Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ഷകരെ മറയാക്കിയുള്ള അക്രമം നിര്‍ത്തണം

കര്‍ഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. കര്‍ഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് പല റിപ്പോര്‍ട്ടുകളുമുണ്ട്. ചില ഗുണ്ടാസംഘങ്ങള്‍ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 05:00 am IST
inEditorial

ഉത്തര്‍പ്രദേശടക്കം പല സംസ്ഥാനങ്ങളിലും കര്‍ഷകരുടെ പേരില്‍ പ്രതിപക്ഷം അക്രമ സമരമാണ് നടത്തുന്നത്. അതിന്റെ ഒടുവിലത്തെ സംഭവമാണ് ഞായറാഴ്ചത്തേത്. കേന്ദ്രമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തടയാനെത്തിയ ഒരു സംഘം ആള്‍ക്കാര്‍ സൃഷ്ടിച്ച പ്രകോപനമാണ് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ മന്ത്രിമാര്‍ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ഹെലിപ്പാഡില്‍ ജനക്കൂട്ടം എത്തിയത്. എന്നാല്‍ മന്ത്രിമാര്‍ റോഡുമാര്‍ഗം പോ

യതിനാല്‍ സമരം പൊളിഞ്ഞുപോയി. ഹെലിപ്പാഡിലെത്തിയ കാറുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെന്ന പേരില്‍ വന്നവര്‍ വെടിയുതിര്‍ത്തു. സമരക്കാരായ നാലുപേരും സമരക്കാരുടെ പ്രകോപനത്തില്‍ അഞ്ചുപേരുമാണ് മരിച്ചത്. സംഘടനാപരമായും രാഷ്‌ട്രീയമായും അധഃപതിച്ച പ്രതിപക്ഷമാണ് കര്‍ഷകരെ മറയാക്കി അരങ്ങുവാഴുന്നത്. അടുത്തവര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാമെന്ന വ്യാമോഹത്താലാണ് ഇത്തരം ചോരക്കളികള്‍. മന്ത്രിമാരുടെ കാറുകള്‍ സമരക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി എന്നാണ് ചില മാധ്യമങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും പ്രചരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവന്നതോടെ സ്ഥിതിമാറി. സമരക്കാരുടെ യഥാര്‍ത്ഥമുഖം പകര്‍ത്തിയതിന് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് കോണ്‍ഗ്രസ്-എസ്പി  നേതാക്കള്‍ ഓടിയെത്താന്‍ നോക്കിയതും സംശയാസ്പദമാണ്.

ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, കോണ്‍ഗ്രസിന്റെ പ്രിയങ്കയെ വീട്ടുതടങ്കലിലാക്കിയെങ്കിലും അവര്‍ വീടുവിട്ടിറങ്ങി പോലീസ് കസ്റ്റഡിയിലായി. കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് തയാറാക്കിയ എഫ്‌ഐആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് കേസ്.  സംഘര്‍ഷം നിലനില്ക്കുന്ന ലഖിംപുര്‍ ഖേഡിയിലേക്കുള്ള യാത്ര പോലീസ് വിലക്കി. അഖിലേഷ് യാദവിന്റെ വസതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ലഖിംപൂരില്‍ നാല് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖം നോക്കാതെ നടപടികളെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം വീതവും നല്‍കും.

കര്‍ഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. കര്‍ഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് പല റിപ്പോര്‍ട്ടുകളുമുണ്ട്. ചില ഗുണ്ടാസംഘങ്ങള്‍ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്. എന്തായാലും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ യോഗിയ്‌ക്കൊപ്പം, കര്ഷകസംഘടനയായ ബികെയു നേതാവ് രാകേഷ് ടിക്കായത്തും പങ്കെടുത്തു. കര്‍ഷകരുമായി സമവായത്തിലെത്തിയതിന് ശേഷമാണ് കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയത്. കര്‍ഷക നിയമത്തിലെ വിയോജിപ്പ് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയ ദിവസം തന്നെ യുപിയില്‍ ചോരക്കളി നടത്തിയത് ദുരൂഹമാണ്. മാസങ്ങള്‍ നീണ്ട സമരം നിരാശയിലേക്ക് കൂപ്പുകൂത്തുമ്പോഴാണ് അക്രമങ്ങളിലേക്ക് നീണ്ടത്. നേരത്തെ ഹരിയാനാ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇത്തരമൊരു നീക്കം നടത്തിയിരുന്നു. നേതാക്കളേയും സ്ഥാപനങ്ങളേയും തകര്‍ക്കാനുള്ള പുതിയ നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പങ്കാളിത്തം വ്യക്തമാണ്. അനിശ്ചിതമായി ദേശീയപാത കീഴടക്കി നടത്തുന്ന സമരത്തെ സുപ്രീം കോടതിയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഏതായാലും, ജനങ്ങളെ അനാവശ്യമായി ദ്രോഹിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചേ പറ്റൂ.

Tags: ലഖിംപൂര്‍ അക്രമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാടിപ്പകഴ്‌ത്തിയ പ്രിയങ്കയുടെ യുപി പരീക്ഷണം പൊളിഞ്ഞു; 148 വനിതകളില്‍ ജയിച്ചത് ഒരാള്‍ മാത്രം; എന്തിന് ഇങ്ങിനെയൊരു നേതാവെന്ന് അണികള്‍

India

‘കര്‍ഷകസമരത്തിലൂടെ ബിജെപിയെ അട്ടിമറിക്കാന്‍ പിച്ചൊരുക്കി, പക്ഷെ സമാജ് വാദി ശരിക്കും പന്തെറിഞ്ഞില്ല’- നിരാശയോടെ യോഗേന്ദ്ര യാദവ്

India

ലഖിംപൂര്‍ഖേരി, ഹത്രാസ്, സ്വാമി പ്രസാദ് മൗര്യ, കോവിഡ് പ്രതിരോധവീഴ്ച…പ്രതിസന്ധികളെല്ലാം കടന്നു; യുപിയില്‍ 44 ശതമാനം വോട്ട് നേടി ബിജെപി

India

ലഖിംപൂര്‍ ഖേരിയില്‍ ബിജെപി പ്രവര്‍ത്തകരെ അടിച്ചുകൊന്ന കേസില്‍ രണ്ട് കര്‍ഷകരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം

India

നേരത്തെ പിരിഞ്ഞ് രാജ്യസഭ; പ്രതിപക്ഷം വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയതില്‍ വീണ്ടും ദുഖിതനായി വെങ്കയ്യ നായിഡു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.