Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേരത്തെ പിരിഞ്ഞ് രാജ്യസഭ; പ്രതിപക്ഷം വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയതില്‍ വീണ്ടും ദുഖിതനായി വെങ്കയ്യ നായിഡു

രാജ്യസഭയുടെ ശീതകാലസമ്മേളനം നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനാല്‍ വിചാരിച്ചതിനേക്കാള്‍ കുറഞ്ഞ തോതില്‍ മാത്രമേ രാജ്യസഭാ നടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞൂള്ളൂവെന്നതില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വീണ്ടും ദുഖാര്‍ത്തനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 04:53 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസഭയുടെ ശീതകാലസമ്മേളനം നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനാല്‍ വിചാരിച്ചതിനേക്കാള്‍ കുറഞ്ഞ തോതില്‍ മാത്രമേ രാജ്യസഭാ നടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞൂള്ളൂവെന്നതില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വീണ്ടും ദുഖാര്‍ത്തനായി.

ഇതിന് മുന്‍പ് മണ്‍സൂണ്‍ കാലത്തും സഭാസമ്മേളനം വിലപ്പെട്ട എത്രയോ മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയെന്ന വിഷയമുയര്‍ത്തി വെങ്കയ്യ നായിഡു പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ശീതകാലസമ്മേളനത്തിലും രാജ്യസഭ ഫലപ്രദമായി നടത്തിക്കൊണ്ടുവാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണെന്ന് അദ്ദേഹം വീണ്ടും വിലപിക്കുകയാണ്. ഫലപ്രദമായ ചര്‍ച്ചകളില്ല. പ്രസംഗങ്ങളില്ല. സഭാ നടപടികളുടെ മേല്‍ പ്രതിപക്ഷത്തിന്റെ ബോധപൂര്‍വ്വമായ തടസ്സപ്പെടുത്തല്‍ മാത്രമാണ് നടക്കുന്നത്. ഇതേച്ചൊല്ലിയാണ് രാജ്യസഭയില്‍ ഏറെക്കാലത്തെ അനുഭവപരിചയമുള്ള വെങ്കയ്യ നായിഡു ദുഖിതനായത്.  

ബുധനാഴ്ച ലിസ്റ്റ് ചെയ്ത പേപ്പറുകളും റിപ്പോര്‍ട്ടുകളും മേശപ്പുറത്ത് വെച്ചയുടന്‍ സഭാംഗങ്ങളുമായി തനിക്ക് സന്തോഷപൂര്‍വ്വം പങ്കുവെയ്‌ക്കാന്‍ ഒന്നുമില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ‘സഭാസമ്മേളനം എങ്ങിനെ വ്യത്യസ്തവും മെച്ചപ്പെട്ടതും ആക്കാമെന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യണം. ഈ സഭാനടപടികളുടെ ഗതിവിഗതികളെക്കുറിച്ച് സുദീര്‍ഘമായി സംസാരിക്കാനില്ല. അതെന്നെ വിമര്‍ശനാത്മകമായി സംസാരിക്കാന്‍ പ്രേരിപ്പിക്കും,’ വെങ്കയ്യ നായിഡു പറഞ്ഞു.  

‘റൂളിംഗുകളും നിയന്ത്രണങ്ങളും സഭാപ്രക്രികളും കൃത്യമായി പിന്തുടരേണ്ടതുണ്ട്, അതേ സമയം മാന്യതയും പതിവുകളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കേണ്ടതുമുണ്ട്,’- അദ്ദേഹം പറഞ്ഞു.  

സംഭവിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം അംഗങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിശാലതാല്‍പര്യത്തിന് ക്രിയാത്മകവും മികച്ചതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നമ്മള്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യമുയര്‍ത്തിയും ലഖിംപൂര്‍ ഖേരി അക്രമപ്രശ്‌നമുന്നയിച്ചും പ്രതിപക്ഷം ഉയര്‍ത്തിയ ബഹളം നിരവധി തവണ സഭാനടപടികള്‍ നിര്‍ത്തിവെയ്‌ക്കുന്നതിന് കാരണമായി. 

Tags: houseരാജ്യസഭChairmanവെങ്കയ്യനായിഡുലഖിംപൂര്‍ അക്രമംലഖിംപൂര്‍ ഖേരിഎംപിമാരുടെ സസ്‌പെന്‍ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.