തൃശൂര്‍:നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡിലാണ് സംഭവം.
മിഷന്‍ ക്വാര്‍ട്ടേഴ്സ് സെമിത്തേരി റോഡില്‍ സെമിത്തേരി മതിലിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.അഞ്ച് ചെടികളാണ് ഇവിടെ വളര്‍ന്ന് നിന്നത്.
ചെടികള്‍ക്ക് 10 സെന്റിമീറ്റര്‍ മുതല്‍ 50 സെന്റിമീറ്റര്‍ വരെ ഉയരമുണ്ട്.സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
















