Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ നഗരത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; വയോധികരുടെ സ്വര്‍ണ്ണമാല കവര്‍ന്നു, ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

ചാഴിക്കാട്ട് നിന്ന് മോഷണ ശേഷം സ്ഥലംവിട്ടുവെന്ന് സംശയിക്കുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുറത്തെ ഓട്ടോറിക്ഷയില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 12:35 pm IST
inIdukki

തൊടുപുഴ: നഗരത്തില്‍ തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും മോഷണം വ്യാപകമാകുന്നു. കാരിക്കോട് ജില്ലാ ആശുപത്രി, ചാഴിക്കാട്ട് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് വയോധികമാരുടെ 7.5 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടു. രണ്ടിടത്തും മോഷണം നടത്തിയത് തമിഴ് സംസാരിക്കുന്ന സ്ത്രീകളാണെന്നും ഒരേ സംഘമെന്നും പോലീസ്. 

രാവിലെ പത്തിനാണ് ആദ്യകേസ്, ജില്ലാ ആശുപത്രിയിലെത്തിയ മുള്ളരിങ്ങാട് സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പിന്നാലെ 11 മണിയോടെയാണ് ചാഴിക്കാട്ട് ആശുപത്രിയില്‍ മോഷണം നടക്കുന്നത്. ഇവിടെ നിന്നും 70കാരിയുടെ 4.5 പവനോളം വരുന്ന മാലയാണ് കവര്‍ന്നത്. ആശുപത്രി അധികൃതരുടെയടക്കം പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചാഴിക്കാട്ട് നിന്ന് മോഷണ ശേഷം സ്ഥലംവിട്ടുവെന്ന് സംശയിക്കുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുറത്തെ ഓട്ടോറിക്ഷയില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.  

വിഷയത്തില്‍ കരിങ്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് ശേഖരിച്ചു. അഞ്ച് പേരാണ് ഓട്ടോറിക്ഷയില്‍ കയറിയതെന്നും ഇവരെ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്ത്യന്‍ ബേക്കറിയുടെ മുന്നില്‍ ഇറക്കിവിട്ടതായും ഇയാള്‍ മൊഴി നല്‍കി. ഇവിടെയും പോലീസ് എത്തി സിസിടിവികള്‍ പരിശോധിച്ചു. ഇവര്‍ മൂവാറ്റുപുഴ ബസില്‍ കയറി പോയതായും പിന്നീട് വാഴക്കുളത്ത് ഇറങ്ങിയതായും സ്ഥിരീകരണമുണ്ട്. 

അതേ സമയം രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മരുന്ന് കൊടുക്കുന്ന സ്ഥലം പോലുള്ള തിരക്കുള്ളയിടങ്ങളില്‍ കൂട്ടമായെത്തി തിരക്കുണ്ടാക്കി മാല പറിക്കുന്നതാണ് ഇവരുടെ രീതി. വയോധികര്‍ കാര്യമറിയുമ്പോഴേക്കും സംഘം കടന്നും കളയും. 

തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്. മുമ്പും ഇത്തരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ ബസുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് തമിഴ്‌നാട് സംഘങ്ങള്‍ മോഷണത്തിനെത്തിയിരുന്നു. എന്നാല്‍ കൊവിഡ് എത്തിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കുറഞ്ഞിരുന്നു. അതേ സമയം ബസില്‍ തിരക്ക് കുറഞ്ഞതിനാല്‍ ഇത്തരം സംഘങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചുവട് മാറുകയാണെന്നാണ് ഇത് നല്‍കുന്ന സൂചന.

ഓണക്കാലത്തിന്റെ ഭാഗമായി നഗരത്തില്‍ തിരക്കേറി വരുന്നതിനാല്‍ പൊതുജനങ്ങള്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കരുതലോടെ സൂക്ഷിക്കണമെന്ന് തൊടുപുഴ എസ്‌ഐ ബൈജു പി. ബാബു ജന്മഭൂമിയോട് പറഞ്ഞു. പ്രായമുള്ള ആളുകളെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത്. മാര്‍ക്കറ്റ്, വാക്‌സിന്‍ കേന്ദ്രങ്ങള്‍, തുണിക്കടകള്‍, ആശുപത്രികള്‍ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വിലപ്പിടിപ്പുള്ള ആഭരങ്ങള്‍ ധരിക്കുന്നത് കഴിവതും ഒഴുവാക്കണമെന്നും ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: hospitalപോലീസ്robberyThodupuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

Kerala

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.