Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നന്ദകുമാർ സ്ഥിരം ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നവന്‍; എംജി വിസി അയാളുടെ സ്ഥിരം മദ്ധ്യസ്ഥൻ ; കുറിപ്പ് പങ്കുവെച്ച് ജീവൻ ജോബ് തോമസ്

നന്ദകുമാർ കളരിക്കല്‍ സ്ഥിരമായി ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നവനാണെന്ന് എഴുത്തുകാരന്‍ ജീവൻ ജോബ് തോമസ്. താൻ പിഎച്ച്ഡി ഗവേഷണ വിദ്യാർഥി ആയിരുന്നപ്പോൾ അക്കാലത്ത് ഗൈഡായിരുന്ന നന്ദകുമാർ കളരിക്കല്‍ തന്നെയും മറ്റ് വിദ്യാർഥികളെയും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെന്നും ജീവന്‍ ജോബ് തോമസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 10:11 pm IST
inKerala

കൊച്ചി: നന്ദകുമാർ കളരിക്കല്‍ സ്ഥിരമായി ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നവനാണെന്ന് എഴുത്തുകാരന്‍ ജീവൻ ജോബ് തോമസ്. താൻ പിഎച്ച്ഡി ഗവേഷണ വിദ്യാർഥി ആയിരുന്നപ്പോൾ  അക്കാലത്ത് ഗൈഡായിരുന്ന നന്ദകുമാർ കളരിക്കല്‍ തന്നെയും മറ്റ് വിദ്യാർഥികളെയും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെന്നും ജീവന്‍ ജോബ് തോമസ് പറഞ്ഞു.  

നന്ദകുമാർ കളരിക്കലിന്റെ സ്ഥിരം മധ്യസ്ഥനാണ് വൈസ്ചാൻസർ സാബു തോമസെന്ന് എഴുത്തുകാരനും മുൻ ഗവേഷക വിദ്യാർഥിയുമായ ജീവൻ ജോബ് തോമസ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചത്. അതോടൊപ്പം ദീപയുടെ സമരത്തെ പൊതുസമൂഹം പിന്തുണയ്‌ക്കണമെന്നും ജീവൻ ജോബ് തോമസ് പറഞ്ഞു.  

ഇന്ന് ദീപ പി മോഹൻ എന്ന വിദ്യാർത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാർ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്‌ക്കും എതിരെയാണ്. ഗവേഷക വിദ്യാർഥി ആയിരുന്ന കാലത്ത് ഒരു കെട്ട് ആൻസർ ഷീറ്റുകൾ കാണുന്നില്ല എന്ന് പറഞ്ഞ് തന്നെ നന്ദകുമാർ കുറ്റപ്പെടുത്തി. അതിന് കാരണം താനാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് നന്ദകുമാർ തിരിച്ചു വന്ന് എന്നെ വിളിച്ചു. പിന്നീട് ആൻസർ ഷീറ്റ് തന്റെ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് നന്ദകുമാർ ക്ഷമ പറഞ്ഞു.

ഇതേപോലെ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. ആറു വർഷത്തെ പിഎച്ച്ഡി കാലത്തെ എംജി സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ അനുഭവിച്ച വേദനകൾ, ഒഴുകിത്തീർത്ത കണ്ണുനീര്‍ ഒൻപതു വർഷങ്ങൾക്ക് ശേഷം ഇന്നും തന്നെ വേട്ടയാടുന്നുണ്ട്. പിടിച്ചു നിൽക്കാൻ മറ്റൊരു പാട് സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ അതിജീവിച്ചത്. അതില്ലാത്ത എത്രയോ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ജാതി എന്ന സാമൂഹിക യാഥാർത്ഥ്യം നിർമ്മിക്കുന്ന അസമത്വം ഏറ്റവും സൂക്ഷ്മ തലത്തിൽ ഇടപെടുന്നത് ഇതുപോലെയാണ്. ഞാനും ദീപ പി മോഹനും അനുഭവങ്ങളുടെ സമാനതയിലും വ്യത്യസ്തമാകുന്നതും സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ ദീപ പി മോഹനെ കേൾക്കേണ്ടിവരുന്നതും ഈ പറഞ്ഞ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഞങ്ങൾ രണ്ടു പേരിലും രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതു കൊണ്ടാണ്.

ഞങ്ങളാരും നന്ദകുമാർ കളരിക്കലിനെതിരെ ദീപ പോയതുപോലെ പോരാടാൻ പോയില്ല. എല്ലാവരും എങ്ങനെയെങ്കിലും പിഎച്ച്ഡി തീർക്കണം എന്ന് മാത്രം വിചാരിച്ചു. ഞാനാകെ ചെയ്തത് ഗവേഷണ രംഗത്തെ അടിമ ഉടമ ബന്ധത്തെ മുൻനിർത്തി മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ ലേഖനമെഴുതുക മാത്രമാണ്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെ ഫ്രീക്വൻസി ഇരട്ടിച്ച് മാസങ്ങളോളം നീണ്ടു നിന്ന ഡിപ്രഷൻ മാത്രമാണ് ആ ലേഖനം എനിക്ക് സമ്മാനിച്ചത്.- കുറിപ്പില്‍ പറയുന്നു.  

ദീപയേപ്പോലെ അന്ന് ഞങ്ങൾ സമരം ചെയ്ത് നന്ദകുമാറിന്റെ അബ്യൂസീവ് ബിഹേവിയറിന് തടയിടാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ദീപയ്‌ക്ക് ഈ മട്ടിൽ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. പക്ഷെ ഞങ്ങൾ എല്ലാവരും നീതിയേക്കാൾ കൂടുതൽ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടിൽ ദീപ വ്യത്യസ്തയാകുന്നത് അവൾ അവൾക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവർക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്.- ജീവന്‍ തോമസ് പറയുന്നു.  

നന്ദകുമാർ കളരിക്കലിൽ നിന്നും മാനസിക പീഡനങ്ങൾ അനുഭവിച്ചവരിൽ ദളിതല്ലാത്ത ഞാനൊ മറ്റുള്ളവരോ ഉണ്ട് എന്നത് കൊണ്ട് ദീപ അനുഭവിച്ച വിവേചനവും മാനസിക പീഡനങ്ങളും ജാതിപരമല്ലാതാകുന്നില്ല. പല തരം മുൻവിധികൾ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാർത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരധ്യാപകൻ എന്ന നിലയിൽ തുടരാൻ ഒരു കാരണവശാലും അർഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമർശങ്ങളും പ്രവർത്തികളും നന്ദകുമാർ കളരിക്കൽ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാൻ.

Tags: നന്ദകുമാർ കളരിക്കല്‍MG UniversityJobദീപാ മോഹനന്‍ജീവന്‍ ജോബ് തോമസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.