Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 12:43 pm IST
inKerala

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർക്ക് രാഷ്‌ട്രീയ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തൽ. ഇടത് അനുകൂല അധ്യാപക സംഘടനയായ കെആർടിഎയുടെ പേരാമ്പ്ര ബ്രാഞ്ച് ഭാരവാഹികളാണ് ഇരുവരും. കാവ്യ കൺവീനറും നിഷ്മ ജോയിന്റ് കൺവീനറുമായിരുന്നു എന്ന് വ്യക്തമാക്കുന്ന സംഘടനാ പോസ്റ്ററുകൾ പുറത്തുവന്നിട്ടുണ്ട്.

അധ്യാപികമാർ വർഷങ്ങളായി ഒരേ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. സാധാരണ ഒരു വർഷത്തേക്കുള്ള നിയമനമാണ് ഈ തസ്തികയിലേത്. എന്നാൽ ഇവർ തുടർച്ചയായി നിയമനം നേടിയ രാഷ്‌ട്രീയ സ്വാധീനത്താലാണ് എന്ന ആരോപണവും ശക്തമാണ്. മുൻപ് കേസിൽ ആദ്യം അറസ്റ്റിലായ കായിക അധ്യാപികയായ കീർത്തനയുടെ കയ്യിൽ നിന്നും സൂംബാ ഡാൻസ് പരിശീലന  സമയത്ത് ലഹരി പദാർത്ഥം താഴെ വീണിരുന്നു. കുട്ടികൾ അത് കണ്ട് പരാതി പറഞ്ഞെങ്കിലും അന്വേഷണമുണ്ടായില്ല. പകരം സംഭവം ഒതുക്കി തീർക്കുകയായിരുന്നു

മൂന്ന് അധ്യാപികമാരും  ലഹരി ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരി തേടിയാണ് അധ്യാപികമാർ ലഹരി ശൃംഖലയുമായി ബന്ധം സ്ഥാപിച്ചത്. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച പ്രതികൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പങ്കിട്ടെടുക്കുകയായിരുന്നു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിഞ്ഞു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും, കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയത്. പണം അയച്ചുകൊടുത്തവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.

അതേസമയം വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികമാര്‍ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടും. പ്രതികളുടെ അക്കൗണ്ട് വഴി ലഹരിക്കായി കോടികളുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിസാര ശമ്പളമുള്ളവരാണ് പിടിയിലായ അദ്ധ്യാപികമാര്‍. എന്നാല്‍ ഇവരുടെ അക്കൗണ്ടിലുള്ളത് ലക്ഷങ്ങളാണ്. കൂടാതെ ആഢംബര ജീവിതം നയിച്ചതിനും പോലീസ് തെളിവുകള്‍ കണ്ടെത്തി. പ്രതികള്‍ ലഹരി വില്‍പന വഴി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി കെ. കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 28ന് അറസ്റ്റിലായ സഫുവാന്‍ അടക്കം അഞ്ച് പ്രതികളാണ് ഇതുവരെ കേസില്‍ പിടിയിലായിട്ടുള്ളത്. അവസാനം പിടിയിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് ഒരു കോടിയിലേറെ രൂപയുടെ ഇടപാടാണ്. സാധാരണ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ജിജിലിന്റെ അക്കൗണ്ടിലേക്ക് വന്ന പണം ലഹരി ഇടപാടിലൂടെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ അദ്ധ്യാപികമാരായതിനാല്‍ ഇവര്‍ കുട്ടികളെയും ലഹരി വില്‍പനയുടെ ഭാഗമാക്കിയോയെന്ന വലിയ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇതുവരെ രക്ഷിതാക്കളില്‍ നിന്നോ മറ്റോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റൂറല്‍ എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

Tags: Drug MafiaVADAKARA MDMA CASELeft-leaning teachers' organizationPerambra MDMA case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.