൈസി തയ്യാറല്ല. ‘ഞാന്‍ കലാപത്തിനാഹ്വാനം ചെയ്യുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. കാണ്‍പൂരിലെ പൊലീസ് അതിക്രമത്തെക്കുറിച്ചാണഅ പറഞ്ഞത്. മോദിയും യോഗിയും ഉള്ളതിനാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാമെന്ന് ധരിക്കുന്ന പൊലീസുകാര്‍ക്കെതിരെയാണ് ഞാന്‍ അഭിസംബോധന ചെയ്തത്. ഞങ്ങളുടെ നിശ്ശബ്ദത അംഗീകാരമായി കാണരുത്. മോദിയും യോഗിയും വിരമിച്ചാല്‍ ആരാണ് പൊലീസുകാരെ രക്ഷിക്കാന്‍ എത്തുക എന്നേ ഞാന്‍ ചോദിച്ചുള്ളൂ,’ -ഒവൈസി ന്യായീകരിക്കുന്നു.

ഒവൈസി പ്രസംഗത്തില്‍ സൂചിപ്പിക്കുന്ന കാണ്‍പൂര്‍ സംഭവം ഇതാണ്. കാണ്‍പൂരിലെ ദെഹാത്തിലാണ് മുഹമ്മദ് റഫീക്കിന്റെ കേസ് ഉണ്ടായത്. മുഹമ്മദ് റഫീഖിന്റെ താടി പിടിച്ചുവലിച്ചുവെന്നും അദ്ദേഹത്തെ ആക്രമിച്ചവര്‍ മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. കാണ്‍പൂര്‍ പൊലീസിനെതിരെ ഈയൊരു പരാതി ഉന്നയിച്ചത് റഫീഖ് അലിയുടെ മരുമകളാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. റഫീഖ് അലി മൂന്നോ നാലോ പേര്‍ ചേര്‍ന്ന് എത്തി റസൂലാബാദിലെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസുകാരനെ ആക്രമിക്കുന്നു. ഒരു പൊലീസ് സംഘം അധികം വൈകാതെ റഫീക് അലിയുടെ വീട്ടില്‍ എത്തുന്നു. ഈ പൊലീസുകാര്‍ക്കെതിരെ റഫീഖ് അലിയുടെ മരുമകള്‍ അതിക്രമം നടത്തിയെന്ന് ആരോപണം ഉന്നയിച്ചു. അധികം വൈകാതെ റഫീഖ് അലിയുടെ കുടുംബം അവിടെ നിന്നും അപ്രത്യക്ഷമായി. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഏപ്രില്‍ 21ന് കേസെടുത്തു. എന്നാല്‍ ഒവൈസി ആരോപിക്കുന്നത് റഫീഖ് അലിയുടെ താടി പിടിച്ചുവലിച്ചെന്നും മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ട്?

മാത്രമല്ല, സത്യമല്ലാത്ത ഒരു സംഭവം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ പൊലീസ് മുഴുവന്‍ മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്ന ഒവൈസിയുടെ ആരോപണത്തില്‍ കഴമ്പില്ല. ഇത്തരം വര്‍ഗ്ഗീയവിദ്വേഷപ്രസംഗത്തിലൂടെ ഒവൈസിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടായേക്കാം. എന്നാല്‍ ഇത് ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ പ്രതിച്ഛായയാണ് തകര്‍ക്കുന്നത്.

Tags: അസാസുദ്ദീന്‍ ഒവൈസിവിദ്വേഷപ്രചാരണംവിദ്വേഷപ്രസംഗംprotestbjpപോലീസ്പ്രസംഗംupഅസദുദ്ദീന്‍ ഒവൈസിAsaduddin Owaisiഎഐഎംഐഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.