Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പട്ടണം ഉത്ഖനനത്തിന് പിന്നില്‍ ദുരൂഹ ബന്ധങ്ങള്‍; ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധ ചരിത്രങ്ങള്‍

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാ. ഗാസ്പര്‍രാജും അദ്ദേഹത്തിന്റെ സംഘടനയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ മറ്റ് ചിലരും ഗവേഷണത്തിന്റെ ഭാഗമാണ്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 21, 2021, 05:20 pm IST
inKerala
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തുടരുന്ന പട്ടണം ഉത്ഖനനം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തുടരുന്ന പട്ടണം ഉത്ഖനനം

തൃശ്ശൂര്‍: ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള പട്ടണം ഉത്ഖനനത്തിന് പിന്നിലെ ദുരൂഹ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലും സമാന രീതിയില്‍ തമിഴ്‌നാട്ടിലും ഉത്ഖനനത്തിന് നേതൃത്വം നല്കുന്ന ചിലര്‍ക്ക് നിരോധിത ഭീകര സംഘടന എല്‍ടിടിഇയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാണ് ആവശ്യം. പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ഉത്ഖനനം നിര്‍ത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണം.

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാ. ഗാസ്പര്‍രാജും അദ്ദേഹത്തിന്റെ സംഘടനയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ മറ്റ് ചിലരും ഗവേഷണത്തിന്റെ ഭാഗമാണ്.  

തമിഴ് വേറിടല്‍ വാദത്തിന് ചരിത്രപരമായി സാധുത നല്കാനുള്ള ശ്രമമാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ആരോപണം. ഇടതു ചരിത്രകാരന്മാരും ബുദ്ധിജീവികളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. 2008ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ് പട്ടണം ഉത്ഖനനത്തിന് ആരംഭം. പ്രാചീന തമിഴകത്തിന്റെ പ്രാഗ്-ചരിത്രം (പ്രീ ഹിസ്റ്റോറിക്) അന്വേഷിച്ചാണ് ഗവേഷണമെന്നാണ് കെസിഎച്ച്ആര്‍ അന്ന് കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിനെയും പൊതുസമൂഹത്തെയും ധരിപ്പിച്ചിരുന്നത്.  

2016ല്‍ കെസിഎച്ച്ആറിന്റെ അനുമതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള പാമയ്‌ക്ക് ലൈസന്‍സ് ലഭിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതിയംഗമായിരുന്ന ഇടതുപക്ഷ ചരിത്രകാരന്‍ ഡോ. കെ. രാജന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും വ്യക്തമായിട്ടുണ്ട്. പഞ്ചാബിലെ സിഖ് വേറിടല്‍ വാദം പോലെ ദക്ഷിണേന്ത്യയില്‍ തമിഴ് വേറിടല്‍ വാദം വളര്‍ത്താന്‍ ആവശ്യമായ കൃത്രിമ ചരിത്രം നിര്‍മിച്ചെടുക്കുകയെന്ന ദൗത്യമാണ് ഡോ. ചെറിയാന്റെ നേതൃത്വത്തിലെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

പട്ടണം ഉത്ഖനനം: ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധ ചരിത്രങ്ങള്‍

തൃശ്ശൂര്‍: പട്ടണം ഉത്ഖനനം സംബന്ധിച്ച ഡോ. ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധങ്ങളാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011ല്‍ തിരുവനന്തപുരത്ത് നടന്ന ആര്‍ക്കിയോളജി കോണ്‍ഫറന്‍സില്‍ ഡോ. ചെറിയാന്‍ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചുവെങ്കിലും രൂക്ഷവിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.  

രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന മുസിരിസ് കൊടുങ്ങല്ലൂരല്ലെന്നും പറവൂരിനടുത്ത പട്ടണം എന്ന ചെറിയ സ്ഥലമാണെന്നുമായിരുന്നു ചെറിയാന്റെ വാദം. ബിസി ഒന്നാം നൂറ്റാണ്ടില്‍ തമിഴ് ചേര രാജാക്കന്മാര്‍ പട്ടണം കേന്ദ്രമാക്കി ഭരണം നടത്തിയെന്നും പ്രാചീന റോമുമായി വ്യാപാര ബന്ധം പുലര്‍ത്തിയെന്നും സ്ഥാപിക്കാനാണ് ശ്രമം നടന്നത്. സെന്റ് തോമസിന്റെ വരവും ക്രിസ്തുമതത്തിന്റെ വ്യാപനവും സംബന്ധിച്ച നിഗമനങ്ങളും ചെറിയാന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു.  

ഡോ. ചെറിയാന്റെയും ഫാ. ഗാസ്പര്‍ രാജിന്റെയും നേതൃത്വത്തില്‍ ഇതേ ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ കീഴടി, ഉറൈയൂര്‍, കാവേരിപട്ടണം, അരിക്കമേട് എന്നിവിടങ്ങളിലും സമാനമായ ഗവേഷണം ആരംഭിക്കുകയും ഇത്തരം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.  

തെറ്റായ ചരിത്രമാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന് 2011-ല്‍ തന്നെ തമിഴ്‌നാട് ആര്‍ക്കിയോളജി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ആര്‍. നാഗസ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് എ. സുന്ദരയും ഇതേ അഭിപ്രായം രേഖപ്പെടുത്തി. ഡോ. ചെറിയാനുള്‍പ്പെടെ ഉത്ഖനനത്തിന് നേതൃത്വം നല്കിയവരാരും ആര്‍ക്കിയോളജിസ്റ്റുകളല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.