Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു-കശ്മീരില്‍ പൊതുസ്ഥലങ്ങളില്‍ സാധാരണക്കാരെ കൂട്ടമായി വകവരുത്തല്‍: തീവ്രവാദികളുടെലക്ഷ്യം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്കാരങ്ങള്‍ തടയല്‍

കേന്ദ്ര ജമ്മു-കശ്മീരിലെ സാധാരണപൗരന്മാരുടെ നേര്‍ക്കുള്ള തീവ്രവാദി ആക്രമണങ്ങള്‍ തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 04:19 pm IST
inIndia

ശ്രീനഗര്‍: കേന്ദ്ര ജമ്മു-കശ്മീരിലെ സാധാരണപൗരന്മാരുടെ നേര്‍ക്കുള്ള തീവ്രവാദി ആക്രമണങ്ങള്‍ തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. അവിടെ വന്‍തോതില്‍ വ്യവസായ വികസനം നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഒപ്പം പുറം സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവിടെ ഭൂമിവാങ്ങാനും വിടുവെയ്‌ക്കാനും കഴിയുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങള്‍ തടയാനാണ് കശ്മീരികളല്ലാത്തവരെ തിരഞ്ഞ് പിടിച്ച് കൊല്ലുന്നത്. പുറത്ത് നിന്നുള്ളവര്‍ കശ്മീരിലേക്ക് എത്തുന്നത് തടയാനും കൂടിയാണ് ഈ നീക്കം.  

പൊതുസ്ഥലങ്ങളില്‍ കൂട്ടായി കൊലപാതകം നടത്തുന്ന രീതിയാണ് ഇപ്പോള്‍ തീവ്രവാദികള്‍ അനുവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ ഒരാളെ, അല്ലെങ്കില്‍ രണ്ടു പേരെ , അതുമല്ലെങ്കില്‍ നാലോ അഞ്ചോ പേരെ കൊല്ലുക എന്നതാണ് രീതി. പൊതു സ്ഥലങ്ങളിലെ കൊലപാതകം പെട്ടെന്ന് മറ്റുള്ള സാധാരണക്കാരുടെ ഉള്ളില്‍ ഭയം ജനിപ്പിക്കും. അവര്‍ ഉടനെ പുതിയ മാറ്റങ്ങളെ സ്വീകരിക്കാന്‍ മടികാണിക്കും. അതോടെ തീവ്രവാദികള്‍ക്ക് അവരുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഉദാഹരണത്തിന് കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റിനെ വധിച്ചതോടെ കശ്മീരിലേക്ക് തിരിച്ചുവരാനിരുന്ന ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ ഭയന്നിരിക്കുകയാണ്. സിഖ് അധ്യാപികയുടെ കൊലപാതകം മൂലം കശ്മീരിലേക്ക് കുടിയേറാന്‍ മോഹിച്ചിരുന്ന സിഖുകാരെ രണ്ടുവട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ബീഹാറികളായ സാധാരണ തെരുവില്‍ മധുരം വില്‍ക്കുന്നവരെ വധിക്കുക വഴി കശ്മീരിലേക്ക് ഇത്തരം ചില്ലറ ബിസിനിസ്സിനായി വരാന്‍ മോഹിക്കുന്ന പുറം സംസ്ഥാനക്കാരെ തടയുകയാണ് ലക്ഷ്യം.  

കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്ത കേന്ദ്രം ഒരു പിടി പരിഷ്കാരങ്ങള്‍ നടപ്പാക്കാനിരിക്കുകയാണ്. ഇത് തടയുകയാണ് കശ്മീരിലെ സാധാരണക്കാരെ പൊതു ഇടങ്ങളില്‍വെച്ച് കൊലപ്പെടുത്തുക വഴി തീവ്രവാദികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്. ഒരു ബ്ലോഗില്‍ തീവ്രവാദികളുടെ ഈ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചനയുള്ളതായി എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലോഗ് കേന്ദ്ര െഎടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ ബ്ലോഗിലെ ഉള്ളടക്കം ഇതിനകം കശ്മീരിലെ വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ക്കിടയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ എത്തിയാണ് രണ്ട് ബീഹാറികളായ തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. മൂന്നാമത് ഒരാള്‍ക്ക് പരിക്കേറ്റു. എന്തായാലും തീവ്രവാദിവിരുദ്ധ നീക്കങ്ങളില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ 13 പേരെയാണ് സൈന്യം വധിച്ചത്.  

സാധാരണക്കാരുടെ ഈ കൊലപാതകം എന്‍ ഐഎ അന്വേഷിക്കാനൊരുങ്ങുകയാണ്. ഇതില്‍ ആറ് കൊലപാതകങ്ങളെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുക. കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റ് എംഎല്‍. ബിന്ദ്രുവിന്റെ കൊലപാതകത്തിന് പുറമെ, വിരേന്ദ്ര പസ്വാന്‍, സുപിന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരുടെ കൊലപാതകവും അന്വേഷിക്കും.ഇതിന് പുറെ കുല്‍ഗാമിലെ ബീഹാറില്‍ നിന്നുള്ള രണ്ട് സാധാരണ തൊഴിലാളികളുടെ കൊലയും എന്‍ ഐഎ അന്വേഷിക്കും. ഈ കൊലാപതകങ്ങളില്‍ പാകിസ്ഥാന് പങ്കുണ്ടോ എന്ന കാര്യവും കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങളുടെ ശൃംഖല നടത്തിയ ഒറ്റതിരിഞ്ഞുള്ള ആക്രമണാണോ ഇതെന്ന കാര്യവും അന്വേഷണപരിധിയില്‍പ്പെടും.

Tags: കശ്മീരി സിഖുകാര്‍ജമ്മു കശ്മീര്‍ജമ്മുദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എterroristsകശമീര്‍കശ്മീരി പണ്ഡിതര്‍തീവ്രവാദ ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.