Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവനവന്റെയുള്ളിലെ ദൈവികതയെ കണ്ടെത്തുക

സനാതനധര്‍മ്മമനുസരിച്ച് സാധകന്‍ ഒരു പ്രത്യേകമാര്‍ഗ്ഗം മാത്രം അന്ധമായി പിന്‍തുടരണമെന്ന വാശി ആര്‍ക്കുമില്ല. അനേകം പൂക്കളില്‍ നിന്നും തേന്‍ ശേഖരിക്കുന്ന ശലഭങ്ങളെപ്പോലെയാണ് ഭാരതത്തിലെ ആത്മാന്വേഷികള്‍.ഇതുകൊണ്ടാണ് നമുക്ക് 33 കോടി ദേവന്‍മാരും ദേവതമാരുമുള്ളത്. ഇവയില്‍ മനുഷ്യരൂപത്തില്‍ മാത്രമല്ല പക്ഷിമൃഗാദിരൂപങ്ങളിലും വൃക്ഷലതാദി ഗണത്തിലുമുള്ള ദേവസങ്കല്‍പ്പങ്ങള്‍ നമുക്കുണ്ട്. മാത്രമല്ല വെറും കല്ലുംമരക്കഷണവും മണ്ണും ദേവതകളായികരുതാന്‍ നമുക്ക് മടിയില്ല. അങ്ങനെ എണ്ണമറ്റ ദേവതകളാണ് നമ്മെ പ്രചോദിപ്പിക്കാന്‍ സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ചു വച്ചിരിക്കുന്നത്. പ്രകൃതി തന്നെ നമുക്ക് ദേവതയാണ്. നദിയും മലയും കടലും അങ്ങനെ തന്നെ. എന്നാല്‍ സനാതനധര്‍മ്മതത്വത്തില്‍ ഇപ്പറഞ്ഞ എണ്ണമറ്റ നാമരൂപങ്ങള്‍ എല്ലാം ഒരേയൊരു പരംപൊരുളിന്റെ പ്രകടിതഭാവങ്ങള്‍ മാത്രമാണ്.'ഏകംസത്,വിപ്രാബഹുധാവദന്തി' എന്നതാണ് നമ്മുടെ ആപ്തവാക്യം. 'സത്യമൊന്ന്. ജ്ഞാനികള്‍ അതിനെ പലവിധത്തില്‍ വിശദീകരിക്കുന്നു'എന്നാണതിന്റെ സാരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 06:00 am IST
inSamskriti

ഡോ. സുകുമാര്‍, കാനഡ

ഒരാള്‍ സത്യാന്വേഷിയാവാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കു മുന്നില്‍ രണ്ടുവഴികളാണുള്ളത്. ഒന്ന് താരതമ്യേന എളുപ്പമാണെന്ന് പറയാം. അത് ഏതെങ്കിലും വിശ്വാസപരമായ മതങ്ങളുടെ ചട്ടക്കൂടില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച് അന്ധമായി അതിന്റെ സിദ്ധാന്തങ്ങള്‍ അണുവിട തെറ്റാതെ പിന്‍തുടരുകയെന്നതാണ്. രണ്ടാമത്തേത് കുറച്ച് ബുദ്ധിമുട്ടുള്ള ആത്മാന്വേഷണത്തിന്റെ പാതയാണ്. ഇതില്‍ നമുക്ക് മുന്‍പ് കടന്നുപോയിട്ടുള്ളവരുടെ ആത്മീയയാത്രയുടെ കഥകള്‍ തുറന്ന മനസ്സോടെ പഠിക്കാനുള്ള മനസ്സും സാധകന് കൂടിയേ തീരൂ.  

സനാതനധര്‍മ്മമനുസരിച്ച് സാധകന്‍ ഒരു പ്രത്യേകമാര്‍ഗ്ഗം മാത്രം അന്ധമായി പിന്‍തുടരണമെന്ന വാശി ആര്‍ക്കുമില്ല. അനേകം പൂക്കളില്‍ നിന്നും തേന്‍ ശേഖരിക്കുന്ന ശലഭങ്ങളെപ്പോലെയാണ് ഭാരതത്തിലെ ആത്മാന്വേഷികള്‍.ഇതുകൊണ്ടാണ് നമുക്ക് 33 കോടി ദേവന്‍മാരും ദേവതമാരുമുള്ളത്. ഇവയില്‍ മനുഷ്യരൂപത്തില്‍ മാത്രമല്ല പക്ഷിമൃഗാദിരൂപങ്ങളിലും വൃക്ഷലതാദി ഗണത്തിലുമുള്ള ദേവസങ്കല്‍പ്പങ്ങള്‍ നമുക്കുണ്ട്. മാത്രമല്ല വെറും കല്ലുംമരക്കഷണവും മണ്ണും ദേവതകളായികരുതാന്‍ നമുക്ക് മടിയില്ല. അങ്ങനെ എണ്ണമറ്റ ദേവതകളാണ് നമ്മെ പ്രചോദിപ്പിക്കാന്‍ സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ചു വച്ചിരിക്കുന്നത്. പ്രകൃതി തന്നെ നമുക്ക് ദേവതയാണ്. നദിയും മലയും കടലും അങ്ങനെ തന്നെ. എന്നാല്‍ സനാതനധര്‍മ്മതത്വത്തില്‍ ഇപ്പറഞ്ഞ എണ്ണമറ്റ നാമരൂപങ്ങള്‍ എല്ലാം ഒരേയൊരു പരംപൊരുളിന്റെ പ്രകടിതഭാവങ്ങള്‍ മാത്രമാണ്.’ഏകംസത്,വിപ്രാബഹുധാവദന്തി’ എന്നതാണ് നമ്മുടെ ആപ്തവാക്യം. ‘സത്യമൊന്ന്. ജ്ഞാനികള്‍ അതിനെ പലവിധത്തില്‍ വിശദീകരിക്കുന്നു’എന്നാണതിന്റെ സാരം.

ഭാരതീയതത്വശാസ്ത്രത്തിലെ ആറ് ശാഖകള്‍, ഷഡ്ദര്‍ശനങ്ങള്‍ എന്നറിയപ്പെടുന്നു. ബൗദ്ധം, ചര്‍വാകം, നൈയ്യായികം, ജൈനം, സാംഖ്യം, യോഗ എന്നിവയാണീ ആറ് ശാഖകള്‍. ഇവയില്‍ അദൈ്വതികളും ദൈ്വതികളുമുണ്ട്. അതിനു രണ്ടിനുമിടയ്‌ക്കുള്ള മറ്റനേകം മതങ്ങളുമുണ്ട്.നമ്മുടെ സുപ്രധാന ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും വേദവിജ്ഞാനമുത്തുകളുടെ വിശദ വിവരണത്തിനായി, പൊതുജനത്തിനുവേണ്ടി എഴുതി പ്രചരിപ്പിച്ചിട്ടുള്ള കഥകളാണ്. ഇവയെപ്പറ്റി ‘ന തു പരമാര്‍ത്ഥ്യം’ എന്ന് വ്യാസഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതായത് കഥകളെ അപ്പടി തന്നെ വിശ്വസിക്കേണ്ടതില്ല എന്നും അവ നമുക്ക് പകരുന്ന ആശയങ്ങള്‍ക്കാണ് പ്രാധാന്യം എന്നുമാണതിന്റെ ആശയം. ഈ വാക്യമുദ്ധരിച്ച് പുരാണേതിഹാസങ്ങളെ ഇകഴ്‌ത്താന്‍ ചിലരെങ്കിലും തുനിയുന്നുണ്ട്. എന്നാല്‍ രാമായണഭാരതങ്ങള്‍ തികച്ചും സത്യകഥനങ്ങളാണെന്ന് കരുതുന്നവരോടും, എല്ലാം വെറുംകെട്ടുകഥകളാണ് എന്ന മതമുള്ളവരോടും, സനാതനധര്‍മ്മത്തിന് വഴക്കില്ല. എന്നാല്‍ ഇതിഹാസപുരാണകഥകള്‍ ധര്‍മ്മസംസ്ഥാപന കര്‍മ്മത്തില്‍ നമുക്ക് വഴികാട്ടികളായി നിലകൊള്ളുന്നു എന്നത് വാസ്തവമത്രേ. ആ കഥകള്‍ക്ക് ധാര്‍മ്മികമായ ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. അയ്യപ്പചരിതവും അത്തരത്തിലുള്ള കഥകളില്‍നിന്നും എടുത്തിട്ടുള്ള പ്രചോദനപരമായ ഒരുത്തമ ഉപാഖ്യാനമത്രേ. ‘കഥകളില്‍ നിന്നും കാര്യമെന്ന’ അമൃത് കറന്നെടുക്കല്‍ സാധകന്റെ സാധനയുടെ ഭാഗമത്രേ.

ഏതൊരു പാറക്കഷണത്തിലും ഒരു ദേവതയെ കാണാനും കാണാതിരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഏതു ദേവതാരൂപത്തിലും ദിവ്യതയെ പൂജിക്കാനും സനാതനധര്‍മ്മത്തില്‍ സാധകന് അധികാരമുണ്ട്. കാരണം എല്ലാപാതകളും ഒരേയൊരു ലക്ഷ്യത്തിലേക്കാണ് അവനെ നയിക്കുന്നതെന്ന് നമുക്കുറപ്പുണ്ട്. എന്നാല്‍ ഒരുവന്റെ സാധനയിലുള്ള ശ്രദ്ധയും ഭക്തിയുമാണ് അവന്റെ സപര്യയെസാര്‍ത്ഥകമാക്കുന്നത് എന്നും നാമറിയണം. സാധനാസപര്യയുടെ ആര്‍ജ്ജവമനുസരിച്ച് സാധകന്റെ അനുഭവങ്ങള്‍ക്ക് വ്യത്യാസവുമുണ്ടായേക്കാം.

Tags: SABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

പുതിയ വാര്‍ത്തകള്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.