Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് തരംഗത്തിനിടയിലും സാമ്പത്തിക കുതിപ്പ്

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ചൈന, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെല്ലാം മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇന്ത്യയ്‌ക്ക് പുറകിലാണെന്ന വസ്തുത കാണാതെ പോകരുത്. സാമ്പത്തിക പുരോഗതിയെക്കുറിച്ച് മോദി സര്‍ക്കാര്‍ നടത്തുന്നത് വെറും അവകാശവാദങ്ങളല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 2, 2021, 05:00 am IST
in Editorial

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി നിരക്ക് 20.1 ശതമാനത്തിലേക്ക് കുതിച്ചുകയറിയത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകരെ നിശ്ശബ്ദരാക്കിയിരിക്കുകയാണ്. 2020 ഇതേ കാലയളവില്‍ നെഗറ്റീവ് 24.4 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കില്‍ നിന്നാണ് ഇപ്പോഴത്തെ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ത്രൈമാസ വളര്‍ച്ചാ നിരക്ക് പുറത്തുവിടാന്‍ തുടങ്ങിയ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് പല സാമ്പത്തിക വിദഗ്‌ദ്ധരുടെയും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിര്‍മാണ മേഖലയിലും, ഗതാഗത-കമ്യൂണിക്കേഷന്‍ മേഖലയിലുമൊക്കെ വലിയ വളര്‍ച്ച ദൃശ്യമായിരിക്കുന്നത് സാമ്പത്തികമേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണെന്ന സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. ചില സംഘടനകള്‍ കര്‍ഷകരുടെ പേരില്‍ നടത്തുന്ന സമരങ്ങള്‍ കാര്‍ഷിക മേഖലയില്‍ തളര്‍ച്ചയുണ്ടാക്കിയിട്ടില്ലെന്നും ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് കാണിക്കുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ വി ആകൃതിയിലുള്ള കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.കെ.വി. സുബ്രഹ്മണ്യത്തിന്റെ വിലയിരുത്തല്‍ ഇപ്പോഴത്തെ മാറ്റം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.  

രാജ്യത്തെ ജിഎസ്ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി രൂപയ്‌ക്ക് മുകളിലെത്തിയിരിക്കുന്നു എന്നതും സാമ്പത്തിക മേഖലയുടെ പുരോഗതിയെയാണ് കാണിക്കുന്നത്. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിട്ടപ്പോള്‍ ഇക്കഴിഞ്ഞ ജൂണില്‍ ജിഎസ്ടി അഥവാ ചരക്കു സേവന നികുതി ഒരുലക്ഷം കോടിക്ക് താഴെ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ അധികവരുമാനം ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ലഭിച്ച തുകയില്‍നിന്ന് 30 ശതമാനം വര്‍ധനവ് കൈവരിച്ചിരിക്കുന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളില്‍ തുടരുന്നത് എന്നതും അഭിമാനകരമായി കാണേണ്ടതുണ്ട്. ജൂലൈയിലും ആഗസ്റ്റിലും ജിഎസ്ടി ഇനത്തില്‍ മികച്ച വരുമാനം നേടാനായത് സാമ്പത്തിക മേഖല കൊവിഡ് കാല മാന്ദ്യത്തെ മറികടന്ന് വലിയ തിരിച്ചുവരവ് നടത്തുന്നു എന്നതിന്റെ തെളിവായി കണക്കാക്കാം. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഫലമായി സാമ്പത്തികരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതിരുന്നത് സ്വാഭാവികമായി എടുക്കേണ്ടതിനു പകരം കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യമാണ് ഇതിനു കാരണമെന്ന പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ പ്രഖ്യാപിച്ച പാക്കേജുകള്‍ക്കു നേരെ പ്രതിപക്ഷം ബോധപൂര്‍വ്വം കണ്ണടച്ചു.  

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ചൈന, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെല്ലാം മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇന്ത്യയ്‌ക്ക് പുറകിലാണെന്ന  വസ്തുത കാണാതെ പോകരുത്. സാമ്പത്തിക പുരോഗതിയെക്കുറിച്ച് മോദി സര്‍ക്കാര്‍ നടത്തുന്നത് വെറും അവകാശവാദങ്ങളല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ അതിമാരകമായ രണ്ടാംതരംഗം ഉണ്ടായില്ലെങ്കില്‍ ഇപ്പോഴത്തെ ജിഎസ്ടി വളര്‍ച്ചാ നിരക്ക് കൂടുതല്‍ ഉയരത്തിലാകുമായിരുന്നു എന്നുറപ്പാണ്. കൊവിഡ് മൂലം പ്രാദേശികതലത്തിലും ദേശീയമായും സര്‍ക്കാരിന് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. ഒരു ഘട്ടത്തില്‍ രാജ്യത്തിന്റെ 98 ശതമാനം ഭാഗങ്ങളും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളുടെ കീഴിലായിരുന്നു. ഇത്തരം നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ സുചിന്തിതമായ തീരുമാനം സാമ്പത്തിക മേഖലയ്‌ക്ക് ഗുണം ചെയ്തുവെന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. മഹാമാരിക്കിടയിലും വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇപ്പോഴത്തെ ജിഎസ്ടി വളര്‍ച്ച ഉപകരിക്കും. ഇത് പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കും. വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനൊപ്പം സ്വയംപര്യാപ്തത കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതുമാണ് ജിഎസ്ടിയിലെ അധിക വരുമാനവും ജിഡിപി നിരക്കിലെ കുതിപ്പും.

Tags: covidധനമന്ത്രാലയംസാമ്പത്തിക വര്‍ഷംindiaഇന്ത്യയുടെ ജിഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.