Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരവൂര്‍ തെക്കുംഭാഗം കടപ്പുറം സാമൂഹ്യവിരുദ്ധ കോട്ട, കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തീരത്ത് പിടിമുറുക്കി

ബീച്ചിന് സമീപത്താണ് ഇയാളുടെ വീട്. ബീച്ചില്‍ എത്തുന്നവരെ നിരീക്ഷിച്ച ശേഷം കമിതാക്കളെങ്കില്‍ അവരെ ഉപദ്രവിച്ച് പണം തട്ടുകയും വിവിധ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്യുന്നത് ആഷിഷിന്റെ സ്ഥിരം പരിപാടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 04:11 pm IST
inKollam

പരവൂര്‍: തെക്കുംഭാഗം കടപ്പുറം സാമൂഹ്യവിരുദ്ധരുടെ കോട്ടയായി.  കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ ഇവിടം പിടിമുറുക്കി.  കഴിഞ്ഞ ദിവസം അമ്മയെയും മകനെയും ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത ആഷിഷ് മന്‍സിലില്‍ ആഷിഷ് (46) പ്രദേശത്തെ സദാചാര ഗുണ്ടയാണെന്ന് പോലീസ് തുറന്നടിച്ചിട്ടുണ്ട്. മുമ്പും നിരവധി തവണ ഇവിടം ഇയാള്‍ കയ്യേറ്റത്തിന് വേദിയാക്കിയിട്ടുണ്ട്. പരാതികള്‍ പോലീസില്‍ എത്താത്തതും തുറന്നു പറയാത്തതുമാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് വളമാകുന്നത്.  

ബീച്ചിന് സമീപത്താണ് ഇയാളുടെ വീട്. ബീച്ചില്‍ എത്തുന്നവരെ നിരീക്ഷിച്ച ശേഷം കമിതാക്കളെങ്കില്‍ അവരെ ഉപദ്രവിച്ച് പണം തട്ടുകയും വിവിധ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്യുന്നത് ആഷിഷിന്റെ സ്ഥിരം പരിപാടിയാണ്. ലഹരി മാഫിയയും ഇവിടെയെത്തുന്ന കുടുംബങ്ങള്‍ക്ക് ശല്യമാകാറുണ്ട്. മോഷ്ടാക്കളെ നിയന്ത്രിക്കാനും ആളില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പോലീസ് നിരീക്ഷണമില്ല

പോലീസ് നിരീക്ഷണം കുറഞ്ഞതോടെയാണ് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുനേരേ സമൂഹവിരുദ്ധരുടെ ശല്യം വര്‍ധിച്ചത്. ഓണത്തിന് വര്‍ക്കല സ്വദേശിനി വീട്ടമ്മയുടെ സ്‌കൂട്ടറില്‍ സൂക്ഷിച്ച മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ബീച്ചിലെത്തിയ ആളുടെ മൊബൈല്‍ ഫോണും മാലയും ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കമിതാക്കളുടെ ഫോട്ടോയെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം, പണം, ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്യുന്ന സംഘങ്ങളും ഇവിടെയുണ്ട്.  

നേരത്തെ ഉണ്ടായിരുന്ന പോലീസ് എയ്ഡ്പോസ്റ്റ് പിന്നീട് നിര്‍ത്തി. തെക്കുംഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഒരുവര്‍ഷത്തോളമായി. സന്ധ്യയോടെ പ്രദേശം ഇരുട്ടുമൂടുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായമാകുന്നുണ്ട്. ബീച്ചിലെത്തുന്നവര്‍ നേരത്തേ മടങ്ങേണ്ട അവസ്ഥയാണ്. പോലീസ് എയ്ഡ്പോസ്റ്റ് തുടങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

Tags: Anti socialCannabisParavoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

Kerala

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Kerala

തൃശൂര്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.