Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തീരദേശവാസികള്‍ ജപ്തി ഭീഷണിയില്‍; കിട്ടാക്കടം പിടിക്കാന്‍ നടപടിയുമായി ബാങ്കുകള്‍ രംഗത്ത്, സാവകാശം നല്‍കി രക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴീക്കോട് നീര്‍ക്കടവില്‍ ഇതിനകം 30 ഓളം കുടുംബങ്ങള്‍ക്ക് നവംബര്‍ ഒമ്പതിനു അദാലത്തില്‍ കുടിശ്ശിക അടയ്‌ക്കാനുള്ള അഴീക്കോട് സഹകരണ ബാങ്കിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 6, 2021, 10:31 am IST
inKannur

കണ്ണൂര്‍: ബാങ്ക് ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശവാസികളായ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ജപ്തി ഭീഷണിയില്‍. പ്രളയവും അതുകഴിഞ്ഞ് രണ്ടുവര്‍ഷമായി കൊവിഡ് മഹാമാരിയില്‍ തൊഴിലെടുക്കാനാവാതെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് ലോണ്‍ തിരിച്ചടക്കാനുള്ള നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ജപ്തി നടപടിക്ക് മുമ്പായുള്ള അദാലത്ത് നോട്ടീസുകള്‍ കഴിഞ്ഞ ദിവസം അയച്ചുതുടങ്ങി. മൊറട്ടോറിയം പിന്‍വലിച്ചതോടെയാണ് ബാങ്കുകള്‍ കിട്ടാക്കടം പിടിക്കാന്‍ നടപടി തുടങ്ങിയത്. കണ്ണൂരിലെ തീരദേശവാസികള്‍ക്കും നോട്ടീസ് കിട്ടിത്തുടങ്ങി. പ്രളയം വന്നപ്പോള്‍ നാടിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാന്‍ ആരും മുന്‍കൈയ്യെടുക്കുന്നില്ലെന്നും തീരദേശവാസികളുടെ ജീവിത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 

കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിച്ച് നാട് തൊഴില്‍ ജീവിതത്തിലേക്ക് പിച്ചവയ്‌ക്കുമ്പോഴാണ് ഇരുട്ടടിയായി ജപ്തി നടപടി വരുന്നത്. മത്സ്യത്തൊഴിലാളികളുടെ മിക്ക വാസകേന്ദ്രങ്ങളും തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ്. അതിനാല്‍ കിടപ്പാടവും ഉള്ള സ്ഥലവും വില്‍പ്പന നടത്തി ബാങ്ക് ലോണ്‍ അടയ്‌ക്കാനും പറ്റാതെയായി. തീരദേശ പരിപാലന നിയമപ്രകാരം കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥലത്തെ വീടും പറമ്പും വാങ്ങാനും ആരും തയ്യാറാവില്ല. ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാനാവാതെ അവര്‍ നട്ടംതിരിയുകയാണ്. 

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴീക്കോട്   നീര്‍ക്കടവില്‍ ഇതിനകം 30 ഓളം കുടുംബങ്ങള്‍ക്ക് നവംബര്‍ ഒമ്പതിനു അദാലത്തില്‍ കുടിശ്ശിക അടയ്‌ക്കാനുള്ള അഴീക്കോട് സഹകരണ ബാങ്കിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. മാഹി, ആയിക്കര, തലശ്ശേരി, പഴയങ്ങാടി, തുടങ്ങി ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് അതത് സഹകരണ ബാങ്കുകളില്‍ നിന്ന് നോട്ടീസ് അയച്ചു തുടങ്ങി. 

ഭീമമായ തുക ഒറ്റയടിക്ക് അടക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സാവകാശം നല്‍കി തങ്ങളെ രക്ഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ബാങ്ക് അധികൃതരോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നത്.

Tags: co-operative bankCoastalLoan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.