Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഘാസുരന്‍

വൃന്ദാവനത്തില്‍ ഗോപന്മാര്‍ വിവിധ കളികളിലേര്‍പ്പെട്ടു. ഇലകളും പൂക്കളും പറിച്ച് മാലയും കിരീടവും ഉണ്ടാക്കി ശരീരത്തിലണിഞ്ഞു. മയില്‍ പീലി മുടിക്കുത്തിലണിഞ്ഞു. വിവിധതരം പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചു. ജലാശയങ്ങളില്‍ നീന്തിക്കളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്

വൃന്ദാവനത്തില്‍ ഗോപന്മാര്‍ വിവിധ കളികളിലേര്‍പ്പെട്ടു. ഇലകളും പൂക്കളും പറിച്ച് മാലയും കിരീടവും ഉണ്ടാക്കി ശരീരത്തിലണിഞ്ഞു. മയില്‍ പീലി മുടിക്കുത്തിലണിഞ്ഞു. വിവിധതരം പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചു. ജലാശയങ്ങളില്‍ നീന്തിക്കളിച്ചു.  

കംസദൂതനായ അഘാസുരന്‍ അവരെ തേടിയെത്തി. പൂതനയുടെയും ബകാസുരന്റെയും സഹോദരനാണ് അഘാസുരന്‍. അവന് തന്റെ സഹോദരങ്ങളെ ഹനിച്ച കൃഷ്ണനോട് കടുത്തവിദ്വേഷമായി. അവന്‍ വലിയൊരു മലമ്പാമ്പിന്റെ രൂപമാര്‍ന്ന് വഴിമദ്ധ്യേ കിടന്നു. അവന്‍ വാ പിളര്‍ന്നപ്പോള്‍ വലിയൊരു ഗുഹയുടെ പ്രതീതി ഉണ്ടായി. അവന്റെ മായാജാലത്താല്‍ ഗുഹക്കകത്തൊരു പൂന്തോട്ടവും പ്രത്യക്ഷമായി. അങ്ങനെ അവന്‍ ഗോപന്മാര്‍ക്ക് ഒരു ചതിക്കുഴി തീര്‍ത്തു.  

ഗോപക്കുട്ടികള്‍ പൂക്കള്‍ പറിക്കാനുള്ള ഉത്സാഹത്തില്‍ പൂന്തോട്ടത്തില്‍ പ്രവേശിച്ചു. ഗോപക്കുട്ടികള്‍ ആപത്തില്‍ പെട്ടതറിഞ്ഞ് അവനെ രക്ഷിക്കാനായി ഭഗവാനും കൂടെ ചെന്നു. കൃഷ്ണന്‍ ‘ഗുഹയില്‍’ പ്രവേശിച്ചതോടെ അഘാസുരന്‍ വായ അടച്ചു. കൃഷ്ണനും ഗോപന്മാരും അഘാസുരനുള്ളിലായി. ഗോപന്മാര്‍ ശ്വാസം കിട്ടാതെ വിഷമിച്ചു. കൃഷ്ണന്റെ കടാക്ഷം അവരുടെ രക്ഷയ്‌ക്കെത്തി. അവര്‍ പരിസരബോധവും പ്രയാസവും ഇല്ലാത്തവരായി.

ശ്രീകൃഷ്ണന്‍ യോഗബലത്താല്‍ ശരീരത്തിന് ആക്കവും തൂക്കവും വര്‍ധിപ്പിച്ചു. അഘാസുരന്റെ കണ്ഠഭാഗത്തായിരുന്നു ഭഗവാന്‍. ഭഗവാന്റെ ശരീര വലിപ്പം കൂടിക്കൂടി വന്നു. അഘാസുരന് ശ്വാസം കിട്ടാതെയായി. മാത്രമല്ല കണ്ഠഭാഗം വലിഞ്ഞു വലിയ ശബ്ദത്തോടെ പൊട്ടിത്തകര്‍ന്നു. കൃഷ്ണനും കൂട്ടുകാരും പരുക്കൊന്നും ഏല്‍ക്കാതെ പുറത്തുകടന്നു. ഗോപന്മാര്‍ എന്തോ കണ്ടു ഭയന്നതു മാത്രം ഓര്‍ത്തു. മറ്റു കാര്യങ്ങള്‍ അറിഞ്ഞില്ല. ഭഗവാന്റെ മായ!

അഘാസുരനും മോക്ഷം കിട്ടി എന്നാണ് കഥ പറയുന്നത്. കാരണം അവന്റെ ‘ഉള്ളില്‍’ ഭഗവാന്‍ കുടികൊള്ളുമ്പോഴാണ് അവന് അന്ത്യം വന്നത്. മരണസമയത്ത് മനസ്സിലെന്തോ അതാണത്രെ മരണാനന്തരം ആയിത്തീരുക. ഭഗവാന്‍ അകത്തു പ്രവേശിച്ചാല്‍ പാപം പുറത്തുകടന്ന് പറപറക്കും. പാപം മുടിഞ്ഞാല്‍ മോക്ഷം എന്നാണല്ലോ പ്രമാണം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.