Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപ്പലില്‍ ലഹരി മരുന്ന് എത്തിച്ച ശ്രേയസിനേയും ആര്യനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലെന്ന് എന്‍സിബി

ആര്യന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ല. സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്റെ പേരില്‍ ആര്യനെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീശ് മാനേശിണ്ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 11:52 am IST
in India

മുംബൈ : ആഡംബര കപ്പലില്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ എന്‍സിബി വീണ്ടും ചോദ്യം ചെയ്യും. ആര്യന് ലഹരിമരുന്ന് എത്തിച്ച മലയാളി ശ്രേയസിന് നായര്‍ക്കൊപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. ആര്യനുമായി ഇയാള്‍ക്ക് അടുത്തബന്ധമുള്ളതായാണ് സൂചന.  

കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച അത് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഗോവ ബന്ധമുള്ള ശ്രേയസ് കപ്പലില്‍ യാത്ര ചെയ്ത 25 ഓളം പേര്‍ക്ക് മയക്കുമരുന്ന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ചാറ്റില്‍ കോഡ് ഭാഷ ഉപയോഗിച്ചാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നത്.  

അതേസമയം ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസില്‍ ഇന്ന് അറസ്റ്റിലായതായി എന്‍സിബി അറിയിച്ചു. ആഡംബര കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഒരാളും മുംബൈ യോഗേശ്വരി ഏരിയയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏജന്റിനേയുമാണ് എന്‍സിബി ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഏജന്റില്‍ നിന്ന് മെപെഡ്രോണ്‍ മയക്കുമരുന്നും നാര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ പിടിച്ചെടുത്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.

നിലവില്‍ ആര്യന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആര്യനും സംഘത്തിനും അന്താരാഷ്‌ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. ഒരാഴ്ച കൂടി ആര്യന്‍ ഖാനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്. വാട്‌സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ അറസ്റ്റിലായവര്‍ക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജന്‍സി പറഞ്ഞു.ചാറ്റില്‍ കോഡ് വാക്കുകളില്‍ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എന്‍സിബി കോടതിയെ അറിയിച്ചു.

ആര്യനും സുഹൃത്തും നടനുമായ അര്‍ബാസ് മര്‍ച്ചന്റ് ഉള്‍പ്പടെ എട്ട് പേരെയാണ് ആഡംബര കപ്പലില്‍ നിന്നും പിടികൂടിയത്. ആര്യന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീശ് മാനേശിണ്ഡെ അറിയിച്ചു. സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്റെ പേരില്‍ ആര്യനെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷണിതാവായി മാത്രമാണ് കപ്പല്‍ യാത്രയ്‌ക്ക് ആര്യനെത്തിയതെന്നും മാനേശിണ്ഡെ പറഞ്ഞു.  

Tags: Drug Mafiaനാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.
India

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.