Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയുടെ ആളോഹരി വരുമാനം അഞ്ചുവര്‍ഷത്തില്‍ ഇന്ത്യയേക്കാള്‍ കൂടുതലാക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രേശിന്റെ ആളോഹരി വരുമാനം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യയുടേതിനേക്കാള്‍ വര്‍ധിപ്പിക്കുമെന്ന് വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 04:25 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രേശിന്റെ ആളോഹരി വരുമാനം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യയുടേതിനേക്കാള്‍ വര്‍ധിപ്പിക്കുമെന്ന് വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്.

വാരണാസിയില്‍ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യോഗി ഈ വെല്ലുവിളി ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശിന്റെ ഇപ്പോഴത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) 17.06 ട്രില്ല്യണ്‍ രൂപയാണ്. എന്നാല്‍ ഇന്ത്യയുടെ ജിഎസ്ഡിപിയാകട്ടെ 222.48 ട്രില്ല്യണ്‍ രൂപയാണ്.

ഒരു രാജ്യത്തെയോ ഒരു പ്രദേശത്തെയോ ഒരു പൗരന്‍ സമ്പാദിക്കുന്ന ശരാശരി രൂപയാണ് ആ രാജ്യത്തെ, പ്രദേശത്തെ ആളോഹരി വരുമാനം.  മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ ആ രാജ്യത്തിന്റെ (അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ) മൊത്തം ജനസംഖ്യയുമായി ഹരിക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ആ രാജ്യത്തിന്റെ ((അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ)  ആളോഹരി വരുമാനം.ഇന്ത്യയുടെ ആളോഹരി വരുമാനം ഇപ്പോള്‍ 1947 ഡോളറാണെങ്കില്‍ ഉത്തര്‍പ്രദേശിന്‍റേത് ഇപ്പോള്‍ വെറും ആയിരം ഡോളറാണ്.   ഒരു സംസ്ഥാനത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനം കണക്കാക്കാന്‍ ആളോഹരി വരുമാനം നല്ലൊരു അളവുകോലാണ്. ആളോഹരി വരുമാനം കൂടുന്തോറും ആ രാജ്യം, പ്രദേശം, അതല്ലെങ്കില്‍ സംസ്ഥാനം കൂടുതല്‍ അഭിവൃദ്ധിയിലാണെന്ന് കരുതാം. 

2020ല്‍ ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തില്‍ ജിഡിപി 24.4 ശതമാനം ചുരുങ്ങിയിരുന്നു. ഇപ്പോഴും ഇന്ത്യയുടെ സമ്പദ്ഘടന കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 2021-22ല്‍ ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 32,38,020 കോടി രൂപയായിരുന്നു. ഇത് 2019-20 കാലഘട്ടത്തേക്കാള്‍ (കോവിഡിന് മുന്‍പുള്ള കാലഘട്ടം) 35,66,708 കോടി രൂപ കുറവാണ്.

നിയമസഭാ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ യോഗിക്ക് പല കോണുകളില്‍ നിന്നും വെല്ലുവിളി ഉയരുന്നുണ്ട്. സുഹല്‍ദേവ് ഭാരതീയ സമാജ് എ ഐഎം ഐഎം, ആസാദ് സമാജ് പാര്‍ട്ടി, പ്രഗതിശീല്‍ സമാജ് പാര്‍ട്ടി എന്നിവയുമായി സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ആപ്, ശിവ് സേന, ജെഡിയു എന്നീ പാര്‍ട്ടികള്‍ യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസിന് നേരെയും ഈ പാര്‍ട്ടികള്‍ സഖ്യത്തിന്റെ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്.

അതേ സമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഒറ്റയ്‌ക്കൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യാദവ് കുടുംബങ്ങള്‍ക്കിടയില്‍ തമ്മിലടിയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് അമ്മാവന്‍ ശിവ്പാലിനെ പുറത്താക്കുകയും മുലായം സിങ്ങിനെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്നും അന്ന് മാറ്റുകയും ചെയ്തു. പിന്നീട്  അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഈ മുന്നണി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയമായി. ആകെ 55 സീറ്റുകളാണ് ലഭിച്ചത്. അതേ സമയം ബിജെപി 312 സീറ്റുകളില്‍ വിജയിച്ച് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇനി 2022 ഫിബ്രവരിയിലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്.

Tags: അഖിലേഷ് യാദവ്മായാവതിആളോഹരി വരുമാനംindiayogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upincomeസമാജ്വാദി പാര്‍ട്ടിBSP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.