Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തിയുടെ പൂക്കാലം

സന്ധ്യയാവുന്നതോടെ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമായി അണിഞ്ഞൊരുങ്ങി സ്ത്രീകള്‍ ബാട്ടുകമ്മ താലവുമായി മൈതാനങ്ങളിലേക്കെത്തും. അവിടെ, വൃത്താകൃതിയിലാണ് താലങ്ങളോരോന്നും ഇറക്കി വയ്‌ക്കുക. തുടര്‍ന്ന് ദേവീസ്തുതികളും നാടന്‍ പാട്ടുകളുമായി താലങ്ങളെ വലം വച്ച് സ്ത്രീകള്‍ നൃത്തമാടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 05:00 am IST
inSamskriti

നാട്ടുപൂക്കള്‍ മെടഞ്ഞു കെട്ടി, കുന്നുപോലെ ഒരുക്കിയെടുത്ത് കുളത്തിലും നീരൊഴുക്കിലും ഭക്തിപൂര്‍വം ഒഴുക്കുന്നൊരു മഴക്കാല കാഴ്ച. തെലങ്കാനയുടെ ‘ബാത്തുകമ്മ’ ഉത്സവത്തെ ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം.  

സര്‍വൈശ്വര്യ പ്രദായിനിയായ ഗൗരിയാണ് തെലുഗരുടെ ബാത്തുകമ്മ. ആദിപരാശക്തിയുടെ ചൈതന്യം നിറയുന്ന നവരാത്രിനാളുകളിലാണ് ബാത്തുകമ്മ ആഘോഷങ്ങളും നടക്കുന്നത്.  

മണ്‍സൂണിലെ മഴയില്‍  നീര്‍ത്തടങ്ങളിലെ വെള്ളം മലിനമാകുമ്പോള്‍ ശുദ്ധീകരിക്കുകയെന്ന പാരിസ്ഥിതിക ധര്‍മം കൂടി ബാത്തുകമ്മ നിറവേറ്റുന്നു.  

ബാത്തുകമ്മ ആഘോഷങ്ങള്‍ക്കായി വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃഗൃഹത്തില്‍ നിന്നും സ്വന്തം വീടുകളിലേക്കെത്തും. സ്ത്രീകളുടെ കൂട്ടായ്‌മയാണ് ആഘോഷങ്ങളുടെ കാതല്‍. ബാത്തുകമ്മയൊരുക്കിയ ശേഷം അയല്‍വീടുകളിലെ സ്ത്രീകള്‍ സമീപത്തെ മൈതാനങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ഒത്തു ചേരും.  

അതിനു മുന്നോടിയായി ചില ഒരുക്കങ്ങളുണ്ട്. പൂക്കള്‍ ശേഖരിക്കലാണ് മുഖ്യം. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ്  പൂക്കളിറുക്കുക. പ്രാേദശികമായി കാണുന്ന പൂക്കള്‍ക്കാണ് പ്രാമുഖ്യം. ഔഷധഗുണമുള്ളവ കൂടുതലായി ശേഖരിക്കും. പിന്നീട് കുടുംബാംഗങ്ങളെല്ലാം പൂക്കള്‍ നീളത്തില്‍ കൊരുത്തെടുക്കും. പിച്ചളത്താലങ്ങളില്‍ മുളകൊണ്ടു കെട്ടിയെടുക്കുന്ന കുഞ്ഞു പിരമിഡുകള്‍ക്കു മീതെ പൂമാല ചുറ്റിയെടുക്കുന്നതാണ് ബാട്ടുകമ്മ ഒരുക്കം.  

സന്ധ്യയാവുന്നതോടെ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമായി അണിഞ്ഞൊരുങ്ങി സ്ത്രീകള്‍ ബാട്ടുകമ്മ താലവുമായി മൈതാനങ്ങളിലേക്കെത്തും. അവിടെ, വൃത്താകൃതിയിലാണ് താലങ്ങളോരോന്നും ഇറക്കി വയ്‌ക്കുക. തുടര്‍ന്ന് ദേവീസ്തുതികളും നാടന്‍ പാട്ടുകളുമായി താലങ്ങളെ വലം വച്ച് സ്ത്രീകള്‍ നൃത്തമാടും.  

അതുകഴിഞ്ഞ് താലമെടുത്ത് തലയിലേറ്റി ഘോഷയാത്ര. മണ്ണുകൊണ്ടുള്ള ഗൗരീവിഗ്രഹങ്ങളും ഘോഷയാത്രയായി കൊണ്ടു പോകാറുണ്ട്. സമീപത്തെ കുളങ്ങളോ മറ്റേതെങ്കിലും നീരുറവകളോ ആയിരിക്കും ലക്ഷ്യസ്ഥാനം. പൂക്കളും ഗൗരീ വിഗ്രഹവും അവിടെ നിമജ്ജനം ചെയ്യുന്നതോടെ ബാത്തുകമ്മ ചടങ്ങുകള്‍ അവസാനിക്കും. വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവ് ഈ പൂക്കള്‍ക്ക് ഉണ്ടെന്നാണ് വിശ്വാസം.  

നാട്ടുപൂക്കള്‍ നാടുനീങ്ങിയതോടെ ഓണത്തിന് നമ്മള്‍ ആശ്രയിച്ചു പോരുന്നത് പൂ വിപണികളെയാണ്. ഗ്രാമങ്ങള്‍ ചുരുങ്ങി നഗരങ്ങള്‍ പടര്‍ന്നേറിയതോടെ ബാത്തുകമ്മയ്‌ക്കും നാടന്‍പൂക്കള്‍ ഇല്ലാതെയായി. എങ്കിലും തെലുഗു ജനത പാരമ്പര്യം കൈവിടാതെ ആഘോഷത്തിന്റെ പരകോടിയിലെത്തിക്കുന്നു ‘ബാത്തുകമ്മ’യെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.